AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Urinating ​In Winter: തണുപ്പുള്ളപ്പോൾ മൂത്രശങ്ക കൂടുതൽ…. പുരുഷന്മാർ ശ്രദ്ധിക്കേണ്ടത് എപ്പോൾ?

Urinat​ion ​In Winter Season: ശൈത്യകാലത്ത് രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത ഏറെയാണ്. തണുപ്പ് മൂലമുണ്ടാകുന്ന രക്തക്കുഴലുകളുടെ സങ്കോചവും വ്യായാമം കുറയുന്നതും ഇതിന് പിന്നിലെ പ്രധാന കാരണമാണ്. കാലക്രമേണ, ഈ ഉയർന്ന രക്തസമ്മർദ്ദം വിട്ടുമാറാത്ത വൃക്കരോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

Urinating ​In Winter: തണുപ്പുള്ളപ്പോൾ മൂത്രശങ്ക കൂടുതൽ…. പുരുഷന്മാർ ശ്രദ്ധിക്കേണ്ടത് എപ്പോൾ?
Urinating In WinterImage Credit source: draganab/E+/Getty Images
Neethu Vijayan
Neethu Vijayan | Published: 07 Jan 2026 | 10:45 AM

തണുപ്പായാൽ മൂത്രശങ്ക വർദ്ധിക്കുമെന്ന് പരാതിപ്പെടുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്. സാധാരണയായി തണുപ്പുള്ളപ്പോൾ മൂത്രശങ്ക വർദ്ധിക്കുന്നതിന് കാരണം, നമ്മൾ വിയർക്കുന്നത് കുറയുകയും വെള്ളം മൂത്രത്തിലൂടെ പോവുകയും ചെയ്യുമ്പോഴാണ്. ആരോഗ്യമുള്ള മിക്ക പുരുഷന്മാരിലും ഈ പ്രക്രിയ സാധാരണമാണ്. എന്നാൽ എല്ലായിപ്പോഴും ഇതിനെ നിസാരമായി കണക്കാക്കാനാകില്ല. രാത്രി സമയങ്ങളിൽ സാധാരണയിൽ കൂടുതൽ മൂത്രശങ്ക തോന്നുകയാണെങ്കിൽ, പ്രത്യേകം ശ്രദ്ധിക്കണം.

രാത്രിയിൽ അടിക്കടി മൂത്രമൊഴിക്കുന്നത് മൂത്രാശയ പ്രശ്നം മാത്രമല്ല. മറിച്ച്, നിങ്ങളുടെ ശീലങ്ങൾ, ഹോർമോൺ മാറ്റങ്ങൾ, മരുന്നുകളുടെ ഉപയോ​ഗം എന്നിവയും ഇതിന് പിന്നിലെ കാരണമാണ്. വാസ്തവത്തിൽ, രാത്രികാലങ്ങളിൽ പതിവായി മൂത്രമൊഴിക്കുന്നത്, ആരോഗ്യമുള്ള പുരുഷന്മാരിൽ വൃക്ക സമ്മർദ്ദത്തിന്റെ ആദ്യകാല ലക്ഷണങ്ങളെ സൂചിപ്പിക്കുന്നു. തണുപ്പു സമയങ്ങളിൽ, രക്തചംക്രമണം, ജലാംശം, രക്തസമ്മർദ്ദം എന്നിവയിലെ മാറ്റങ്ങൾ വൃക്കകൾക്ക് അധിക സമ്മർദ്ദം ചെലുത്തുന്നു.

ALSO READ: 14 ദിവസം പഞ്ചസാര കഴിക്കാതിരിക്കാൻ പറ്റുമോ…; കണ്ടറിയാം ഈ മാറ്റങ്ങൾ

35 വയസ്സിന് മുകളിൽ ഉദാസീനമായ ജീവിതശൈലി നയിക്കുന്ന പുരുഷന്മാരിലോ അല്ലെങ്കിൽ നിലവിൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിലോ ഇത്തരം മൂത്രശങ്ക ശ്രദ്ധിക്കേണ്ടതാണ്. ശൈത്യകാലത്ത് രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത ഏറെയാണ്. തണുപ്പ് മൂലമുണ്ടാകുന്ന രക്തക്കുഴലുകളുടെ സങ്കോചവും വ്യായാമം കുറയുന്നതും ഇതിന് പിന്നിലെ പ്രധാന കാരണമാണ്. കാലക്രമേണ, ഈ ഉയർന്ന രക്തസമ്മർദ്ദം വിട്ടുമാറാത്ത വൃക്കരോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

വൃക്കയിലെ തകരാറുകൾ മൂലം, മൂത്രത്തെ പിടിച്ചുനിർത്താനുള്ള കഴിവിനെ ഇല്ലാതാക്കുന്നു. ഇതിൻ്റെ ഫലമായി നിരന്തരം മൂത്രശങ്ക അനുഭവപ്പെടുന്നു. പ്രത്യേകിച്ച് രാത്രിയിൽ. ഈ അവസ്ഥയെ നോക്റ്റൂറിയ എന്നാണ് അറിയപ്പെടുന്നത്. വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ആരംഭിക്കുമ്പോൾ ആദ്യതന്നെ കാണിക്കുന്ന ലക്ഷണങ്ങളിൽ ഒന്നാണ് മൂത്രത്തിൽ നുരകാണപ്പെടുക എന്നത്. വൃക്കരോഗം എപ്പോഴും അതിൻ്റെ തുടക്കത്തിൽ നിശ്ബദമായാണ് കാണുന്നത്. എന്നാൽ ഇത്തരം ചില ലക്ഷണങ്ങളിൽ ശ്രദ്ധിച്ചാൽ ​ഗുരുതരമായേക്കാവുന്ന പ്രശ്നങ്ങളെ തടയാൻ സാധിക്കും.