Moringa Leave: രോഗം വരില്ല, ദഹനത്തിനും ബെസ്റ്റ്; ഈ ഇല കഴിച്ചാൽ മതി!
Moringa Leaves Recipes: വിറ്റാമിൻ എ, സി, ഇ, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഉയർന്ന ഗുണമേന്മയുള്ള സസ്യ പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ മുരിങ്ങയില ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രതിരോധശേഷി, ദഹനം, ചർമ്മത്തിന്റെ ആരോഗ്യം, ഊർജ്ജസ്വലത എന്നിവ വർദ്ധിപ്പിക്കാൻ ഇവ സഹായിക്കുന്നു.
ഏറെ പോഷകഗുണങ്ങളുള്ള ഇലയാണ് മുരിങ്ങയില. വിറ്റാമിൻ എ, സി, ഇ, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഉയർന്ന ഗുണമേന്മയുള്ള സസ്യ പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ മുരിങ്ങയില ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രതിരോധശേഷി, ദഹനം, ചർമ്മത്തിന്റെ ആരോഗ്യം, ഊർജ്ജസ്വലത എന്നിവ വർദ്ധിപ്പിക്കാൻ ഇവ സഹായിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മുരിങ്ങയിലയ്ക്ക് കഴിവുണ്ട്.
അതുകൊണ്ട് തന്നെ ദിവസവും മുരിങ്ങയിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ എന്നും ഒരേരീതിയിൽ കഴിച്ചാൽ മടുക്കും അല്ലേ, ഇതിനൊരു വഴിയുണ്ട്. ഓരോ ദിവസവും വ്യത്യസ്തരീതിലും രുചിയിലും മുരിങ്ങയിലെ ശരീരത്തിൽ എത്തിക്കാം.
മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള വഴികൾ
മുരിങ്ങ ചായ
ഫ്രഷ് മുരിങ്ങയിലകളോ ഉണങ്ങിയ മുരിങ്ങയിലയോ ചൂടുവെള്ളത്തിൽ ഇട്ട് വെക്കുക. ഇതിൽ തേനും ചെറുനാരങ്ങാനീരും ചേർത്ത് ഉപയോഗിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നല്ലതാണ്.
സ്മൂത്തികളിൽ ചേർക്കുക
ഫ്രഷ് മുരിങ്ങയിലകളോ അര ടീസ്പൂൺ മുരിങ്ങപ്പൊടിയോ പഴങ്ങൾ ചേർത്ത സ്മൂത്തിയിൽ കലർത്തുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
മുരിങ്ങ ദാൽ
അരിഞ്ഞ മുരിങ്ങയിലകൾ ചെറുപയർ, തുവരപ്പരിപ്പ് തുടങ്ങിയ ദാലുകളിൽ ചേർത്ത് നന്നായി വേവിക്കുക. അതിനുശേഷം നെയ്യും ജീരകവും ഉപയോഗിച്ച് താളിച്ചത് ചേർത്ത് ചോറിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാം.
ALSO READ: മുരിങ്ങാക്കോൽ നീളത്തിൽ മുടി വളരും! വിറ്റാമിനുകളുടെയും മിനറൽസിന്റെയും കലവറയായ മുരിങ്ങ പതിവാക്കൂ
മുരിങ്ങ പറാത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോലും പ്രിയപ്പെട്ട വിഭവമാണിത്. മുരിങ്ങയിലകൾ ചെറുതായി അരിഞ്ഞ് ഗോതമ്പ് മാവിൽ ചേർക്കുക. ഇതിലേക്ക് അയമോദകം, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് പോഷകസമൃദ്ധവുമായ പറാത്ത ഉണ്ടാക്കാം.
മുരിങ്ങ സൂപ്പ്
പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനും മുരിങ്ങ സൂപ്പ് സഹായിക്കും. ഇതിനായി കഴുകി വഴറ്റിയ മുരിങ്ങയിലകളോ മുരിങ്ങപ്പൊടിയോ വെജിറ്റബിൾ ബ്രോത്തിൽ ചേർത്ത് സൂപ്പ് ഉണ്ടാക്കാം.
മുരിങ്ങ ഓംലെറ്റ്
ആൻ്റിഓക്സിഡന്റുകളും പ്രോട്ടീനും വിറ്റാമിനുകളും നിറഞ്ഞ ആരോഗ്യകരമായ ഭക്ഷണമാണ് മുരിങ്ങ ഓംലെറ്റ്. മുട്ട ഓംലെറ്റ് ഉണ്ടാക്കുമ്പോൾ അരിഞ്ഞ മുരിങ്ങയില, ഉള്ളി, പച്ചമുളക്, ഉപ്പ്, കുരുമുളക്, മല്ലിയില എന്നിവ ചേർത്ത് ഉണ്ടാക്കുക.
(നിരാകരണം: ഈ വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)