Drumstick and Reproductive Health: പ്രത്യുത്പാദനശേഷിയും മുരിങ്ങക്കായയും തമ്മിലെന്ത് ബന്ധം?
Drumstick How Boosts Reproductive Health: മുരിങ്ങയുടെ വിത്തുകളിലും ഇലകളിലും ഗ്ലൂക്കോസിനോലേറ്റുകൾ എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും പ്രോസ്റ്റേറ്റ് വീക്കം പോലുള്ള അവസ്ഥകൾ തടയാൻ സഹായിക്കുകയും ചെയ്യും എന്നും പഠനങ്ങൾ പറയുന്നു.
മുരിങ്ങയ്ക്കായും അതിൻ്റെ ഇലകളും പ്രത്യുൽപാദന ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നു പണ്ടുകാലം മുതൽ നമ്മുടെ നാട്ടിൻ പറയുന്ന കാര്യമാണ്. അത് ശരിവെയ്ക്കുന്ന തരത്തിലുള്ള നാട്ടുമരുന്നുകളും ഉണ്ട്. എന്നാൽ ഇതിൽ സത്യമുണ്ടോ ? ഇതിൻറെ കാരണങ്ങൾ തിരയുമ്പോൾ നമ്മൾ മനസ്സിലാക്കുന്നത് മുരിങ്ങയിലടങ്ങിയിരിക്കുന്ന പോഷകങ്ങളും ആൻ്റിഓക്സിഡൻ്റ് ഗുണങ്ങളുമാണ് ഇതിനു പിന്നിലെന്നാണ്.
മുരിങ്ങ പ്രത്യുൽപാദനപരമായ ആരോഗ്യത്തിന് നല്ലതാകുന്നതെങ്ങനെ?
- മുരിങ്ങയുടെ ഇലകളിലും വിത്തുകളിലും ധാരാളം ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാൻ സഹായിക്കും.
- പുരുഷന്മാരിൽ, ഓക്സിഡേറ്റീവ് സ്ട്രെസ്സ്, ബീജങ്ങളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയോ ബീജങ്ങളുടെ ഡിഎൻഎയ്ക്ക് കേടുവരുത്തുകയോ ചെയ്യാം. മുരിങ്ങയിലുള്ള ആൻ്റിഓക്സിഡൻ്റുകൾ ബീജങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ബീജങ്ങളുടെ ചലനശേഷി, എണ്ണം എന്നിവ മെച്ചപ്പെടുത്താനും സഹായിച്ചേക്കാം എന്ന് ചില പഠനങ്ങളിൽ സൂചിപ്പിക്കുന്നു.
- മുരിങ്ങയിൽ പ്രത്യുൽപാദനപരമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്,
- വിറ്റാമിൻ സി, ഇ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രത്യുൽപാദന അവയവങ്ങളിലെ കോശങ്ങളെ സംരക്ഷിക്കുന്നു.
- വിറ്റാമിൻ എ (ബീറ്റാ കരോട്ടിൻ), ഹോർമോൺ ബാലൻസിനും കോശങ്ങളുടെ വളർച്ചയ്ക്കും ഇത് ആവശ്യമാണ്.
- സിങ്ക്, പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ ഉത്പാദനത്തിനും ആരോഗ്യകരമായ ബീജങ്ങളുടെ രൂപീകരണത്തിനും പ്രധാനമാണ്.
- മുരിങ്ങയുടെ വിത്തുകളിലും ഇലകളിലും ഗ്ലൂക്കോസിനോലേറ്റുകൾ എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും പ്രോസ്റ്റേറ്റ് വീക്കം പോലുള്ള അവസ്ഥകൾ തടയാൻ സഹായിക്കുകയും ചെയ്യും എന്നും പഠനങ്ങൾ പറയുന്നു.
ALSO READ: മുരിങ്ങാക്കോൽ നീളത്തിൽ മുടി വളരും! വിറ്റാമിനുകളുടെയും മിനറൽസിന്റെയും കലവറയായ മുരിങ്ങ പതിവാക്കൂ
ഈ ഗുണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കുന്നതിന് കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ ആവശ്യമാണ്. മുരിങ്ങ അല്ലെങ്കിൽ മുരിങ്ങയിലപ്പൊടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പൊതുവായ ആരോഗ്യത്തിന് നല്ലതാണെങ്കിലും, പ്രത്യുൽപാദന പ്രശ്നങ്ങൾക്ക് ഒരു ചികിത്സ എന്ന നിലയിൽ ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറുമായി ആലോചിക്കുന്നത് അത്യാവശ്യമാണ്.
(നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല. ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടുന്നത് ഉചിതം)