Snake: കൊടുംചൂടാണ്, വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

Snake Prevention Tips: വേനൽക്കാലത്ത് തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിലേക്കോ പരിസരങ്ങളിലോ വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ അവയെ അകറ്റിനിർത്താൻ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതാണ്. പാമ്പ് വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളും പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട മുൻകരുതലുകളും പരിശോധിച്ചാലോ...

Snake: കൊടുംചൂടാണ്, വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

പ്രതീകാത്മക ചിത്രം

Published: 

19 Apr 2026 | 03:17 PM

ചൂട് കൂടുംതോറും പാമ്പ് ശല്യവും വർദ്ധിക്കും. വേനൽക്കാലത്ത് തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിലേക്കോ പരിസരങ്ങളിലോ വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ അവയെ അകറ്റിനിർത്താൻ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. പാമ്പ് വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളും പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട മുൻകരുതലുകളും പരിശോധിച്ചാലോ…

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതാണ്. വീടിന് ചുറ്റുമുള്ള കാടും പുല്ലും വെട്ടിത്തെളിക്കുക. മതിലുകളിലോ തറയിലോ ഉള്ള വിള്ളലുകളും മാളങ്ങളും സിമന്റ് ഉപയോഗിച്ച് അടയ്ക്കുക. കൂടാതെ. വിറകും പഴയ സാധനങ്ങളും അടുക്കി വെക്കുമ്പോൾ തറയിൽ നിന്ന് അല്പം ഉയരത്തിൽ വെക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്.

ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി ഇടരുത്. ഇത് എലികൾ പെരുകാൻ കാരണമാകും. ഇതും പാമ്പ് വരാനുള്ള സാഹചര്യമൊരുക്കും. ജനലും വാതിലും രാത്രിയിൽ തുറന്നിടരുത്. നെറ്റുകൾ ഘടിപ്പിക്കുന്നതും നല്ലതാണ്. രാത്രിയിൽ വീടിന് പുറത്ത് ലൈറ്റിടുന്നതും നല്ലതാണ്. കൂടാതെ, വെളുത്തുള്ളി അരച്ച് വെള്ളത്തിൽ കലക്കി വീടിന് ചുറ്റും തളിക്കുന്നത് പാമ്പുകളെ അകറ്റാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു.‌‌

ALSO READ: കോഴിയിറച്ചിയുടെ തൊലി കഴിക്കുന്നത് ഗുണമോ ദോഷമോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഷീറ്റുകളോ മറ്റു വസ്ത്രങ്ങളോ കുന്നുകൂട്ടിയോ ചുരുണ്ടു കൂട്ടിയോ സൂക്ഷിക്കരുത്. വണ്ടിക്കുള്ളിലും തലയണയിലും ഷൂവിലുമെല്ലാം പതുങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാൽ പരിശോധിച്ച ശേഷം മാത്രം ഉപയോ​ഗിക്കുക.

പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടത്

കാലിൽ ആണ് പാമ്പ് കടിയേറ്റതെങ്കിൽ ഒട്ടും നടക്കരുത്. കടിയേറ്റ ഭാഗത്തിനു മുകളിലായി വിഷം വ്യാപിക്കാതിരിക്കാൻ ചരടുകൊണ്ടോ തുണി കൊണ്ടോ കെട്ടുക. അരമണിക്കൂർ ഇടവിട്ട് കെട്ട് അഴിച്ച് കാലിലേക്കുള്ള രക്ത ഓട്ടം സുഗമമാക്കണം.

രോ​ഗിയെ കിടത്തരുത്, അഥവാ കിടത്തേണ്ടി വന്നാൽ ചരിച്ചുകിടത്തുക, കടിയേറ്റ ഭാ​ഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയിൽ വയ്ക്കുക. എത്രയും വേഗം ആന്റി സ്നേക് വെനം ഉള്ള ആശുപത്രിയിലെത്തിക്കുക.

Follow Us
ഈ ഭക്ഷണങ്ങള്‍ സൂക്ഷിച്ചാല്‍ വീട്ടില്‍ പാമ്പ് കേറും
ചക്ക പെട്ടെന്ന് പഴുക്കാൻ ഇതാ ചില നാടൻ വിദ്യകൾ
വേനലിൽ ചൂട് വെള്ളമാണോ തണുത്ത വെള്ളമാണോ കുടിക്കേണ്ടത്?
വെളുത്തുള്ളിയും സവാളയും അരിഞ്ഞ മണം മാറുന്നില്ലേ? വഴിയുണ്ട്
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ