AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CK Vineeth: മാനേജ്‌മെന്റ് മോശമാണെന്ന് അറിയാം; കളി ബഹിഷ്‌കരിക്കുന്നത് ശരിയല്ല; മഞ്ഞപ്പടയോട് സി.കെ. വിനീത്‌

CK Vineeth Kerala Blasters: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് ശരിയല്ലെന്ന് ആരാധകരോട് സികെ വിനീത്. മാനേജ്‌മെന്റുമായും, താരങ്ങളുമായും പ്രശ്‌നങ്ങള്‍ കാണും. പക്ഷേ, കളി ബഹിഷ്‌കരിക്കുന്നത് ശരിയായ രീതിയല്ല. ക്ലബ് ആരാധകരുടേതാണെന്നും, അവര്‍ കൂടെയുണ്ടാകുമ്പോഴാണ് അത് തല ഉയര്‍ത്തി നില്‍ക്കുന്നതെന്നും വിനീത് പറഞ്ഞു.

CK Vineeth: മാനേജ്‌മെന്റ് മോശമാണെന്ന് അറിയാം; കളി ബഹിഷ്‌കരിക്കുന്നത് ശരിയല്ല; മഞ്ഞപ്പടയോട് സി.കെ. വിനീത്‌
കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ താരം സികെ വിനീത്‌ Image Credit source: facebook.com/CKVineethOfficial
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 20 Apr 2026 | 09:16 PM

കൊച്ചി: മോശം പ്രകടനത്തെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുന്നതായി ആരാധക്കൂട്ടായ്മയായ മഞ്ഞപ്പട പ്രഖ്യാപിച്ചിരുന്നു. മാനേജ്‌മെന്റിന്റെ മോശം കാഴ്ചപ്പാടുകളടക്കം ചൂണ്ടിക്കാട്ടിയാണ് മത്സരങ്ങള്‍ ബഹിഷ്‌കരിക്കുന്നതായി മഞ്ഞപ്പട പ്രഖ്യാപിച്ചത്. ആരാധകരെ മാനിക്കുകയും, അവരുടെ ശബ്ദം കേള്‍ക്കുകയും ചെയ്യുന്ന ക്ലബാണ് തങ്ങള്‍ക്ക് വേണ്ടതെന്നും മഞ്ഞപ്പട വ്യക്തമാക്കിയിരുന്നു.

എന്നാല്‍, മത്സരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് ശരിയല്ലെന്ന് മുന്‍ താരം സി.കെ. വിനീത് പറഞ്ഞു. മാനേജ്‌മെന്റുമായും, താരങ്ങളുമായും പ്രശ്‌നങ്ങള്‍ കാണും. പക്ഷേ, കളി ബഹിഷ്‌കരിക്കുന്നത് ശരിയായ രീതിയല്ല. മാനേജ്‌മെന്റും, താരങ്ങളും വരും പോകും… മോശം സീസണുകളും റിസള്‍ട്ടുകളും ക്ലബിന്റെ ഭാഗമാണ്. ക്ലബ് ആരാധകരുടേതാണെന്നും, അവര്‍ കൂടെയുണ്ടാകുമ്പോഴാണ് അത് തല ഉയര്‍ത്തി നില്‍ക്കുന്നതെന്നും വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിനെക്കാള്‍, ഗാലറിയിലുണ്ടായിരുന്ന ആരാധകരെയാണ് മറ്റ് ടീമുകള്‍ പേടിച്ചിരുന്നത്. ഈ ടീമിനെ നാടിനാവശ്യമുണ്ട്. അതിനെക്കാളേറെ ഈ ടീമിന് ആരാധകരെയും വേണമെന്ന് വിനീത് വ്യക്തമാക്കി. കാണികളുണ്ടാകേണ്ടത് സമൂഹമാധ്യമങ്ങളിലല്ല, ഗാലറിയിലാണെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: Kerala Blasters: വിബിനും, നിഹാലും സൂപ്പറാ! ജംഷഡ്പുരിനെ തുരത്തി കേരള ബ്ലാസ്റ്റേഴ്‌സ്‌

മാനേജ്‌മെന്റ് മോശമാണെന്ന് തനിക്കറിയാമെന്നും പോസ്റ്റിന് താഴെ വന്ന ഒരു കമന്റിന് മറുപടി നല്‍കുന്നതിനിടെ വിനീത് വ്യക്തമാക്കി. മാനേജ്‌മെന്റിനെ താന്‍ പിന്തുണയ്ക്കുന്നില്ല. പ്രശ്‌നങ്ങള്‍ തനിക്കുമുണ്ടായിരുന്നു. എന്നാല്‍ പ്രതികരിക്കേണ്ട രീതി ഇതല്ലെന്നും വിനീത് ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സാധാരണ കേരള ബ്ലാസ്റ്റർസിന്റെ കാര്യങ്ങളിൽ നിന്ന് മാറി നിൽക്കാറാണ് എന്റെ പതിവ്, കുറേ നാളിനു ശേഷമാണ് ഇന്നു ഒരു കേരള ബ്ലാസ്റ്റേഴ്‌സ് മാച്ച് കാണുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് vs ജംഷഡ്പുർ , ആഷ്‌ലി വെസ്റ്റുവുഡിന്റെ കീഴിൽ ടീം നല്ല കളി കളിക്കുന്നുമുണ്ട്, രണ്ടു ഗോളുകൾക്ക് മുന്നിലാണ്. ഗ്യാലറിയിൽ അധികം ആളുകളില്ല, “ബാഡ്ജിനോടാണ് ഞങ്ങളുടെ വിശ്വാസം” എന്ന് ബാനറിൽ എഴുതി വെച്ചത് കാണാം , ഒരു വിഭാഗം ഫാൻസ്‌ കളി ബഹിഷ്ക്കരിച്ചിട്ടുണ്ടെന്നു തോന്നുന്നു.

നിങ്ങൾക്ക് പല പ്രശ്നങ്ങൾ കാണും, മാനേജ്മെന്റുമായിട്ട് പ്രശ്നങ്ങൾ കാണും, പ്ലയെഴ്സ് ആയിട്ട് കാണും, അത്‌ ചോദ്യം ചെയ്യപ്പെടുകയും വേണം. പക്ഷെ കളി ബഹിഷ്കരിക്കുന്നത് ശരിയായ രീതിയല്ല. ഏത് മാനേജ്മെന്റ് ആണേലും കളിക്കാരൻ ആണേലും ഗ്രൗണ്ടിൽ പോരാട്ടം ആ ബാഡ്ജിനു വേണ്ടിയാണ്. മറ്റുള്ളതൊക്കെ അതിനു പുറത്ത്. മാനേജ്മെന്റ് വരും പോകും, കളിക്കാർ വരും പോകും… മോശം സീസണുകളും മോശം ഫലങ്ങളും എല്ലാം ക്ലബ്ബിന്റെ ഭാഗമാണ്. ഈ ക്ലബ് നിങ്ങളുടേതാണ് .നിങ്ങൾ കൂടെയുണ്ടാകുമ്പോഴാണ് അത് തലയുയർത്തി നിൽക്കുന്നത്. മറ്റു ടീമുകൾ കേരള ബ്ലാസ്റ്റേഴ്‌സ് എന്നെ ടീമിനെക്കാൾ പേടിച്ചിരുന്നത് ഗാലറിയിലുണ്ടായിരുന്ന നിങ്ങളെയാണ്. ഈ ടീമിനെ ഈ നാടിനാവശ്യമുണ്ട് ,അതിനേക്കാളേറെ ഈ ടീമിന് നിങ്ങളെയും.

ഞാൻ കളിച്ച് കൊണ്ടിരുന്ന സമയത്ത് പോലും കണ്ടിരുന്ന ഒരു രീതിയാണിത്, കളി ജയിക്കുമ്പോൾ കാണികൾ കൂടുകയും കളി തോൽക്കുമ്പോൾ ആളുകൾ കുറയുകയും ചെയ്യുന്ന അവസ്ഥ, അറുപതിനായിരം കാണികൾ എന്നു പറഞ്ഞിടത്തു രണ്ടായിരത്തി അഞ്ഞൂറോളും ആളുകളുടെ മുന്നിൽ ഞാൻ കളിച്ചിട്ടുണ്ട്, അന്ന് പറഞ്ഞത് തന്നെയേ ഇന്നും പറയാനുള്ളു, കാണികളുണ്ടാവേണ്ടത് സാമൂഹ്യ മാധ്യമങ്ങളിലല്ല ഗാലറിയിലാണ്. ജയിക്കുമ്പോൾ കൂടെ നിൽക്കാൻ അനേകം പേരുണ്ടാകും മോശം സമയത്തും കൂടെ നിൽക്കുമ്പോഴാണ് യഥാർത്ഥ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ആകുന്നത് . അതാണ് “ OUR LOYALITY IS‌ TO THE BADGE

പുരോഗതി

അതേസമയം, ആഷ്‌ലി വെസ്റ്റ്‌വുഡ് പരിശീകനായതിനു ശേഷം താരതമ്യേന മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുക്കുന്നത്. വെസ്റ്റ്‌വുഡിന്റെ കീഴില്‍ കളിച്ച നാലു മത്സരങ്ങളില്‍ രണ്ടിലും ജയിച്ചു. ഒരെണ്ണം തോറ്റു. ഒരെണ്ണം സമനിലയില്‍ കലാശിച്ചു. ബെംഗളൂരുവിനെ അവരുടെ ഹോം ഗ്രൗണ്ടിലും, ജംഷഡ്പൂരിനെ കൊച്ചിയിലുമാണ് തോല്‍പിച്ചത്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ അവസാന നിമിഷം വരെ മുന്നിട്ടു നിന്നെങ്കിലും ഒടുവില്‍ സമനില വഴങ്ങി. ഇതുവരെ 10 മത്സരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. അതില്‍ ആറിലും തോറ്റു. എട്ട് പോയിന്റുമായി പോയിന്റ് പട്ടികയില്‍ 11-ാമതാണ്.

Follow Us