Junk Food: ജങ്ക് ഫുഡ് പരസ്യങ്ങൾ കുട്ടികളിൽ അപകടമാകുന്നു?; പഠനം പറയുന്നത് ഇങ്ങനെ
Side Effects Of Junk Food Ad: ലിവർപൂൾ സർവകലാശാല നടത്തിയ ഈ പഠനം യൂറോപ്യൻ കോൺഗ്രസ് ഓൺ ഒബിസിറ്റിയിൽ (ഇസിഒ) ആണ് അവതരിപ്പിച്ചത്. കുട്ടികളിലെ അമിതവണ്ണം കുറയ്ക്കുന്നതിന് അനാരോഗ്യകരമായ ഭക്ഷണ പരസ്യങ്ങൾ നിയന്ത്രിക്കണമെന്നാണ് ഇതിലൂടെ പഠനം ആവശ്യപ്പെടുന്നത്. യുകെയിലെ മെഴ്‌സിസൈഡിലുടനീളമുള്ള സ്‌കൂളുകളിൽ നിന്നുള്ള 240 കുട്ടികളെ ഉൾപ്പെടുത്തിയാണ് ഈ പഠനം നടത്തിയത്.
ജങ്ക് ഫുഡ് ആരോഗ്യത്തിന് ഹാനികരമാണ്… ഇതറിഞ്ഞിട്ടും എന്താണ് ഇവയോട് ഇത്ര താല്പര്യം. പ്രത്യേകിച്ച് കുട്ടികൾക്കും ചെറുപ്പകാർക്കും? ഏത് സോഷ്യൽ മീഡിയ തുറന്നാലും ഇത്തരം ആഹാരങ്ങളുടെ പര്യസ്യങ്ങളും ഏറെയാണ്. എന്നാൽ ഇതിൻ്റെ അനന്തരഫലം നമ്മൾ ഉദ്ദേശിക്കുന്നതിനും മുകളിലാണ്. ജങ്ക് ഫുഡ് പരസ്യങ്ങൾ കാണുന്ന കുട്ടികളിലും കൗമാരക്കാരിലും പകൽ സമയത്ത് കലോറി ഉപഭോഗം വർദ്ധിച്ചതായി അടുത്തിടെ യുകെയിൽ നിന്നുള്ള ഒരു പഠനം പറയുന്നു.
ഉയർന്ന കൊഴുപ്പ്, ഉപ്പ്, പഞ്ചസാര (HFSS) എന്നിവ അടങ്ങിയ ഭക്ഷണങ്ങളുടെ പരസ്യങ്ങൾ വെറും അഞ്ച് മിനിറ്റ് മാത്രം കാണുന്ന കുട്ടികളിൽ പോലും ഇതിൻ്റെ അനന്തരഫലം വളരെ വലുതാണെന്നാണ് പഠനം ചൂണ്ടികാട്ടുന്നത്. ഇത്തരത്തിൽ ഏഴ് മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ ഒരു ദിവസം ശരാശരി 130 കലോറി അധികമായി കഴിക്കുന്നതായി കണ്ടെത്തി.
ലിവർപൂൾ സർവകലാശാല നടത്തിയ ഈ പഠനം യൂറോപ്യൻ കോൺഗ്രസ് ഓൺ ഒബിസിറ്റിയിൽ (ഇസിഒ) ആണ് അവതരിപ്പിച്ചത്. കുട്ടികളിലെ അമിതവണ്ണം കുറയ്ക്കുന്നതിന് അനാരോഗ്യകരമായ ഭക്ഷണ പരസ്യങ്ങൾ നിയന്ത്രിക്കണമെന്നാണ് ഇതിലൂടെ പഠനം ആവശ്യപ്പെടുന്നത്. യുകെയിലെ മെഴ്‌സിസൈഡിലുടനീളമുള്ള സ്‌കൂളുകളിൽ നിന്നുള്ള 240 കുട്ടികളെ ഉൾപ്പെടുത്തിയാണ് ഈ പഠനം നടത്തിയത്.
ജങ്ക് ഫുഡ് പരസ്യങ്ങൾ കണ്ടതിനുശേഷം, കുട്ടികൾ മൊത്തത്തിൽ 130 കലോറിയും കൂടുതലായി കഴിച്ചതായി ഗവേഷകർ കണ്ടെത്തി. യുവാക്കളെയും കുട്ടികളെയും ലക്ഷ്യം വച്ചുള്ള എല്ലാത്തരം അനാരോഗ്യകരമായ ഭക്ഷ്യ വിപണനത്തിലും സർക്കാരുകൾ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നതാണ് പഠനംകൊണ്ട് ലക്ഷ്യമിടുന്നത്.
കുട്ടികളിലെ അമിത വണ്ണം എങ്ങനെ കുറയ്ക്കാം?
കുട്ടികളിലെ അമിത വണ്ണം ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ അവരുടെ ആരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
കുട്ടികളുടെ ഭക്ഷത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുക. ഭക്ഷണത്തിന്റെയും ലഘുഭക്ഷണത്തിന്റെയും ഇടയിൽ ഇവ ഉൾപ്പെടുത്തുക.
പഞ്ചസാര അടങ്ങിയ പാനീയങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും പരിമിതപ്പെടുത്തുക. ഇവ പലപ്പോഴും കലോറി കൂടുതലും പോഷകങ്ങൾ കുറവുമാണെന്ന കാര്യ മറക്കരുത്.
കുട്ടികൾക്ക് മുതിർന്നവരുടെ അതേ അളവിൽ ഭക്ഷണം ആവശ്യമില്ല. അതിനാൽ നൽകുന്ന ഭക്ഷണത്തിൻ്റെ അളവിൽ ശ്രദ്ധിക്കുക.
കുട്ടികളെ സ്‌ക്രീനുകൾ കാണിച്ച് ഭക്ഷണം കഴിപ്പിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം നൽകുമ്പോൾ മറ്റെന്തെങ്കിലും വിനോദങ്ങൾ കണ്ടെത്തുക. സംഭാഷണമാണ് ഏറ്റവും ഉചിതമായ മാർഗം