Bladder Infection: മൂത്രം ദീർഘനേരം പിടിച്ചുവെക്കാറുണ്ടോ? ഈ ശീലം മാറ്റിയില്ലെങ്കിൽ കിഡ്നിയെ വരെ ബാധിക്കാം

Cause of Bladder Infection: ഒരു തവണയോ പല തവണയോ ചെയ്യുന്ന ഈ ശീലം നിങ്ങളെ കൊണ്ടെത്തിക്കുന്നത് വലിയ അപകടത്തിലേക്കാണ്. അല്പനേരത്തേക്ക് മൂത്രം പിടിച്ചുവയ്ക്കുന്നത്, മെല്ലെ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളായ ബ്ലാഡറിനെയും കിഡ്നിയെയും (വൃക്ക) വരെ തകരാറിലാക്കും. ദീർഘനേരം മൂത്രം പിടിച്ചുവെക്കുന്ന ശീലം നിങ്ങളുടെ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

Bladder Infection: മൂത്രം ദീർഘനേരം പിടിച്ചുവെക്കാറുണ്ടോ? ഈ ശീലം മാറ്റിയില്ലെങ്കിൽ കിഡ്നിയെ വരെ ബാധിക്കാം

പ്രതീകാത്മക ചിത്രം

Published: 

16 May 2026 | 06:11 PM

പലതരം തിരക്കുകൾ കാരണമോ, ദീർഘദൂര യാത്രകൾക്കിടയിലോ അല്ലെങ്കിൽ മടി കാരണമാണോ നമ്മൾ മൂത്രം ഒഴിക്കാതെ പിടിച്ചുവെക്കുന്നത് സാധാരണമാണ്. എങ്കിൽ ഇതറിഞ്ഞുവച്ചോളൂ, നിങ്ങളെ കാത്തിരിക്കുന്നത് വിചാരിക്കുന്നതിലും വലിയ ആരോ​ഗ്യ പ്രശ്നമാണ്. ഒരു തവണയോ പല തവണയോ ചെയ്യുന്ന ഈ ശീലം നിങ്ങളെ കൊണ്ടെത്തിക്കുന്നത് വലിയ അപകടത്തിലേക്കാണ്. അല്പനേരത്തേക്ക് മൂത്രം പിടിച്ചുവയ്ക്കുന്നത്, മെല്ലെ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളായ ബ്ലാഡറിനെയും കിഡ്നിയെയും (വൃക്ക) വരെ തകരാറിലാക്കും. ദീർഘനേരം മൂത്രം പിടിച്ചുവെക്കുന്ന ശീലം നിങ്ങളുടെ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

ALSO READ: അമ്മയാകാനുള്ള ഏറ്റവും നല്ല പ്രായം ഏത്? നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉത്തരം ഇതാ

മൂത്രം പിടിച്ചുവെക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത്?

ആരോഗ്യമുള്ള ഒരു വ്യക്തിയുടെ മൂത്രാശയത്തിന് ഏകദേശം 400 മുതൽ 600 മില്ലി ലിറ്റർ വരെ മൂത്രം ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. മൂത്രാശയം പകുതിയാകുമ്പോൾ തന്നെ അത് പുറത്തേക്ക് കളയാൻ തലച്ചോറിലേക്ക് സിഗ്നലുകൾ എത്തും. ഈ സിഗ്നലുകൾ നിരന്തരം അവഗണിക്കുമ്പോൾ പിന്നീട് അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതുപോലെ കൃത്യമായ ഇടവേളകളിൽ മൂത്രം പുറത്തേക്ക് കളയാതിരുന്നാൽ ബാക്ടീരിയകൾ അതിൽ കൂടുതൽ നേരം നിലനിൽക്കുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു. പ്രത്യേകിച്ച് സ്ത്രീകളിൽ. ഇതിലൂടെ യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (യുടിഐ) അഥവാ മൂത്രാശയ അണുബാധ ഉണ്ടാകുന്നു. ഇത് കടുക്കുമ്പോൾ മൂത്രമൊഴിക്കുമ്പോൾ കടുത്ത പുകച്ചിൽ, വേദന, അടിവയറ്റിൽ അസ്വസ്ഥത എന്നിവയുണ്ടാകുന്നു.

കിഡ്നിയെ ബാധിക്കുന്ന ഇൻഫെക്ഷൻ

മൂത്രാശയത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ കൃത്യസമയത്ത് ചികിത്സിക്കാതിരുന്നാൽ അത് പിന്നീട് വലിയ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് വഴിവച്ചേക്കാം. ദീർഘനേരം മൂത്രം പിടിച്ചുവെക്കുന്നത് പതിവാക്കുന്നതും സമാനമായ സാഹചര്യം ഉണ്ടാക്കുന്നു. മൂത്രാശയ അണുബാധയുണ്ടാകുമ്പോൾ, ഈ ബാക്ടീരിയകൾ മുകളിലേക്ക് കയറുകയും അത് കിഡ്നിയെ ബാധിക്കുകയും ചെയ്യുന്നു. കിഡ്നിയെ ബാധിക്കുന്നതിൻ്റെ ആദ്യ ലക്ഷണമാണ് കടുത്ത പനി, നടുവേദന, ഛർദ്ദി എന്നിവ.

കിഡ്നി സ്റ്റോൺ

നമ്മുടെ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ഒട്ടനവധി മിനറലുകൾ അടങ്ങിയിട്ടുണ്ട്. മൂത്രം കൃത്യസമയത്ത് പുറത്തേക്ക് പോകാതെ വരുമ്പോൾ ഈ മിനറലുകൾ അടിഞ്ഞുകൂടി കട്ടപിടിക്കുകയും വലിയ വേദനയുണ്ടാക്കുന്ന കിഡ്നി സ്റ്റോണുകളായി മാറുകയും ചെയ്യുന്നു. ഇത് ജീവനെ വരെ ബാധിക്കുന്നതാണ്.

ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക

  1. മൂത്രമൊഴിക്കുമ്പോൾ കടുത്ത പുകച്ചിലോ വേദനയോ അനുഭവപ്പെടുക.
  2. മൂത്രത്തിന്റെ നിറം കടുത്തതാകുക അല്ലെങ്കിൽ ദുർഗന്ധം വരിക.
  3. മൂത്രമൊഴിച്ച ശേഷവും വീണ്ടും ഒഴിക്കാൻ മുട്ടുന്നത് പോലെ തോന്നുക.
  4. പനിയോടൊപ്പം നടുവിന്റെ വശങ്ങളിൽ കടുത്ത വേദന ഉണ്ടാകുക.

പരിഹാരമായി എന്ത് ചെയ്യണം?

മൂത്രം പിടിച്ചുവയ്ക്കരുത്: തിരക്കുകൾ എത്രയുണ്ടായാലും മൂത്രമൊഴിക്കണമെന്ന് തോന്നുമ്പോൾ തന്നെ നിങ്ങൾ അത് പിടിച്ചുവയ്ക്കാതിരിക്കുക. പരമാവധി 3-4 മണിക്കൂറിൽ കൂടുതൽ മൂത്രം പിടിച്ചുവെക്കരുത്.

വെള്ളം കുടിക്കുക: ദിവസവും കുറഞ്ഞത് 2.5 മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഇത് മൂത്രാശയത്തിലെ ബാക്ടീരിയകളെ സ്വാഭാവികമായി പുറന്തള്ളി കളയാൻ സഹായിക്കും.

യാത്രകളിൽ ശ്രദ്ധിക്കുക: ദീർഘദൂര യാത്രയ്ക്ക് ഇറങ്ങുന്നതിന് മുൻപ് മൂത്രംമൊഴിക്കാൻ ശീലമാക്കുക.

English Summary:

People often control their urine for several hours a day when they have a busy work schedule. While this behaviour can have detrimental effects on bladder health and can result in both short- and long-term complications.

Follow Us
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്