High Risk Pregnancy: എന്താണ് അതീവ അപകടസാധ്യതയുള്ള ഗർഭധാരണം?; വില്ലനാകുന്നത് അമിത ഭാരമോ
High Risk Pregnancy: കുഞ്ഞിന് ശ്വസന പ്രശ്നങ്ങൾ, വളർച്ചാ പ്രശ്നങ്ങൾ എന്നിവ പ്രസവശേഷം കൂടുതൽ സമയം എൻഐസിയുവിൽ കഴിയുന്നതിന് കാരണമാകുന്നവയാണ്. 35 വയസ്സിനു മുകളിലുള്ളതോ 17 വയസ്സിന് താഴെയുള്ളതോ ആയ മാതൃ പ്രായം ഗർഭകാലത്തും പ്രസവസമയത്തും സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

Pregnancy
എല്ലാ ഗർഭധാരണങ്ങളിലും ചില അപകടസാധ്യതകൾ ഉണ്ടെങ്കിലും, മിക്ക ഗർഭധാരണങ്ങളും സാധാരണയായി ആരോഗ്യകരമായ രീതിയിൽ തന്നെയാണ് പോകുന്നത്. ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണത്തിൽ നിലവിലുള്ള അവസ്ഥകളോ സങ്കീർണതകളോ അല്ലാതെ അമ്മയ്‌ക്കോ കുഞ്ഞിനോ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതിനാൽ അതീവ ശ്രദ്ധപുലർത്തേണ്ട ഒരു കാലഘട്ടമാണിത്.
കുഞ്ഞിന് ശ്വസന പ്രശ്നങ്ങൾ, വളർച്ചാ പ്രശ്നങ്ങൾ എന്നിവ പ്രസവശേഷം കൂടുതൽ സമയം എൻഐസിയുവിൽ കഴിയുന്നതിന് കാരണമാകുന്നവയാണ്.
അപകടസാധ്യത ഘടകങ്ങൾ
മുൻപുള്ള ആരോഗ്യ പ്രശ്നങ്ങൾ: ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, പ്രമേഹം, ഹൃദയം അല്ലെങ്കിൽ രക്ത സംബന്ധമായ തകരാറുകൾ തുടങ്ങിയ മോശം ആരോഗ്യ പ്രശ്നങ്ങളുള്ളവർ ആണ് നിങ്ങളെങ്കിൽ ഗർഭധാരണത്തിൽ അപകട സാധ്യത വർദ്ധിപ്പിക്കുന്നു.
ഗർഭകാലത്ത് ഉണ്ടാകുന്ന അവസ്ഥകൾ: ഗർഭകാല പ്രമേഹം, പ്രീ-എക്ലാമ്പ്സിയ അല്ലെങ്കിൽ എക്ലാമ്പ്സിയ, പ്ലാസന്റൽ പ്രശ്നങ്ങൾ എന്നിവ സങ്കീർണ്ണമായ പ്രസവത്തിലേക്ക് നയിച്ചേക്കാവുന്ന അവസ്ഥകളാണ്.
ഒന്നിലധികം ഗർഭധാരണങ്ങൾ: ഒന്നിലധികം ഗർഭധാരണങ്ങൾ, ചില സാഹചര്യങ്ങൾ ഇരട്ടകുട്ടികളോ അല്ലെങ്കിൽ മൂന്ന് മുതൽ നാല് വരെ കുട്ടികൾ വയറ്റിൽ വളരുന്നുണ്ടാകാം. അത്തരം ഗർഭധാരണങ്ങൾ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നവയാണ്.
മാതൃ പ്രായം: 35 വയസ്സിനു മുകളിലുള്ളതോ 17 വയസ്സിന് താഴെയുള്ളതോ ആയ മാതൃ പ്രായം ഗർഭകാലത്തും പ്രസവസമയത്തും സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
ജീവിതശൈലി ഘടകങ്ങൾ: പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം അല്ലെങ്കിൽ അപര്യാപ്തമായ പരിചരണം എന്നിവ പോലുള്ള ഘടകങ്ങൾ ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണത്തിന് കാരണമാകും.
മാതൃ ഭാരം: 18.5 ൽ താഴെയോ 30 ൽ കൂടുതലോ ഉള്ള ബോഡി മാസ്സ് ഇൻഡക്സ് (BMI) രണ്ടും ഗർഭകാലത്ത് സങ്കീർണതകൾക്ക് കാരണമാകും.
മുൻകരുതലുകൾ
പ്രസവത്തിനു മുമ്പുള്ള പരിചരണം സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. ആരോഗ്യകരമായ ഗർഭധാരണത്തിനായി തയ്യാറെടുക്കാൻ നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങളിൽ ഇവ ഉൾപ്പെടുന്നു:
ഫോളിക് ആസിഡ് പോലുള്ള വിറ്റാമിൻ കഴിക്കൽ
ഡോക്ടർ ശുപാർശ ചെയ്യുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുക
ആരോഗ്യകരമായ ഭക്ഷണക്രമം
ആരോഗ്യകരമായ ഭാരം നിലനിർത്തൽ
പതിവായി ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുക
സിഗരറ്റുകൾ, മദ്യം, മയക്കുമരുന്ന് എന്നിവ ഒഴിവാക്കുക