Ayurveda Face Mapping: മുഖം നോക്കിയാലറിയാം എല്ലാം…. ആയുർവേദത്തിലെ ഫേസ്മാപ്പിങ് രീതികൾ ഇതാ…

Face Mapping Reveals Hidden Health Issues: കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ, വീക്കം, കുഴിഞ്ഞ കണ്ണുകൾ എന്നിവ വൃക്കകളുടെ ആരോഗ്യം, ക്ഷീണം, നിർജ്ജലീകരണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കക്കുറവ്, അമിതമായ ഉപ്പ് ഉപയോഗം, വിട്ടുമാറാത്ത സമ്മർദ്ദം എന്നിവയെല്ലാം ഇതിന് കാരണമാകും.

Ayurveda Face Mapping: മുഖം നോക്കിയാലറിയാം എല്ലാം.... ആയുർവേദത്തിലെ ഫേസ്മാപ്പിങ് രീതികൾ ഇതാ...

Face Mapping

Published: 

06 Dec 2025 18:12 PM

മുഖം മനസ്സിന്റെ കണ്ണാടിയാണെന്നാണല്ലോ പൊതുവേ പറയുക. എന്നാൽ മുഖം മനസിന്റെ മാത്രമല്ല ശരീരത്തിന്റെ കൂടി കണ്ണാടിയാണ് എന്ന് ആയുർവ്വേദം പറയുന്നു. മുഖ് പരീക്ഷ (Mukh Pariksha) എന്ന് അറിയപ്പെടുന്ന ആയുർവേദ ഫേസ് മാപ്പിങ്, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു രോഗനിർണയ സമീപനമാണ്. മുഖത്തെ ഓരോ ഭാഗത്തെയും ശരീരത്തിലെ പ്രത്യേക അവയവങ്ങളുമായും ദോഷങ്ങളുമായും ഇത് ബന്ധിപ്പിക്കുന്നു.

ആധുനിക ഡെർമറ്റോളജി ചർമ്മത്തിന്റെ ഉപരിതലത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ആന്തരിക അവയവങ്ങളുടെയും താളപ്പിഴകളാണ് മുഖത്ത് പ്രതിഫലിക്കുന്നതെന്ന് ആയുർവേദം വിശ്വസിക്കുന്നു. മുഖക്കുരു, നിറം മാറ്റം, മങ്ങൽ, അകാല ചുളിവുകൾ എന്നിവയെല്ലാം ശരീരം നൽകുന്ന പ്രധാന സൂചനകളാണ്.

 

മുഖത്തെ ഓരോ ഭാഗവും നൽകുന്ന സൂചനകൾ

 

നെറ്റി: ദഹനവും നാഡീവ്യൂഹവും

നെറ്റി വാത ദോഷവുമായും ദഹനവ്യവസ്ഥയുമായും നാഡീവ്യൂഹവുമായും ബന്ധപ്പെട്ടിരിക്കുന്നു. നെറ്റിയിലെ മുഖക്കുരു, വരൾച്ച, നേർത്ത വരകൾ എന്നിവ സമ്മർദ്ദം, ഉറക്കമില്ലായ്മ, ദഹനക്കുറവ്, നിർജ്ജലീകരണം എന്നിവയുടെ സൂചനയാകാം. ചൂടുവെള്ളം കുടിക്കുക, കഫീൻ കുറയ്ക്കുക, മതിയായ വിശ്രമം നൽകുക എന്നിവയാണ് ആയുർവേദ നിർദ്ദേശങ്ങൾ.

 

പുരികങ്ങൾക്കിടയിൽ…

പുരികങ്ങൾക്കിടയിലെ സ്ഥലം പിത്ത ദോഷവുമായും കരളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ ഭാഗത്തെ കുരുക്കളോ ചുവപ്പ് നിറമോ ശരീരത്തിലെ അമിതമായ ചൂട്, അമിത മദ്യപാനം, എരിവുള്ള ഭക്ഷണം, കോപം, അടിച്ചമർത്തപ്പെട്ട വികാരങ്ങൾ എന്നിവയെ സൂചിപ്പിക്കാം. ഈ ഭാഗത്തിന് തണുപ്പ് നൽകുന്ന രീതികളും ധ്യാനവുമാണ് ഉചിതം.

 

കവിളുകൾ

കവിളുകൾ ശ്വാസകോശ സംവിധാനവുമായും രക്തചംക്രമണവുമായും ബന്ധപ്പെട്ടിരിക്കുന്നു. കവിളുകളിലെ ചുവപ്പ്, വീക്കം, കുരുക്കൾ എന്നിവ മോശം വായു ഗുണനിലവാരം, അലർജികൾ, ദുർബലമായ ദഹനം, കഫ ദോഷം എന്നിവയുടെ ലക്ഷണമാകാം. പ്രാണായാമം പരിശീലിക്കുന്നതും ജലാംശം നിലനിർത്തുന്നതും നല്ലതാണ്.

 

മൂക്കിന്റെ ഭാഗം

മൂക്കിന്റെ ഭാഗം ഹൃദയത്തെയും രക്തചംക്രമണ സംവിധാനത്തെയും പ്രതിഫലിപ്പിക്കുന്നു. മൂക്കിന് ചുറ്റുമുള്ള എണ്ണമയം, ബ്ലാക്ക്ഹെഡ്‌സ്, ചുവപ്പ് എന്നിവ മോശം രക്തയോട്ടം, അമിത സമ്മർദ്ദം എന്നിവയെ സൂചിപ്പിക്കാം. ഹൃദയാരോഗ്യത്തിന് ഉചിതമായ ഭക്ഷണങ്ങൾ (നട്‌സ്, ഓട്‌സ്), ശരിയായ വ്യായാമം എന്നിവ നിർബന്ധമാക്കണം.

ALSO READ – വീടിനുള്ളിലെ ചിലന്തിവല സ്ഥിരം പ്രശ്നമാണോ? ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ

വായും താടിയെല്ലും

വായ, താടി, താടിയെല്ല് എന്നിവ ഹോർമോൺ ആരോഗ്യം, ഉറക്ക രീതികൾ, കഫ ദോഷം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഭാഗത്തെ ആവർത്തിച്ചുള്ള മുഖക്കുരു, പ്രത്യേകിച്ച് താടിയിലുണ്ടാകുന്നത്, ഹോർമോൺ വ്യതിയാനങ്ങൾ, സമ്മർദ്ദം മൂലമുള്ള കോർട്ടിസോൾ വർദ്ധനവ്, മോശം ഉറക്കം എന്നിവയുടെ സൂചനയാകാം. ശുദ്ധീകരിച്ച പഞ്ചസാര കുറയ്ക്കുക, സ്ഥിരമായ ഉറക്ക ശീലം പാലിക്കുക എന്നിവ ഗുണം ചെയ്യും.

 

കണ്ണിനടിയിൽ

കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ, വീക്കം, കുഴിഞ്ഞ കണ്ണുകൾ എന്നിവ വൃക്കകളുടെ ആരോഗ്യം, ക്ഷീണം, നിർജ്ജലീകരണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കക്കുറവ്, അമിതമായ ഉപ്പ് ഉപയോഗം, വിട്ടുമാറാത്ത സമ്മർദ്ദം എന്നിവയെല്ലാം ഇതിന് കാരണമാകും. ശരിയായ ജലാംശം നിലനിർത്തുന്നതും ചൂടുള്ള എണ്ണ മസാജും ആയുർവേദം ശുപാർശ ചെയ്യുന്നു.

ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ