Heart Attack Symptoms: ഹൃദയാഘാതത്തിന് മുമ്പ് കാണുന്ന ചില ലക്ഷണങ്ങൾ ഇവയാണ്? അറിയണം ഇക്കാര്യങ്ങൾ
Early Heart Attack Symptoms: ഹൃദയാഘാതത്തിന് മുമ്പുള്ള ദിവസങ്ങളിലോ മാസങ്ങളിലോ ആളുകൾക്ക് ചില ലക്ഷണങ്ങൾ അനുഭവപ്പെടുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഈ ആദ്യകാല ലക്ഷണങ്ങൾ പ്രോഡ്രോമൽ ലക്ഷണങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ഈ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിലൂടെ നിങ്ങൾക്ക് സമയബന്ധിതമായ ചികിത്സയിലൂടെ ജീവൻ രക്ഷിക്കാൻ സാധ്യതമാകുന്നതാണ്.

പ്രതീകാത്മക ചിത്രം
ഓരോ വർഷവും ഏകദേശം 17.9 ദശലക്ഷം ആളുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ (CVDs) മൂലം മരിക്കുന്നതായാണ് കണക്കുകൾ. ആഗോളതലത്തിൽ മരണത്തിന്റെ പ്രധാന കാരണവും ഹൃദയ സംബന്ധമായ പ്രശ്നങ്ങളാണ്. കൂടാതെ ഇത്തരം അഞ്ച് മരണങ്ങളെടുത്താൽ അതിൽ നാലിൽ കൂടുതൽ ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ് സംഭവിക്കുന്നത്. എന്നാൽ ഹൃദയാഘാതത്തിന് മാസങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെടുന്ന ചില ലക്ഷണങ്ങൾ അവഗണിക്കുന്നതാണ് ഇതിന് കാരണം.
ഹൃദയാഘാതത്തിന് മുമ്പുള്ള ദിവസങ്ങളിലോ മാസങ്ങളിലോ ആളുകൾക്ക് ചില ലക്ഷണങ്ങൾ അനുഭവപ്പെടുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഈ ആദ്യകാല ലക്ഷണങ്ങൾ പ്രോഡ്രോമൽ ലക്ഷണങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ഈ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിലൂടെ നിങ്ങൾക്ക് സമയബന്ധിതമായ ചികിത്സയിലൂടെ ജീവൻ രക്ഷിക്കാൻ സാധ്യതമാകുന്നതാണ്. ഹൃദയാഘാതത്തിന് ഒരു മാസം മുമ്പ് ഒരാൾക്ക് അനുഭവപ്പെട്ടേക്കാവുന്ന സാധാരണ ലക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ഹൃദയാഘാതം എന്നാൽ വൈദ്യശാസ്ത്രപരമായി മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നറിയപ്പെടുന്നു. ഹൃദയപേശികളുടെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കൊറോണറി ധമനികളിൽ പ്ലാക്ക് (കൊഴുപ്പ്, കൊളസ്ട്രോൾ, മറ്റ് വസ്തുക്കൾ) അടിഞ്ഞുകൂടുന്നത് മൂലമാണ് പലപ്പോഴും ഈ തടസ്സം ഉണ്ടാകുന്നത്. ആവശ്യത്തിന് രക്ത വിതരണം ഇല്ലെങ്കിൽ, ബാധിച്ച ഹൃദയപേശികൾക്ക് ഓക്സിജൻ ലഭിക്കാതെ വരികയും മിനിറ്റുകൾക്കുള്ളിൽ മരിക്കാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു.
എന്നാൽ നിങ്ങളുടെ ഹൃദയം അപ്രതീക്ഷിതമായി മിടിപ്പ് നിർത്തുമ്പോഴാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്. ഹൃദയാഘാതം പെട്ടെന്ന് ഹൃദയസ്തംഭനത്തിന് കാരണമാകുന്നു. നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ഒരു സാധാരണ ലക്ഷണമാണെങ്കിലും, ചിലപ്പോൾ മാസങ്ങൾക്ക് മുമ്പ് തന്നെ നേരിയ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. ഇത് നെഞ്ചിന്റെ മധ്യഭാഗത്ത് സമ്മർദ്ദം, ഇറുകൽ, വേദന തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെടാം. ചിലരിൽ, അസ്വസ്ഥത വന്നു പോകാം അതിനാൽ ശ്രദ്ധിക്കാതെ പോയേക്കാം.
കൈകൾ (ഒന്ന് അല്ലെങ്കിൽ രണ്ടും), പുറം, കഴുത്ത്, താടിയെല്ല്, ആമാശയം എന്നിവയിൽ വേദനയോ അസ്വസ്ഥതയോ ഉണ്ടാകുന്നതും അവഗണിക്കരുത്. ശ്വാസതടസ്സം, പ്രത്യേകിച്ച് പടികൾ കയറുകയോ ചെറിയ ദൂരം നടക്കുകയോ പോലുള്ള പതിവ് ജോലികൾ ചെയ്യുമ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഹൃദയാഘാതത്തെ സൂചിപ്പിക്കാം. ഈ ലക്ഷണം പലപ്പോഴും കാലക്രമേണ വഷളാകുന്നു, ഇത് വാർദ്ധക്യമോ വ്യായാമത്തിൻ്റെ കുറവോ ആയി തെറ്റിദ്ധരിക്കപ്പെടുന്നു.
കാരണങ്ങളില്ലാതെ സ്ഥിരമായ ക്ഷീണം ദുർബലമായ ഹൃദയത്തിന്റെ പതിവ് ലക്ഷണമാണ്. മതിയായ വിശ്രമം ഉണ്ടായിരുന്നിട്ടും തളർച്ച അനുഭവപ്പെടുന്നതായി തോന്നിയേക്കാം. ക്ഷീണം ആഴ്ചകളോളം തുടരുകയാണെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കുക. തകരാറിലായ ഹൃദയം തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം എത്തിക്കുന്നില്ല, ഇത് തലകറക്കം, അല്ലെങ്കിൽ ബോധക്ഷയം എന്നിവയ്ക്ക് കാരണമാകും. ഇത് വ്യായാമത്തിനിടയിലോ വിശ്രമത്തിലോ സംഭവിക്കാം, കൂടാതെ ഓക്കാനവും ഉണ്ടാകാം.