Ananyas Puttu Upma Recipe: ഉപ്പുമാവ് കഴിച്ച് മടുത്തോ? നടി അനന്യയുടെ പുട്ട്ഉപ്പുമാവ് ഉണ്ടാക്കിയാലോ? തയ്യാറാക്കുന്ന രീതി പറഞ്ഞ് താരം
Ananyas Puttu Upma Recipe: സാധാരണ ഉപ്പ്മാവ് ഉണ്ടാക്കുന്നതു പോലെ തന്നെയാണ് ഇതും ഉണ്ടാക്കുന്നത്. വീട്ടിലായിരിക്കുമ്പോൾ കഴിക്കാൻ പുട്ട് ഉണ്ടെന്ന് അമ്മ പറയുമ്പോൾ അതു വേണ്ട, പുട്ട്ഉപ്പുമാവ് മതിയെന്ന് താൻ പറയുമെന്നാണ് അനന്യ പറയുന്നത്.
ബ്രേക്ക്ഫാസ്റ്റിന് എന്തുണ്ടാക്കുമെന്നത് എല്ലാവരെയും സംബന്ധിച്ച് വലിയ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യമാണ്. പെട്ടെന്ന് രാവിലെ ഉണ്ടാക്കാൻ പറ്റുന്നതാകും മിക്കവരും തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ ഉപ്പുമാവ് ആകും മിക്കപ്പോഴും പല വീടുകളിലും. എന്നാൽ ഇത് ആണെങ്കിൽ കഴിക്കാതിരിക്കുന്ന ആളുകളുണ്ട്. എന്നാൽ ഇവർക്ക് വേണ്ടി നടി അനന്യയുടെ ഈ റെസിപ്പി പരീക്ഷിക്കാം.
ഇഡ്ലി ഇഷ്ടമല്ല പുട്ട്ഉപ്പുമാവാണ് പ്രിയം എന്നാണ് നടി ഒരു അഭിമുഖത്തിൽ പറയുന്നത്. ഇത് കേട്ട് പുട്ട് ഉപ്പുമാവോ എന്ന് ചിലർ അതിശയത്തോടെ ചോദിക്കുമെങ്കിൽ സംഭവം സൂപ്പർ ആണ്. അത് ഉണ്ടാക്കുന്ന രീതിയും അനന്യ അഭിമുഖത്തിന്റെ ഇടയിൽ പറയുന്നുണ്ട്. അരി പുട്ട് കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. സാധാരണ ഉപ്പ്മാവ് ഉണ്ടാക്കുന്നതു പോലെ തന്നെയാണ് ഇതും ഉണ്ടാക്കുന്നത്. വീട്ടിലായിരിക്കുമ്പോൾ കഴിക്കാൻ പുട്ട് ഉണ്ടെന്ന് അമ്മ പറയുമ്പോൾ അതു വേണ്ട, പുട്ട്ഉപ്പുമാവ് മതിയെന്ന് താൻ പറയുമെന്നാണ് അനന്യ പറയുന്നത്.
Also Read: ‘രാത്രിയിൽ ഒന്നും കഴിക്കില്ല, ജങ്ക് ഫുഡ് ഉച്ചയ്ക്ക് മാത്രം’; നമിത പ്രമോദിന്റെ ഫിറ്റ്നസ് രഹസ്യം
ചേരുവകൾ
പുട്ട്
കടുക്
മുളക് പൊടി
മഞ്ഞൾ പൊടി
ഉപ്പ്
കറിവേപ്പില
സവാള
വെളിച്ചെണ്ണ
വറ്റൽമുളക്
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക്, വറ്റൽ മുളക്, ചെറുതായി അരിഞ്ഞ സവാള, ഉപ്പ് എന്നിവ ഇട്ട് വഴറ്റുക. വേണമെങങ്കിൽ ഇതിലേക്ക് ബീൻസ് പോലുള്ള പച്ചക്കറികളും ചേർക്കാവുന്നതാണ്. ശേഷം മഞ്ഞൾ പൊടി, മുളക് പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തതിന് ശേഷം പാകത്തിന് വെള്ളമൊഴിച്ച് മൂടി വയ്ക്കുക. അൽപ നേരത്തിനു ശേഷം പൊടിച്ചുവച്ച പുട്ട് പാത്രത്തിലേക്ക് ഇട്ട് നന്നായി ഇളക്കുക.