Sugar cut: ഷുഗർ കട്ട് നല്ലതു തന്നെ… തുടർച്ചയായി ഒരു മാസം ചെയ്താൽ സംഭവിക്കുന്നത് ….
stop eating sugar for a month: ഒരു മാസം പഞ്ചസാര പൂർണമായി ഒഴിവാക്കുന്നത് തുടക്കത്തിൽ ബുദ്ധിമുട്ടാണെങ്കിലും ശരീരത്തിന് അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരും.
Sugar Tv9Image Credit source: TV9 Network
ഇപ്പോൾ ലഭിക്കുന്ന ഭക്ഷണങ്ങളിലെല്ലാം പഞ്ചസാരയുടെ അമിത സാന്നിധ്യമുണ്ട്. ഇത് അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, അകാല വാർദ്ധക്യം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഒരു മാസം പഞ്ചസാര പൂർണമായി ഒഴിവാക്കുന്നത് തുടക്കത്തിൽ ബുദ്ധിമുട്ടാണെങ്കിലും ശരീരത്തിന് അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരും.
പഞ്ചസാര ഉപേക്ഷിക്കുന്നതിലൂടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
- പഞ്ചസാര രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. എന്നാൽ ഇത് ഒഴിവാക്കുന്നതിലൂടെ ശരീരത്തിന് സ്ഥിരമായ ഊർജ്ജം ലഭിക്കും.
- പഞ്ചസാര അമിതമായ കലോറിക്ക് കാരണമാകുന്നതിനാൽ ഇത് ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
- ചർമ്മത്തിന് വീക്കമുണ്ടാക്കുന്ന പഞ്ചസാര ഒഴിവാക്കുന്നതിലൂടെ ചർമ്മം കൂടുതൽ തിളക്കമുള്ളതാകും.
- അമിതമായി പഞ്ചസാര കഴിക്കുന്നത് രോഗപ്രതിരോധശേഷി കുറയ്ക്കും. പഞ്ചസാര ഉപേക്ഷിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വർധിക്കുകയും രോഗസാധ്യത കുറയുകയും ചെയ്യും.
- പഞ്ചസാര തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കും. ഇത് ഒഴിവാക്കുന്നത് ഏകാഗ്രതയും ശ്രദ്ധയും കൂട്ടാൻ സഹായിക്കും.
- പഞ്ചസാരയുടെ ഉപയോഗം രുചി അറിയാനുള്ള കഴിവ് കുറയ്ക്കും. ഇത് ഒഴിവാക്കുന്നതിലൂടെ ഭക്ഷണങ്ങളുടെ യഥാർത്ഥ രുചി തിരിച്ചറിയാൻ കഴിയും.
ഒരു മാസം പഞ്ചസാര ഒഴിവാക്കുന്നത് ശരീരത്തിനും മനസ്സിനും ദീർഘകാലത്തേക്ക് ഗുണം ചെയ്യും. ആരോഗ്യകരമായ ഈ മാറ്റങ്ങൾ തിരിച്ചറിയാൻ ചെറിയ അളവിൽ തുടങ്ങി പതിയെ പൂർണ്ണമായി ഒഴിവാക്കാൻ ശ്രമിക്കുക.