AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Delhi Metro: ഡല്‍ഹി മെട്രോയില്‍ അടിമുടി മാറ്റം; വഴിതെറ്റാതിരിക്കാൻ ഇതൊന്ന് അറിഞ്ഞിരിക്കാം

Delhi Metro Station Name Changes: ഡൽഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകളുടെയും പൊതു സ്ഥലങ്ങളുടെയും പേരുകൾ മാറ്റുന്നതിന് ഡൽഹി സർക്കാർ അംഗീകാരം നൽകി. രോഹിണി, ദ്വാരക എന്നിവിടങ്ങളിലെ പ്രമുഖ മെട്രോ സ്റ്റേഷനുകളും വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പ്രശസ്തമായ ബ്രിട്ടാനിയ ചൗക്ക് ജംഗ്ഷനുമടക്കം ഇതില്‍ ഉള്‍പ്പെടുന്നു.

Delhi Metro: ഡല്‍ഹി മെട്രോയില്‍ അടിമുടി മാറ്റം; വഴിതെറ്റാതിരിക്കാൻ ഇതൊന്ന് അറിഞ്ഞിരിക്കാം
ഡൽഹി മെട്രോImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 30 May 2026 | 10:23 PM

ന്യൂഡല്‍ഹി: ഡൽഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകളുടെയും പൊതു സ്ഥലങ്ങളുടെയും പേരുകൾ മാറ്റുന്നതിന് ഡൽഹി സർക്കാർ അംഗീകാരം നൽകി. രോഹിണി, ദ്വാരക എന്നിവിടങ്ങളിലെ പ്രമുഖ മെട്രോ സ്റ്റേഷനുകളും വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പ്രശസ്തമായ ബ്രിട്ടാനിയ ചൗക്ക് ജംഗ്ഷനുമടക്കം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പേരുമാറ്റം ചില യാത്രക്കാര്‍ക്കെങ്കിലും ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. കാബ്‌ ബുക്കിങ്, ലൊക്കേഷന്‍ അടക്കമുള്ള കാര്യങ്ങളിലും ചില ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. അതുകൊണ്ട് തന്നെ ‘പേരുമാറ്റ’ത്തെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ അറിയുന്നത് യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും.

ഡൽഹി ആദ്യമായി സന്ദർശിക്കുന്ന യാത്രക്കാർ പഴയ റൂട്ടുകളെയോ ഓഫ്‌ലൈൻ മാപ്പുകളെയോ ആണ് ആശ്രയിക്കുന്നതെങ്കിൽ ഈ പുതിയ മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ അധ്യക്ഷതയിൽ ചേർന്ന ‘സ്റ്റേറ്റ് നെയിംസ് അതോറിറ്റി’ യോഗത്തിലാണ് ഡൽഹി സർക്കാർ ഈ മാറ്റങ്ങൾക്ക് അനുമതി നൽകിയത്.

പേര് മാറ്റങ്ങൾ

പഴയ പേര്‌ പുതിയ പേര്‌
രോഹിണി വെസ്റ്റ് മെട്രോ സ്റ്റേഷൻ ഡോ. ബാബാ സാഹേബ് അംബേദ്കർ ഹോസ്പിറ്റൽ മെട്രോ സ്റ്റേഷൻ
രോഹിണി ഈസ്റ്റ് മെട്രോ സ്റ്റേഷൻ രോഹിണി മെട്രോ സ്റ്റേഷൻ
ദ്വാരക മെട്രോ സ്റ്റേഷൻ ദ്വാരക-കക്രോള മെട്രോ സ്റ്റേഷൻ
ബ്രിട്ടാനിയ ചൗക്ക് അശ്വിനി ചോപ്ര (മിന്ന) ചൗക്ക്

ബേഗംപൂർ സ്പോർട്സ് കോംപ്ലക്‌സിന്റെ പേര് അടല്‍ ഖേല്‍ പരിസര്‍ എന്നാക്കും. ജ്വാലാപുരിയിൽ നിർമ്മാണത്തിലിരിക്കുന്ന ആശുപത്രി ബാബ രാംദേവ്ജി മഹാരാജ് ഹോസ്പിറ്റൽ’എന്നും അറിയപ്പെടും.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

ഘട്ടം ഘട്ടമായാകും പേരുമാറ്റം പൂര്‍ത്തിയാക്കുക. യാത്രക്കാരുടെ ആശയക്കുഴപ്പം പരമാവധി കുറയ്ക്കുന്നതിനായി കുറച്ചുകാലത്തേക്ക് മെട്രോ അനൗൺസ്മെന്റുകളിലും സ്റ്റേഷൻ ബോർഡുകളിലും റൂട്ട് മാപ്പുകളിലും പഴയതും പുതിയതുമായ രണ്ട് പേരുകളും ഒന്നിച്ച് പ്രദർശിപ്പിച്ചേക്കാം.

Also Read: RCB vs GT IPL 2026 Final: ഐപിഎല്‍ ഫൈനല്‍ കാണാന്‍ നമ്മ മെട്രോയില്‍ സൗജന്യയാത്ര; ക്രിക്കറ്റ് പ്രേമികള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഗൂഗിൾ മാപ്സ്, ഡിഎംആർസി റൂട്ട് പ്ലാനറുകൾ, ക്യാബ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെയുള്ള യാത്രാ ആപ്പുകളിൽ പുതിയ പേരുകൾ പൂർണ്ണമായും പ്രാബല്യത്തിൽ വരാൻ സമയമെടുത്തേക്കാം. പേരുമാറ്റിയ സ്റ്റേഷനുകളിൽ നിന്നും ടാക്സികൾ ബുക്ക് ചെയ്യുന്ന യാത്രക്കാർ പേരുകൾ കൃത്യമാണെന്ന് ഒന്നുകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്.

പേരുമാറ്റം എന്തിന്?

പൊതു സ്ഥലങ്ങളെ പ്രാദേശിക വ്യക്തിത്വവുമായും പ്രമുഖ വ്യക്തികളുമായും ബന്ധിപ്പിക്കുക എന്നതാണ് പേരുമാറ്റത്തിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കർണാലിൽ നിന്നുള്ള മുൻ എംപിയും പത്രപ്രവർത്തകനുമായിരുന്ന അശ്വിനി ചോപ്രയുടെ പേരാണ്‌ ഷക്കൂർപൂരിലെ ബ്രിട്ടാനിയ ചൗക്കിന് നല്‍കുന്നത്.

ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് രോഹിണി വെസ്റ്റ് മെട്രോ സ്റ്റേഷന്റെ പേര് ഡോ. ബി.ആർ. അംബേദ്കറുടെ പേരിൽ പുനർനാമകരണം ചെയ്തതാണ്. സ്റ്റേഷന് തൊട്ടടുത്തായി ആശുപത്രി സ്ഥിതി ചെയ്യുന്നതിനാൽ, ഈ മാറ്റം യാത്രക്കാർക്ക് സ്റ്റേഷൻ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രോഹിണി വെസ്റ്റ് മെട്രോ സ്റ്റേഷന്റെ പേരുമാറ്റം ഉൾപ്പെടെയുള്ള ചില മാറ്റങ്ങൾ, യാത്രക്കാർക്ക് സമീപത്തുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും എളുപ്പത്തിൽ തിരിച്ചറിയാൻ വേണ്ടിയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary

The Delhi government has approved renaming several metro stations and public landmarks.The Delhi government has approved renaming several metro stations and public landmarks. This update changes prime stations in locations like Rohini, Dwarka, and Shakurpur.The new names will affect daily commuters, travel apps, and navigation maps. Travelers are advised to double-check their routes as the transition happens gradually.

Follow Us