AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Monsoon Travel: മഴ പെയ്താൽ കൂടുതൽ സുന്ദരിയാകുന്ന കേരളത്തിലെ കിടിലൻ സ്ഥലങ്ങൾ

Kerala Monsoon Travel Guide: മഴക്കാലത്ത് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് കേരളത്തേക്കാൾ മികച്ച മറ്റൊരു സ്ഥലമില്ലെന്ന് തന്നെ പറയാം. മലനിരകളും തോട്ടങ്ങളും കോടമഞ്ഞും, കായലുകളും കടലുകളും എന്നിങ്ങനെ ഓരോ സ്ഥലങ്ങളും അതിമനോഹരമായി കാണപ്പെടുന്നത് മഴക്കാലത്താണ്. മഴയുടെ ഭം​ഗിയും കാടിൻ്റെ ഒത്തുചേരുന്ന കേരളത്തിലെ ഹിൽ സ്റ്റേഷനുകൾ മഴ പെയ്യുമ്പോൾ കൂടുതൽ സുന്ദരിമാരാകും.

Kerala Monsoon Travel: മഴ പെയ്താൽ കൂടുതൽ സുന്ദരിയാകുന്ന കേരളത്തിലെ കിടിലൻ സ്ഥലങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 30 May 2026 | 12:49 PM

കേരളത്തിൽ കാലവർഷം ഏകദേശം സജീവമായിക്കഴിഞ്ഞു. ചുട്ടുപൊള്ളുന്ന വേനലിൽ നിന്നും പ്രകൃതി പച്ചപ്പിലേക്ക് വഴിമാറുന്ന മനോഹരമായ കാഴ്ചയാണ് കേരളത്തിൽ ഇപ്പോൾ എവിടെ നോക്കിയാലും. മഴക്കാലത്ത് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് കേരളത്തേക്കാൾ മികച്ച മറ്റൊരു സ്ഥലമില്ലെന്ന് തന്നെ പറയാം. മലനിരകളും തോട്ടങ്ങളും കോടമഞ്ഞും, കായലുകളും കടലുകളും എന്നിങ്ങനെ ഓരോ സ്ഥലങ്ങളും അതിമനോഹരമായി കാണപ്പെടുന്നത് മഴക്കാലത്താണ്. മഴയുടെ ഭം​ഗിയും കാടിൻ്റെ ഒത്തുചേരുന്ന കേരളത്തിലെ ഹിൽ സ്റ്റേഷനുകൾ മഴ പെയ്യുമ്പോൾ കൂടുതൽ സുന്ദരിമാരാകും. ഈ മൺസൂൺ സീസണിൽ നിങ്ങൾക്ക് സുരക്ഷിതമായി പോയി വരാൻ പറ്റിയ ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

ALSO READ: കൈയടിച്ചാൽ കുമിളകൾ പൊന്തിവരും!; ഗോവയിലെ ഈ അത്ഭുത തടാകം കണ്ടിട്ടുണ്ടോ?

മൂന്നാർ

മഴക്കാലത്ത് മൂന്നാറിൻ്റെ ഭംഗി വാക്കുകളാൽ തീർക്കാവുന്നതല്ല. മഴ പെയ്തിറങ്ങുമ്പോൾ തേയിലത്തോട്ടങ്ങളും കണ്ണെത്താ ദൂരത്ത് തലയുയർത്തി നിൽക്കുന്ന മരങ്ങളും കൂടുതൽ പച്ചപ്പണിയുന്നത് കാണാം. കൂടെവരുന്ന കോടമഞ്ഞും തണുത്ത കാറ്റും കൂടിയാകുമ്പോൾ മൂന്നാർ ഒരു മാന്ത്രിക ലോകമായി മാറും. ഡ്രൈവ് ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് മൂന്നാർ റൂട്ടുകളിലെ കാഴ്ച ആസ്വദിക്കാൻ ഇതിലും നല്ലൊരു സമയമില്ല. വലിയ ട്രെക്കിംഗുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

വാഗമൺ

കോട്ടയം-ഇടുക്കി അതിർത്തിയിലുള്ള വാഗമൺ മഴക്കാലമായാൽ പിന്നെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഇവിടുത്തെ പൈൻ കാടുകളും മൊട്ടക്കുന്നുകളും മഴ പെയ്യുമ്പോൾ തികച്ചും വ്യത്യസ്തമായ രീതിയിലേക്ക് രൂപമാറ്റം നടത്തുന്നു. അഡ്വഞ്ചർ ടൂറിസം താല്പര്യമുള്ളവർക്ക് വാഗമണ്ണിലെ പ്രശസ്തമായ ഗ്ലാസ് ബ്രിഡ്ജുമുണ്ട്. ഇടിമിന്നലുള്ളപ്പോൾ മൊട്ടക്കുന്നുകളിൽ കയറുന്നത് കഴിവതും ഒഴിവാക്കുക.

വയനാട്

മഴക്കാലം അതിൻ്റെ പൂർണ്ണതയിൽ തന്നെ ആസ്വദിക്കണമെങ്കിൽ വയനാട്ടിലേക്ക് വണ്ടി വിടുന്നതാണ് നല്ലത്. പശ്ചിമഘട്ട മലനിരകളുടെ വന്യമായ ഭംഗി മഴക്കാലത്ത് കാണണമെങ്കിൽ വയനാടിൻ്റെ മണ്ണിലെത്തണം. ബാണാസുര ഡാമും പൂക്കോട് തടാകവും വെള്ളത്താൽ മൂടപ്പെട്ട് കിടക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ലക്കിടി വ്യൂ പോയിന്റിൽ നിന്നും ചുരമിറങ്ങി വരുന്ന കോടയുടെ കുളിർ അത് വാക്കുകൾക്ക് അതീതമാണ്.

നെല്ലിയാമ്പതി

പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന നെല്ലിയാമ്പതി അധികമാരും തിരഞ്ഞെടുക്കാത്ത സ്ഥലമാണ്. എന്നാൽ മഴ ആസ്വദിക്കാൻ പറ്റിയ ഒരിടവും. പോത്തുണ്ടി ഡാമിൻ്റെ ദൃശ്യങ്ങളും കാപ്പി, തേയില എന്നിവയുടെ തോട്ടങ്ങളും പിന്നിട്ടുള്ള ചുരം റൂട്ടുകളും മഴക്കാലത്ത് മറക്കാനാകാത്ത അനുഭവമാണ് നമുക്ക് നൽകുന്നത്.

മൺസൂൺ യാത്രകളിൽ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ

  • കനത്ത മഴയുള്ളപ്പോൾ ഉൾക്കാടുകളിലേക്കുള്ള യാത്രയും വഴുക്കലുള്ള മലനിരകളിലെ ട്രെക്കിംഗും ഒഴിവാക്കുക.
  • മലയോര മേഖലകളിൽ കനത്ത മഞ്ഞും മണ്ണിടിച്ചിൽ സാധ്യതയും ഉള്ളതിനാൽ രാത്രി ശേഷമുള്ള ഡ്രൈവിംഗ് ഒഴിവാക്കുന്നതാണ് സുരക്ഷിതം.
  • യാത്ര തിരിക്കുന്നതിന് മുൻപ് അതത് സ്ഥലങ്ങളിലെ ജില്ലാ ഭരണകൂടത്തിന്റെയോ ദുരന്തനിവാരണ അതോറിറ്റിയുടെയോ നിർദ്ദേശങ്ങളും കാലാവസ്ഥാ പ്രവചനങ്ങളും നിർബന്ധമായും പരിശോധിക്കുക.
  • കടലിലും പുഴകളിലും ഇറങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നേക്കാം.
  • ഇടിമിന്നൽ ഉള്ള സമയ്ത്ത മലമുകളിലേക്കോ തുറസായ സ്ഥലങ്ങളിലോ നിൽക്കരുത്.

English Summary:

Check out here is the ultimate Kerala Rainy Season Travel Guide 2026. Discover the most beautiful, greeny hill stations and coastal escapes alongside crucial safe routes and driving tips to enjoy the rainy season.

 

Follow Us