AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Baby Care: കുഞ്ഞിന് ആറ് മാസം കഴിഞ്ഞോ? എങ്കിൽ ഈ ഭക്ഷണങ്ങൾ നൽകി തുടങ്ങിക്കോളൂ

Baby Care After Six Months: ആറ് മാസം കഴിഞ്ഞാൽ വീട്ടിലുണ്ടാക്കുന്ന കാച്ചിക്കുറുക്കിയ ഭക്ഷണങ്ങൾ ചെറിയ തോതിൽ അമിതമാകാതെ കൊടുത്തു തുടങ്ങാം. കുഞ്ഞിന് ആവശ്യമായ അധിക ഊർജം ഇതിൽനിന്നും കിട്ടുകയും ചെയ്യും. എന്നാൽ മുലപ്പാൽ നൽകുന്നത് നിർത്തരുത്. ഇവയ്ക്കൊപ്പം തന്നെ അമ്മ മുലപ്പാൽ കൊടുക്കുന്നത് ചെയ്യുക.

Baby Care: കുഞ്ഞിന് ആറ് മാസം കഴിഞ്ഞോ? എങ്കിൽ ഈ ഭക്ഷണങ്ങൾ നൽകി തുടങ്ങിക്കോളൂ
Baby Care Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 25 Apr 2025 11:45 AM

കുട്ടികളുടെ വളർച്ചയുടെ പ്രധാനഘട്ടമാണ് ആദ്യത്തെ ആറ് മാസം. ആദ്യ ആറ് മാസങ്ങളിൽ അമ്മയുടെ മുലപ്പാൽ മാത്രമാണ് നൽകേണ്ടത്. ഏറ്റവും പോഷക​ഗുണവും ആരോ​ഗ്യകരവുമാണ് ഒന്നാണ് അമ്മ നൽകുന്ന പാൽ. കൃത്യമായി മുലപ്പാൽ കുടിച്ച് വളരുന്ന കുഞ്ഞിന് രോഗ പ്രതിരോധശേഷി കൂടുതലായിരിക്കും. എന്നാൽ ആറ് മാസങ്ങൾക്ക് ശേഷം അത്യാവശ്യം കട്ടികുറഞ്ഞ കുറുക്കുകൾ കൊടുക്കാൻ തുടങ്ങും. വളരെ ശ്രദ്ധയോടെ ആരോ​ഗ്യപരമായ ആഹാരമായിരിക്കണം നൽകാൻ.

ആറ് മാസം കഴിഞ്ഞാൽ വീട്ടിലുണ്ടാക്കുന്ന കാച്ചിക്കുറുക്കിയ ഭക്ഷണങ്ങൾ ചെറിയ തോതിൽ അമിതമാകാതെ കൊടുത്തു തുടങ്ങാം. കുഞ്ഞിന് ആവശ്യമായ അധിക ഊർജം ഇതിൽനിന്നും കിട്ടുകയും ചെയ്യും. എന്നാൽ മുലപ്പാൽ നൽകുന്നത് നിർത്തരുത്. ഇവയ്ക്കൊപ്പം തന്നെ അമ്മ മുലപ്പാൽ കൊടുക്കുന്നത് ചെയ്യുക. ഒന്നര- രണ്ട് വയസ്സുവരെ മുലപ്പാൽ കൊടുക്കുന്നതാണ് കുഞ്ഞിൻ്റെ ആരോ​ഗ്യത്തിന് ഏറ്റവും ഉചിതം.

ആറാം മാസ് മുതൽ പഴങ്ങളുടെ രുചി അറിയിച്ചു തുടങ്ങണം. എന്നാൽ കട്ടിയുള്ള രീതിയിൽ കൊടുക്കരുത്. സാധാരണെയെക്കാൾ ദഹനം കുറവാണ് കുട്ടികൾക്ക്. അതിനാൽ ജ്യൂസാക്കി നീര് മാത്രമായി നൽകുക. നീരു മാത്രം പിഴിഞ്ഞെടുക്കാവുന്ന എന്നാൽ യാതൊരു ദഹന പ്രശ്നങ്ങളും ഉണ്ടാവാത്ത പഴങ്ങൾ തെരഞ്ഞെടുത്ത് വേണം നൽകാൻ. ഒപ്പം റാഗി, ഉണക്കി പൊടിച്ച ഏത്തക്കായ എന്നിവ കുറുക്കി നൽകുക. കുട്ടിയെ കാണിക്കുന്ന ഡോക്ടറിൻ്റെ നിർദ്ദേശം സ്വീകരിക്കുന്നത് വളരെ നല്ലതാണ്.

സാധാരണ ആറ് മാസം കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് കുറുക്കുകൾ ആണ് ആദ്യമായി നൽകുന്നത്. ഏതെങ്കിലുമൊരു ധാന്യം ഉപയോ​ഗിച്ചുള്ള കുറുക്ക് വേണം കുഞ്ഞിന് ആദ്യം നൽകി തുടങ്ങാൻ. റാഗി കൊണ്ടുള്ള കുറുക്ക് കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. ഇവ കുഞ്ഞുങ്ങൾക്ക് ആവശ്യത്തിന് കാത്സ്യവും ഇരുമ്പും കിട്ടാൻ സഹായിക്കും. കൂടാതെ എല്ലുകളുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. നേന്ത്രക്കായ ഉണങ്ങിപ്പൊടിച്ചതിൽ പനം കൽക്കണ്ടം ചേർത്ത് കുറുക്കി കൊടുക്കുന്നത് ഏറ്റവും നല്ലതാണ്. കുട്ടികൾക്കാണേലും പഞ്ചസാര നൽകാതിരിക്കുക.

ആദ്യമേ പഴച്ചാറുകളിൽ നിന്ന് തുടങ്ങുന്നത് നല്ലതാണ്. ഓറഞ്ച് നീര് നൽകുന്നത് വളരെ നല്ലതാണ്. വൈറ്റമിൻ സി ധാരാളമായി അടങ്ങിയ ഇവ ഒരു പരിധി വരെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. അതുപോലെ മുന്തിരിയുടെ ചാറും നൽകാവുന്നതാണ്. മിക്സിയിലിട്ട് അടിച്ചെടുക്കാതെ ഇവ കൈ കൊണ്ട് പിഴിഞ്ഞ് അരിച്ചെടുത്ത് നൽകുന്നതാണ് കൂടുതൽ നല്ലത്. മുന്തിരി പോലുള്ള പഴവർഗങ്ങൾ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് നന്നായി കഴുകി മാത്രമേ ഉപയോഗിക്കാവൂ. കാരണം ഇവയിൽ വിഷാംശം കൂടുതലാണ്. ആപ്പിളിന്റെ തൊലി കളഞ്ഞ് മാർദവമുള്ള ഭാഗം സ്പൂൺ വച്ച് നന്നായി ഞെരുടി കൊടുക്കാവുന്നതാണ്. കൂടാതെ കിഴങ്ങ് വർഗങ്ങളിലെ അന്നജം കുഞ്ഞിന് നല്ലതാണ്. അതിനാൽ മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് എന്നിവ വേവിച്ച ശേഷം നന്നായി ഉടച്ച് കൊടുക്കുക. എരുവ് കൊടുക്കാതിരിക്കുന്നതാണ് നല്ലത്.