AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dark Circles: അനീമിയ മുതൽ ഉറക്കകുറവ് വരെ! കണ്ണിന് ചുറ്റമുള്ള കറുത്ത പാടുകൾക്ക് കാരണം ഇവ

Dark Circles Reasons: ഉറക്കക്കുറവ്, നിർജ്ജലീകരണം തുടങ്ങിയ ജീവിതശൈലി ഘടകങ്ങളും വീക്കത്തിനും നിറവ്യത്യാസത്തിനും കാരണമാകും. എന്നാൽ കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുത്ത പാടുകൾ കുറയ്ക്കാൻ അതിൻ്റെ അടിസ്ഥാന കാരണം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമെ നിങ്ങൾക്ക് ശരിരായ പരിചരണം നൽകാൻ കഴിയൂ.

Dark Circles: അനീമിയ മുതൽ ഉറക്കകുറവ് വരെ! കണ്ണിന് ചുറ്റമുള്ള കറുത്ത പാടുകൾക്ക് കാരണം ഇവ
Dark CirclesImage Credit source: SrdjanPav/E+/Getty Images
neethu-vijayan
Neethu Vijayan | Published: 04 Jul 2025 11:18 AM

കണ്ണിന് ചുറ്റും മിക്കവരിലും കറുത്ത പാടുകൾ കാണപ്പെടാറുണ്ട്. വിവിധ കാരണങ്ങൾ മൂലം ഇവയുണ്ടാകാം. ജനിതകം, അലർജി, ആരോ​ഗ്യ പ്രശ്നങ്ങൾ എന്നിവയും കറുത്ത പാടുകൾ രൂപപ്പെടാൻ കാരണമാകാറുണ്ട്. ഉറക്കക്കുറവ്, നിർജ്ജലീകരണം തുടങ്ങിയ ജീവിതശൈലി ഘടകങ്ങളും വീക്കത്തിനും നിറവ്യത്യാസത്തിനും കാരണമാകും. എന്നാൽ കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുത്ത പാടുകൾ കുറയ്ക്കാൻ അതിൻ്റെ അടിസ്ഥാന കാരണം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമെ നിങ്ങൾക്ക് ശരിരായ പരിചരണം നൽകാൻ കഴിയൂ.

ക്ലീവ്‌ലാൻഡ് ക്ലിനിക്കിന്റെ അഭിപ്രായത്തിൽ, കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വൃത്തങ്ങൾ എന്നത് ചർമ്മത്തിന്റെ നിറവ്യത്യാസത്തെ സൂചിപ്പിക്കുന്നു. ഇത് നീല, പർപ്പിൾ, തവിട്ട് അല്ലെങ്കിൽ കറുപ്പ് നിറങ്ങളിൽ ചർമ്മത്തിന്റെ നിറവ്യത്യാസം ഉണ്ടായേക്കാം. കറുത്ത പാടുകൾ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പ്രായം: പ്രായമാകുമ്പോൾ, നമ്മുടെ ചർമ്മത്തിന് സ്വാഭാവികമായും ഇലാസ്തികത നഷ്ടപ്പെടുകയും കനംകുറഞ്ഞതായിത്തീരുകയും അത് തൂങ്ങാൻ കാരണമാവുകയും ചെയ്യുന്നു. അത്തരത്തിൽ കൊഴുപ്പും കൊളാജനും നഷ്ടപ്പെടുന്നതിലൂടെ രക്തക്കുഴലുകൾ കറുത്തതായി മാറുന്നു.

ഉറക്കക്കുറവ്: ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുകയോ അമിതമായി ഉറങ്ങുകയോ ചെയ്യുമ്പോൾ, നിങ്ങളുടെ ചർമ്മം മങ്ങിയതും വിളറിയതുമായി കാണപ്പെടും. ഇത് രക്തക്കുഴലുകളും താഴെയുള്ള കലകളും കൂടുതൽ ഇരുണ്ടതായി തോന്നുന്നു. ഉറക്കക്കുറവ് കണ്ണുകൾക്ക് താഴെ ദ്രാവകം അടിഞ്ഞുകൂടുന്നതിനും ഇത് വീക്കത്തിനും കാരണമാവുകയും ചെയ്യുന്നു.

അലർജി: അലർജി മൂലവും കണ്ണുകൾ വരണ്ടുപോകാനും കറുത്ത പാടുകൾ രൂപപ്പെടാനും കാരണമാകും. അലർജി ഉള്ളവരിൽ കണ്ണുകൾക്ക് ചൊറിച്ചിൽ, ചുവപ്പ്, വീക്കം എന്നിവ അനുഭവപ്പെടുന്നു. ചൊറിച്ചിൽ ഉള്ള ഭാഗത്ത് വീക്കം, രക്തക്കുഴലുകൾ പൊട്ടൽ എന്നിവയ്ക്ക് കാരണമാകും, ഇത് കണ്ണുകൾക്ക് താഴെയുള്ള ചർമ്മത്തിന്റെ നിറവ്യത്യാസത്തിനും കറുപ്പിനും പ്രധാന കാരണമാണ്.

നിർജ്ജലീകരണം: നിർജ്ജലീകരണം കണ്ണുകൾക്ക് താഴെയുള്ള ഇരുണ്ട പാടുകൾക്കും വീക്കത്തിനും കാരണമാകും. ശരീരത്തിൽ ആവശ്യത്തിന് ദ്രാവകം ലഭിക്കാതെ വരുമ്പോൾ, കണ്ണുകൾക്ക് താഴെയുള്ള ചർമ്മം മങ്ങിയതായി കാണപ്പെടുകയും കറുത്ത് പാടുകൾ രൂപപ്പെടുകയും ചെയ്യുന്നു..

സൂര്യപ്രകാശം: ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് വീക്കം മൂലമുള്ള പിഗ്മെന്റേഷൻ ഉണ്ടാവുകയും ഇരുണ്ട നിറത്തിലുള്ള പാടുകൾക്ക് കാരണമാവുകയും ചെയ്യുന്നു. അമിതമായ സൂര്യപ്രകാശം മെലാനിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും കണ്ണുകൾക്ക് താഴെ മെലാനിൻ അടിഞ്ഞുകൂടുകയും ഹൈപ്പർപിഗ്മെന്റേഷൻ ഉണ്ടാകുകയും ചെയ്യും, ഇത് ഇരുണ്ട വൃത്തങ്ങളായി പ്രത്യക്ഷപ്പെടുന്നു.

എങ്ങനെ ഒഴിവാക്കാം?

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ ഒഴിവാക്കാൻ 7 മണിക്കൂറിലധികം ഉറങ്ങാൻ ശ്രമിക്കുക.

വീക്കം കുറയ്ക്കുന്നതിനായി തലയിണകൾ ഉപയോഗിച്ച് നിങ്ങളുടെ തല മുകളിലേക്ക് ഉയർത്തിവച്ച് കിടക്കുക.

വീക്കം കുറയ്ക്കാൻ സഹായിക്കുന്നതിന് വെള്ളരിക്കാ വട്ടത്തിൽ അരിഞ്ഞ് കണ്ണുകളിൽ വയ്ക്കുക.

രക്തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിന് കണ്ണുകൾക്ക് താഴെ തണുപ്പിച്ച ടീ ബാഗുകൾ വയ്ക്കുക.