AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vismaya Mohanlal Weight Loss: ഒരു സമയത്ത് പടികൾ പോലും കയറാൻ കഴിഞ്ഞില്ല!; വിസ്മയ മോഹൻലാൽ 22കിലോ കുറച്ചത് ഇങ്ങനെ

Vismaya Mohanlal Fitness Journey: വർഷങ്ങൾക്ക് മുമ്പ് തായ്ലൻഡിൽ നിന്നും ആയോധനകലയിൽ പ്രാവണ്യം നേടിയതിനെ കുറിച്ചും ഭാരം കുറച്ച രീതികളെ പറ്റിയും വിസ്മയ പറയുന്നുണ്ട്. തായ്ലൻഡിലെ ആയോധനകലാ പരിശീലനത്തിലൂടെ വിസ്മയ അന്ന് 22 കിലോ ഭാരമാണ് കുറച്ചത്.

Vismaya Mohanlal Weight Loss: ഒരു സമയത്ത് പടികൾ പോലും കയറാൻ കഴിഞ്ഞില്ല!; വിസ്മയ മോഹൻലാൽ 22കിലോ കുറച്ചത് ഇങ്ങനെ
Vismaya Mohanlal Image Credit source: Vismaya Mohanlal: Instagram
neethu-vijayan
Neethu Vijayan | Published: 04 Jul 2025 13:04 PM

മലയാളികളുടെ പ്രിയപ്പെട്ട താര പുത്രി വിസ്മയ മോഹൻലാൽ (Vismaya Mohanlal) തൻ്റെ ആദ്യ അഭിനയത്തിലേക്ക് ചുവടവെച്ചിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിസ്മയ അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. മായകുട്ടിയ്ക്ക് അച്ഛൻ മോഹൻലാൽ ആശംസയും അറിയിച്ചിരുന്നു. മകളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ സന്തോഷ നിമിഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പേരിൽ വിസ്മയയുടെ പുസ്കം പുറത്തിറങ്ങിയിട്ടുണ്ട്.

എന്നാൽ ഇപ്പോഴിതാ ഇതൊന്നുമല്ല സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. വിസ്മയ തൻ്റെ ശരീരഭാരം കുറച്ചത് എങ്ങനെയാണെന്നാണ് ആരാധക ലോകം തിരയുന്നത്. തൻ്റെ ഫിറ്റനെസ് രഹസ്യത്തെപ്പറ്റി വിസ്മയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തെ മാറ്റിമറിച്ച അനുഭവം എന്നാണ് താര പുത്രി പോസ്റ്റിന് നൽകിയിരിക്കുന്ന കുറിപ്പ്. എഴുത്തിനും അഭിനയത്തിനും അപ്പുറം മറ്റ് ചില ആയോധനകലകളോടും വിസ്മയയ്ക്ക് താല്പര്യമുണ്ടെന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണിത്.

തായ്ലൻഡിൽ ടോണി എന്ന പരീശിലകൻ്റെ കീഴിൽ തായ് ആയോധനകലയും വിസ്മയ പഠിച്ചിട്ടുണ്ട്. “എനിക്ക് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതിനായി കുറച്ച് വർഷങ്ങൾ ഞാൻ ചെലവഴിച്ചു. ഒരു സമയത്ത് പടിക്കെട്ട് കയറുമ്പോൾ പോലും എനിക്ക് ശ്വാസം മുട്ടും. ഇപ്പോൾ ശരിക്കും സുഖം തോന്നുന്നു.” എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചത്.

അച്ഛനും സഹോദരനും ആയോധനകലയോടുള്ള അതേ ഇഷ്ടം തന്നെയാണ് വിസ്മയയ്ക്കും ഉള്ളതെന്നാണ് ചില കമൻ്റുകൾ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് തായ്ലൻഡിൽ നിന്നും ആയോധനകലയിൽ പ്രാവണ്യം നേടിയതിനെ കുറിച്ചും ഭാരം കുറച്ച രീതികളെ പറ്റിയും വിസ്മയ പറയുന്നുണ്ട്. തായ്ലൻഡിലെ ആയോധനകലാ പരിശീലനത്തിലൂടെ വിസ്മയ അന്ന് 22 കിലോ ഭാരമാണ് കുറച്ചത്. ആദ്യമായി വിസ്മയ മുവായ് തായ് പരിശീലിച്ചതും തായ്ലൻഡിലാണ്.

എന്താണ് മുവായ് തായ്?

തായ്‌ലൻഡിലെ പ്രധാന കായിക ഇനങ്ങളിൽ ഒന്നാണ് മുവായ് തായ് അഥവാ തായ് ബോക്സിംഗ്. മുഷ്ടി, കൈമുട്ടുകൾ, കാൽമുട്ടുകൾ, കാലുകൾ എന്നീ ശരീര ഭാ​ഗങ്ങൾ ഉപയോ​ഗിച്ചാണ് മുവായ് തായ് ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Vismaya Mohanlal (@mayamohanlal)