Sinusitis: സൈനസൈറ്റിസ് അലട്ടുന്നുണ്ടോ….; വീട്ടിലുണ്ട് പരിഹാരം, മുൻകരുതൽ എന്തെല്ലാം

Sinusitis At Winter: തലവേദന, വിട്ടുമാറാത്ത ജലദോഷം, തുമ്മൽ എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ. തണുപ്പുകാലത്ത് ഈ ലക്ഷണങ്ങൾ വഷളാകുകയും കഠിനമായ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുന്നു. ജീവിതശൈലിയിലെ ചില മാറ്റങ്ങളും ചില ഭക്ഷണക്രമങ്ങളിലൂടെയും നമുക്ക് ഇതിനെ ചെറുക്കാനാകും.

Sinusitis: സൈനസൈറ്റിസ് അലട്ടുന്നുണ്ടോ....; വീട്ടിലുണ്ട് പരിഹാരം, മുൻകരുതൽ എന്തെല്ലാം

Sinusitis

Updated On: 

31 Dec 2025 | 09:58 PM

തുമ്മലും അലർജിയും ജലദോഷവും മാറാത്തവർ ധാരാളമാണ്. ഇതിൻ്റെ കാരണം സൈനസൈറ്റിസാണെന്ന് എല്ലാവർക്കും അറിയാം. തലയോട്ടിയിലും മൂക്കിന്റെ ഇരുവശത്തും കണ്ണിന് ചുറ്റുമുള്ള വായു അറകളെയാണ് സൈനസ് എന്നറിയപ്പെടുന്നത്. സൈനസുകളിൽ നീരുവീക്കം വരുകയും അണുബാധ വരികയും സൈനസ് ബ്ലോക്ക് ആകുകയും ചെയ്യുമ്പോഴാണ് സൈനസൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകുന്നത്. സൈനസൈറ്റിസ് തന്നെ പലതരം ഉണ്ട്. എന്നാൽ ഇത് തടയാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളുമുണ്ട്.

തലവേദന, വിട്ടുമാറാത്ത ജലദോഷം, തുമ്മൽ എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ. തണുപ്പുകാലത്ത് ഈ ലക്ഷണങ്ങൾ വഷളാകുകയും കഠിനമായ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുന്നു. ജീവിതശൈലിയിലെ ചില മാറ്റങ്ങളും ചില ഭക്ഷണക്രമങ്ങളിലൂടെയും നമുക്ക് ഇതിനെ ചെറുക്കാനാകും.

തണുപ്പുകാലമാണ് സൈനസ് അണുബാധകൾ വളരാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്. തണുത്ത താപനിലയും വരണ്ട വായുവും മൂക്കിന്റെ ആവരണത്തെ വരണ്ടതാക്കുകയും അതിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. വായു മലിനീകരണം, പുകമഞ്ഞ് എന്നിവ സൈനസുകളെ ദുർബലമാക്കുന്ന മറ്റ് കാരണങ്ങളാണ്.

ALSO READ: വായ എപ്പോഴും വരണ്ടതാണോ? ഇത് പ്രമേഹത്തിൻ്റെ ലക്ഷണമെന്ന് വിദ​ഗ്ധർ

ജലദോഷം സൈനസൈറ്റിസ് ആയി മാറുന്നതെങ്ങനെ

സൈനസൈറ്റിസ് പലപ്പോഴും ജലദോഷത്തോടെയാണ് ആരംഭിക്കുന്നത്. മൂക്കിലെ ഭാഗങ്ങൾ വീർക്കുകയും കഫം ശരിയായി അലിഞ്ഞുപോകാതെ വരുമ്പോഴുമാണ്, സൈനസ് അറകൾക്കുള്ളിൽ ബാക്ടീരിയകളോ വൈറസുകളോ പെരുകുന്നത്. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ, സൈനസൈറ്റിസ് ഇടയ്ക്കിടെ അലട്ടുകയും ദൈനദിന ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. പുകവലിക്കുന്നവർ, കുട്ടികൾ, പ്രായമായ വ്യക്തികൾ, ശ്വസന രോഗങ്ങളുള്ളവർ എന്നിവർക്ക് ഇത് ഉയർന്ന അപകടസാധ്യതയുള്ളതാണ്.

എങ്ങനെ പരിശോധിക്കാം?

ഡോക്ടർമാർ സാധാരണയായി സൈനസൈറ്റിസിള്ളവരോട് ശരീരത്തിൽ നന്നായി ജലാംശം നിലനിർത്താനാണ് ശുപാർശ ചെയ്യുന്നത്. ആവി പിടിക്കുക, ഉപ്പുവെള്ളം ഉപയോഗിച്ച് മൂക്ക് സ്റ്റെർലൈസ് ചെയ്യുക, തണുത്ത അന്തരീക്ഷത്തിൽ നിന്ന് മുഖത്തെയും മൂക്കിനെയും സംരക്ഷിക്കുക, തണുപ്പുള്ള ഭക്ഷണം ഒഴിവാക്കുക എന്നിവയാണ് പ്രതിവിധി. രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുന്നത് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർ​ഗമാണ്.

എയർ ഫ്രയറിൽ ഈ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല
രാത്രിയിൽ വറുത്ത ഈന്തപ്പഴം കഴിക്കൂ; ഗുണങ്ങൾ ഞെട്ടിക്കും
കൂൺ ഫ്രിഡ്ജിൽ വെക്കുമ്പോൾ ശ്രദ്ധിക്കണം? ഇല്ലെങ്കിൽ...
ഇന്ത്യക്ക് മുൻപ് പുതുവത്സരം ആഘോഷിക്കുന്ന രാജ്യങ്ങൾ
പക്ഷിയുടെ ജീവൻ രക്ഷിക്കാൻ
വാഹനങ്ങൾ തടഞ്ഞ് കാട്ടാനയുടെ പരാക്രമം
മുടവൻമുകളിലെ വീട്ടിൽ സങ്കടത്തോടെ പ്രണവ്
മോഹലാലിൻ്റെ മാതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ