Snake at Monsoon: മഴക്കാലത്ത് പാമ്പുശല്യം രൂക്ഷമാകുന്നത് എന്തുകൊണ്ട്
Why Snakes Are More Common in the Monsoon: മഴക്കാലത്ത് പാമ്പുകൾ കൂടുതൽ കാണപ്പെടുന്നത് അവയുടെ എണ്ണം കൂടിയത് കൊണ്ടല്ല മറിച്ച് അവരുടെ ആവാസ വ്യവസ്ഥയിലെ മാറ്റങ്ങൾ കാരണം മനുഷ്യരുമായി കൂടുതൽ സമ്പർക്കത്തിൽ വരുന്നതുകൊണ്ടാണ്.

കൊച്ചി: മഴക്കാലത്തെ ഏറ്റവും വലിയ പ്രശ്നക്കാരാണ് പാമ്പുകൾ. തൊടിയിലും മുറ്റത്തും എല്ലാം മഴക്കാലങ്ങളിൽ പല തരത്തിലുള്ള വിഷ പാമ്പുകളെ കാണുന്നത് സാധാരണയാണ്. എന്താണ് കാരണം എന്ന് നാം പലപ്പോഴും ചിന്തിക്കാറുണ്ട്. ഇത് പ്രധാനമായും പാമ്പുകളുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയിലും അവയുടെ പെരുമാറ്റത്തിലും ഉണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
മഴക്കാലത്ത് പാമ്പ് ശല്യം രൂക്ഷമാകാനുള്ള കാരണങ്ങൾ
മഴപെയ്തു തുടങ്ങുമ്പോൾ തൊടിയിലും പറമ്പിലും വെള്ളം നിറയും. പാമ്പുകൾ സാധാരണയായി കരയിലെ മാളങ്ങളിലും കല്ലിടുക്കുകളിലും മരപ്പൊത്തുകളിലും ഒക്കെയാണ് കഴിയുന്നത്. മഴ കനക്കുമ്പോൾ ഈ മാളങ്ങളിൽ എല്ലാം വെള്ളം നിറയുകയും അവയ്ക്ക് പുറത്തുപോയി സുരക്ഷിതമായ ഒരിടം കണ്ടെത്തേണ്ടി വരികയും ചെയ്യും. അങ്ങനെയാണ് അവ കെട്ടിടങ്ങളിലും ഉയർന്ന സ്ഥലങ്ങളുമായി എത്തുന്നത്.
മഴക്കാലത്ത് എലികൾ തവളകൾ മറ്റു ചെറിയ ജീവികൾ ഇവയെല്ലാം പാമ്പുകളെ പോലെ തന്നെ മാളങ്ങളിൽ നിന്ന് പുറത്തു വരും. ഭക്ഷണം തേടി അവർ കൂടുതൽ സഞ്ചരിക്കുകയും മനുഷ്യവാസമുള്ള അടുത്തേക്ക് എത്തുകയും ചെയ്യാം. ഇവയെ പിൻതുടർന്നാണ് പലപ്പോഴും പാമ്പുകൾ എത്തുന്നത്.
പാമ്പുകൾ ഉഷ്ണരക്തം ഉള്ള ജീവികളാണ്. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പവും താപനിലയും അവയ്ക്ക് കൂടുതൽ അനുകൂലമാകുന്നു. ചില പാമ്പുകൾക്ക് ഈ കാലാവസ്ഥയിൽ കൂടുതൽ സജീവമാകാനും തോന്നും. എന്നാൽ ചിലതാകട്ടെ ചൂട് കൂടുന്ന സമയത്ത് തണുപ്പുള്ള സ്ഥലങ്ങൾ തേടിയും മഴക്കാലത്ത് ചൂടുള്ള സ്ഥലങ്ങൾ തേടിയും സഞ്ചരിക്കും. പാമ്പുകളുടെ പ്രജനന കാലമാണ് മഴക്കാലം. ഈ സമയത്ത് കൂടുതലായി സജീവമാകും.
പ്രതിരോധമാർഗങ്ങൾ ഇവയെല്ലാം
- വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക
- അനാവശ്യമായി മരക്കഷണങ്ങളും കല്ലുകളും ചവറുകളും കൂട്ടിയിടുന്നത് ഒഴിവാക്കുക
- പുല്ലും കുറ്റിക്കാടുകളും വെട്ടി മാറ്റി പരിസരം വൃത്തിയായി സൂക്ഷിക്കുക
- വാതിലുകളും ജനലുകളും അടച്ചിടുക.
- രാത്രിയിൽ പുറത്തിറങ്ങുമ്പോൾ ടോർച്ച് ഉപയോഗിക്കുക
- പാമ്പുകളെ കണ്ടാൽ അവയെ ഉപദ്രവിക്കാതിരിക്കുക പകരം പാമ്പ് പിടിക്കുന്ന വിദഗ്ധരുടെ സഹായം തേടുക.
മഴക്കാലത്ത് പാമ്പുകൾ കൂടുതൽ കാണപ്പെടുന്നത് അവയുടെ എണ്ണം കൂടിയത് കൊണ്ടല്ല മറിച്ച് അവരുടെ ആവാസ വ്യവസ്ഥയിലെ മാറ്റങ്ങൾ കാരണം മനുഷ്യരുമായി കൂടുതൽ സമ്പർക്കത്തിൽ വരുന്നതുകൊണ്ടാണ്.