AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Winter Skin Care: തണുപ്പുകാലത്ത് ഇനി ചർമ്മം വിണ്ടുകീറില്ല! ഡെർമറ്റോളജിസ്റ്റ് പറയുന്ന ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

Winter Skin Care home remedies: പ്രധാനമായും നിങ്ങൾ പതിവായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫെയ്സ് വാഷ് ശൈത്യകാലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണോ എന്ന് പരിശോധിക്കുക. അതായത് എണ്ണമയം പൂർണ്ണമായും ഒഴിവാക്കുന്ന തരത്തിലുള്ളവയാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അവ ഒഴിവാക്കുക.

Winter Skin Care: തണുപ്പുകാലത്ത് ഇനി ചർമ്മം വിണ്ടുകീറില്ല! ഡെർമറ്റോളജിസ്റ്റ് പറയുന്ന ഈ പൊടിക്കൈകൾ പരീക്ഷിക്കൂ
Winter Skin CareImage Credit source: Tv9 Network
Ashli C
Ashli C | Published: 07 Nov 2025 | 12:42 PM

തണുപ്പുകാലം ആരംഭിച്ചു കഴിഞ്ഞാൽ പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ചർമം വീണ്ടുകീറൽ. പലർക്കും ഇത് വേദന നൽകുന്ന ഒരു അവസ്ഥ കൂടിയാണ്. എന്നാൽ നാം ചെയ്യുന്ന ചില ശീലങ്ങളിലൂടെ തണുപ്പുകാലത്തുണ്ടാകുന്ന ഇത്തരം ചർമ്മപ്രശ്നങ്ങൾ അകറ്റുവാൻ സാധിക്കും. അത്തരത്തിൽ ശൈത്യകാലത്ത് ചർമം മൃദുവായതും ആരോഗ്യകരമായും സംരക്ഷിക്കുന്നതിനായി ആരോഗ്യവിദഗ്ധ ഡോക്ടർ നിരുപമ പർവാണ്ട പറയുന്ന ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ.

പ്രധാനമായും നിങ്ങൾ പതിവായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫെയ്സ് വാഷ് ശൈത്യകാലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണോ എന്ന് പരിശോധിക്കുക. അതായത് എണ്ണമയം പൂർണ്ണമായും ഒഴിവാക്കുന്ന തരത്തിലുള്ളവയാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അവ ഒഴിവാക്കുക. കാരണം തണുപ്പ് കാലത്ത് മുഖത്ത് അല്പം എണ്ണമയം ഉണ്ടാകുന്നത് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും. കൂടാതെ ശൈത്യകാലത്ത് മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

ദിവസത്തിൽ രണ്ട് തവണ ഉപയോഗിക്കുന്നത് ഏറ്റവും ഉത്തമം. പ്രത്യേകിച്ച് കുളിച്ചതിനു ശേഷം ചർമ്മം ചെറുതായി നനഞ്ഞിരിക്കുമ്പോൾ ഒരു ക്രീം ഉപയോഗിക്കുന്നത് നല്ലതാണെന്ന് ഡോക്ടർ പറയുന്നു. മാത്രമല്ല ധാരാളം വെള്ളം കുടിക്കുക ബദാം വാൽനട്ട് അവോക്കാഡോ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക. ഒപ്പം പഴവും പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്.

ഇവ നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും. തണുപ്പുകാലമല്ലേ എന്ന് കരുതി സൺസ്ക്രീൻ ഒഴിവാക്കരുത്. മേഘാവൃതമായ ദിവസങ്ങളിൽ പോലും സൂര്യപ്രകാശം നിങ്ങളുടെ ചർമ്മത്തെ കേടു വരുത്തും. സെറം, ഫെയ്സ് ഓയിൽ എന്നിവ പതിവാക്കുക. ചെറു ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് നല്ലതായിരിക്കും. ശേഷം ഉടനെ മോയ്സ്ച്ചുറൈസർ പുരട്ടുക. ധാരാളം വെള്ളം കുടിക്കുന്നതും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ആണ് ഏറ്റവും പ്രധാനം.