Google: ഗൂഗിളിൽ ഇവയൊന്നും സെർച്ച് ചെയ്യല്ലേ, ജയിലിലാകും!
Don't Search These words on google: അബദ്ധത്തിൽ പോലും ഗൂഗിളിൽ ചില വാക്കുകൾ സെർച്ച് ചെയ്യരുതെന്ന് അറിയാമോ? അങ്ങനെ ചെയ്താൽ ജയിലിലാകാൻ പോലും സാധ്യതയുണ്ട്. ഗൂഗിളിൽ ഒരിക്കലും സെർച്ച് ചെയ്യാൻ പാടില്ലാത്ത ആ വാക്കുകൾ ഏതെല്ലാമെന്ന് അറിഞ്ഞാലോ..
ഈ ഡിജിറ്റൽ യുഗത്തിൽ, നമ്മുടെ മനസ്സിൽ എന്തെങ്കിലും ചോദ്യമോ സംശയമോ വന്നാൽ ആദ്യം ഗൂഗിളിൽ തിരയുകയാണ് ചെയ്യുന്നത്. സെക്കന്റുകൾക്കുള്ളിൽ മറുപടിയും ലഭിക്കുന്നു. എന്നാൽ അബദ്ധത്തിൽ പോലും ഗൂഗിളിൽ ചില വാക്കുകൾ സെർച്ച് ചെയ്യരുതെന്ന് അറിയാമോ? അങ്ങനെ ചെയ്താൽ ജയിലിലാകാൻ പോലും സാധ്യതയുണ്ട്. ഗൂഗിളിൽ ഒരിക്കലും സെർച്ച് ചെയ്യാൻ പാടില്ലാത്ത ആ വാക്കുകൾ ഏതെല്ലാമെന്ന് അറിഞ്ഞാലോ…
ഈ വാക്കുകൾ ഗൂഗിളിൽ തിരയരുത്
ബോംബ് എങ്ങനെ നിർമ്മിക്കാം: ബോംബ് എങ്ങനെ നിർമ്മിക്കാം, ബോംബ് എങ്ങനെ സ്ഥാപിക്കാം തുടങ്ങിയ കാര്യങ്ങൾക്കായി ഗൂഗിളിൽ തിരയുമ്പോൾ, സുരക്ഷാ ഏജൻസികളുടെ ശ്രദ്ധയിൽപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ, നിങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും നിങ്ങൾ ജയിലിൽ പോകേണ്ടിയും വന്നേക്കാം. അതുകൊണ്ട് തീവ്രവാദവുമായോ ഭീകരതയുമായോ ബന്ധപ്പെട്ട കാര്യങ്ങൾ തിരയുന്നത് ഒഴിവാക്കേണ്ടതാണ്.
ALSO READ: നിങ്ങൾ കണ്ടിട്ടുണ്ടോ കൊളുക്കുമലയിലെ സൂര്യോദയം?; കാണാത്തവർ വേഗം വിട്ടോ
കുട്ടികളുടെ അശ്ലീലം: ഇന്ത്യൻ സർക്കാർ കുട്ടികളുടെ അശ്ലീലവുമായി ബന്ധപ്പെട്ട സെർച്ചുകളിൽ കർശനമായ നടപടികളാണ് സ്വീകരിക്കുന്നത്. കുട്ടികളുടെ അശ്ലീലവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഗൂഗിളിൽ തിരഞ്ഞാൽ, 2012 ലെ പോക്‌സോ നിയമത്തിലെ സെക്ഷൻ 14 പ്രകാരം നിങ്ങൾക്ക് 5 മുതൽ 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
ഗർഭഛിദ്രം: ഇന്ത്യയിൽ ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് കർശനമായ നിയന്ത്രണങ്ങളുണ്ട്. ഈ സാഹചര്യത്തിൽ, ഗൂഗിളിൽ ഗർഭഛിദ്ര രീതികൾക്കായി തിരയുന്നത് കുറ്റകരമാണെന്ന് അറിഞ്ഞിരിക്കണം. ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാം.
മൂവി പൈറസി: നിരവധി സിനിമകൾ പൈറസി ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഗൂഗിളിൽ പൈറസി എന്ന് സെർച്ച് ചെയ്താൽ നിങ്ങൾ കുറ്റവാളിയാകും. നിങ്ങൾക്കെതിരെ നടപടിയെടുക്കാം. 1952 ലെ സിനിമാട്ടോഗ്രഫി ആക്ട് പ്രകാരം, നിങ്ങൾ മൂവി പൈറസി ചെയ്യുന്നതായി കണ്ടെത്തിയാൽ, 10 ലക്ഷം പിഴയും 3 വർഷം തടവും അനുഭവിക്കേണ്ടിവരും.