AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

World AIDS Day 2025: സുരക്ഷിതമായ ബന്ധത്തോട് ‘ഹു കെയേഴ്‌സ്’ നിലപാട് പാടില്ല; യുവാക്കളില്‍ എച്ച്‌ഐവി ബാധ കൂടുന്നു

HIV Cases In Kerala: എയ്ഡ്‌സ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്, പ്രത്യേകിച്ചും യുവാക്കളില്‍. 2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള രോഗബാധിതരില്‍ 15.4 ശതമാനവും യുവാക്കളാണെന്നാണ് റിപ്പോര്‍ട്ട്

World AIDS Day 2025: സുരക്ഷിതമായ ബന്ധത്തോട് ‘ഹു കെയേഴ്‌സ്’ നിലപാട് പാടില്ല; യുവാക്കളില്‍ എച്ച്‌ഐവി ബാധ കൂടുന്നു
HIV AIDSImage Credit source: Getty Images
jayadevan-am
Jayadevan AM | Published: 30 Nov 2025 13:09 PM

കൊച്ചി: എയ്ഡ്‌സ് രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയാണ് ഓരോ എയ്ഡ്‌സ് ദിനത്തിന്റെയും പ്രധാന ലക്ഷ്യം. ആരോഗ്യവകുപ്പിന്റെയും മറ്റും നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ കൃത്യമായി സംഘടിപ്പിക്കുന്നുണ്ടെങ്കിലും, അത് എല്ലാവരിലേക്കും എത്തുന്നുണ്ടെയെന്ന ആശങ്ക ശക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍. സംസ്ഥാനത്ത് എയ്ഡ്‌സ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്, പ്രത്യേകിച്ചും യുവാക്കളില്‍. 2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള രോഗബാധിതരില്‍ 15.4 ശതമാനവും യുവാക്കളാണെന്നാണ് റിപ്പോര്‍ട്ട്. 2022ല്‍ ഇത് ഒമ്പതു ശതമാനം മാത്രമായിരുന്നുവെന്ന്‌ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കുകള്‍ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എച്ച്ഐവി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണെന്ന് ടൈസം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഈ സാമ്പത്തിക വർഷം ഒക്ടോബർ വരെ എല്ലാ മാസവും ശരാശരി 23 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തെന്നാണ് വിവരം. 2022-23 ശരാശരി 18 പുതിയ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, മയക്കുമരുന്ന് ഉപയോഗത്തിലെ വര്‍ധനവ് (മയക്കുമരുന്ന് കുത്തിവയെക്കാന്‍ ഒരേ സിറിഞ്ച് നിരവധി പേര്‍ ഉപയോഗിക്കുന്നത്‌) തുടങ്ങിയവയാണ് കാരണം.

20 നും 40 നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതല്‍ രോഗബാധ കണ്ടെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡേറ്റിങ് ആപ്പുകള്‍ വഴി പരിചയപ്പെടുന്നവര്‍ ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അവരുടെ പശ്ചാത്തലം പോലും മനസിലാക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു എന്നതാണ് ആശങ്കാജനകമായ പ്രവണതയെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: Type 1 Diabetes In Children: ഇത്ര ചെറുപ്പത്തിൽ പ്രമേഹമോ? ഇത് നമ്മുടെ രാജ്യത്തെ കുഞ്ഞുങ്ങളുടെ അവസ്ഥയാണ്

കോണ്ടം ഉപയോഗിക്കാന്‍ മടി കാണിക്കുന്നതും രോഗവര്‍ധനവിന് കാരണമാകുന്നു. ആകസ്മികമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുപോയതാണെന്നാണ് പല രോഗബാധിതരും പറയുന്നത്. വിവാഹിതരായ യുവതി-യുവാക്കള്‍ ഒന്നിലധികം പേരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും, സുരക്ഷിതല്ലാത്ത ബന്ധത്തിലൂടെ ഇവര്‍ക്ക് അണുബാധ ഉണ്ടാകുന്നതായും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. എറണാകുളം ജില്ലയിലെ രോഗബാധിതരില്‍ കൂടുതല്‍ പേരും പുരുഷന്മാരാണ്.

23,608 രോഗബാധിതര്‍

കേരളത്തില്‍ 23,608 എച്ച്‌ഐവി ബാധിതരാണുള്ളത്. ഇന്ത്യയില്‍ 25 ലക്ഷത്തോളം പേര്‍ രോഗബാധിതരാണ്. എച്ച്‌ഐവി വ്യാപനം തടയാന്‍ പ്രത്യേക ക്യാമ്പയിന്‍ തുടങ്ങാനാണ് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നീക്കം.