7th Pay Commission: കെഎസ്ഇബി ജീവനക്കാർക്ക് ക്ഷാമബത്ത, ക്ഷാമാശ്വാസ കുടിശിക; ലഭിക്കുന്നത് ഈ ദിവസം
KSEB Employees DA and DR: 2022 ജനുവരി മുതൽ 2024 ജൂലൈ വരെയുള്ള 31 മാസത്തെ ക്ഷാമബത്ത കുടിശിക കെഎസ്ഇബി ജീവനക്കാർക്ക് വിതരണം ചെയ്യാൻ തീരുമാനം.

കെഎസ്ഇബി ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത, ക്ഷാമാശ്വാസ തുക വിതരണം ചെയ്യാൻ ഡയറക്ടർമാരുടെയും സർക്കാർ പ്രതിനിധികളുടേയും ഫുൾബോർഡ് യോഗത്തിൽ തീരുമാനിച്ചു. (Image Credit: KSEB/Getty Images)

2022 ജനുവരി മുതൽ 2024 ജൂലൈ വരെയുള്ള 31 മാസത്തെ ക്ഷാമബത്ത കുടിശികയാണ് നൽകുന്നത്. ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക പിഎഫിൽ ലയിപ്പിക്കും. പെൻഷൻകാർക്ക് പത്തുതുല്യഗഡുക്കളായി നൽകും. (Image Credit: Getty Images)

ഒക്ടോബർ മുതലാണ് കുടിശിക വിതരണം ചെയ്യുന്നത്. കെഎസ്ഇബി പെൻഷൻകാരുടെ സംഘടനയായ പെൻഷണേഴ്സ് കൂട്ടായ്മ ഹൈക്കോടതിയിൽ നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് തീരുമാനം. (Image Credit: Getty Images)

അതേസമയം, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദീപാവലിക്ക് മുമ്പ് ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ക്ഷാമബത്തയിൽ (ഡിഎ) 3% വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. (Image Credit: Getty Images)

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 55 ശതമാനം ഡിഎ ആണ് ലഭിക്കുന്നത്. സർക്കാർ 3% വർദ്ധനവ് അംഗീകരിച്ചാൽ, അത് 58% ആയി ഉയരും. വർഷത്തിൽ രണ്ട് തവണ ക്ഷാമബത്ത പരിഷ്കരിക്കാറുണ്ട്. (Image Credit: Getty Images)