ആയിരമോ, പതിനായിരമോ അല്ല, കൂടുന്നത് ലക്ഷങ്ങൾ; ഏറ്റവും കൂടുതൽ ശമ്പളം ഇവർക്ക്... | 8th Pay Commission Update, Who Will Get Most Salary Hike In 8th CPC, Explained Malayalam news - Malayalam Tv9

8th Pay Commission: ആയിരമോ, പതിനായിരമോ അല്ല, കൂടുന്നത് ലക്ഷങ്ങൾ; ഏറ്റവും കൂടുതൽ ശമ്പളം ഇവർക്ക്…

Updated On: 

15 Jan 2026 | 05:22 PM

Who will get the most salary hike: ശമ്പള പരിഷ്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ വൈകിയാലും, 2026 ജനുവരി 1 മുതലുള്ള ആനുകൂല്യങ്ങൾ കുടിശ്ശികയായി ജീവനക്കാർക്ക് ലഭിക്കും. ഇത്തവണ ഫിറ്റ്‌മെന്റ് ഘടകം 2.15 ആയിരിക്കുമെന്നാണ് വിദ​ഗ്ധരുടെ കണക്കുകൂട്ടൽ.

1 / 5
ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പളകമ്മീഷൻ. ഫിറ്റ്മെന്റ് ഫാക്ടറിനെ അടിസ്ഥാനമാക്കിയാണ് ശമ്പളപരിഷ്കരണം നടപ്പിലാക്കുന്നത്. എന്നാൽ ഏത് വിഭാ​ഗം ജീവനക്കാർക്കായിരിക്കും കൂടുതൽ ശമ്പളം ലഭിക്കുന്നത്?

2 / 5
ശമ്പള പരിഷ്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ വൈകിയാലും, 2026 ജനുവരി 1 മുതലുള്ള ആനുകൂല്യങ്ങൾ കുടിശ്ശികയായി ജീവനക്കാർക്ക് ലഭിക്കും. നിലവിലെ പണപ്പെരുപ്പവും മറ്റ് സാമ്പത്തിക ഘടകങ്ങളും പരിഗണിച്ചായിരിക്കും കമ്മീഷൻ കൃത്യമായ ഫിറ്റ്‌മെന്റ് ഫാക്ടർ നിശ്ചയിക്കുന്നത്.

3 / 5
ഇത്തവണ ഫിറ്റ്‌മെന്റ് ഘടകം 2.15 ആയിരിക്കുമെന്നാണ് വിദ​ഗ്ധരുടെ കണക്കുകൂട്ടൽ. അങ്ങനെ സംഭവിച്ചാൽ ലെവല്‍ 1 ലെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 38,700 രൂപയായി ഉയരും. ലെവല്‍ 5 ലെ നിലവിലെ ശമ്പളം 29,200 രൂപയാണ്. ഇത് 62,780 രൂപയായി മാറും.

4 / 5
ലെവല്‍ 10 ലെ നിലവിലെ അടിസ്ഥാന ശമ്പളം 56,100 രൂപയാണ്. ഇത് 1,20,615 രൂപയായി വർദ്ധിക്കും. ലെവല്‍ 15 ലെ നിലവിലെ ശമ്പളം 1,82,200 രൂപയാണ്. ഇത് 3,91,730 രൂപയായി മാറും. ലെവല്‍ 18 ലെ നിലവിലെ ശമ്പളം 2,50,000 രൂപയാണ്. ഇത് 5,37,500 രൂപയായി വർദ്ധിക്കുമെന്നും വിദ​ഗ്ധർ കണക്കാക്കുന്നു.

5 / 5
അതായത് ഏകദേശം 2.8 ലക്ഷം രൂപയുടെ വർദ്ധനവ്. എട്ടാം ശമ്പള പരിഷ്കരണത്തിൽ കാബിനറ്റ് സെക്രട്ടറി പോലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ലെവല്‍ 18 സര്‍ക്കാര്‍ ജീവനക്കാര്‍ക്കായിരിക്കും ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത്. (Image Credit: Getty Image)

Related Photo Gallery
ചമ്മന്തി അരയ്ക്കാൻ തേങ്ങ വേണ്ട, ഇതൊന്ന് ട്രൈ ചെയ്യൂ
ട്രെയിനിൽ സൗജന്യയാത്ര സാധ്യം, പക്ഷെ ഇവിടെ മാത്രം
പിണറായി വിജയന്റെ ആസ്തിയെത്ര?
ഐസിസി ഏകദിന റാങ്കിംഗിൽ കോലി വീണ്ടും ഒന്നാമത്
മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ വൻ ഭക്തജന തിരക്ക്
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ എംഎൽഎമാർ പരാതി നൽകണം: സ്പീക്കർ
കരുളായിയില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ മാല മോഷ്ടിച്ച കള്ളന്‍