Mohammed Shami: ‘ഷമിയെ ഇന്ത്യന്‍ ടീം ഇനി പരിഗണിക്കില്ല’; നിരീക്ഷണവുമായി മുന്‍താരം
AB de Villiers about Mohammed Shami: ഷമിയെ ഇനി ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കില്ലെന്ന് എബി ഡിവില്ലിയേഴ്‌സ്. ഇന്ത്യ വലിയൊരു തീരുമാനമാണ് എടുത്തതെന്ന് ഡിവില്ലിയേഴ്‌സ്. അവര്‍ ഷമിയില്‍ നിന്ന് അകന്നതുപോലെ തോന്നുന്നു. ഇതിന് പിന്നിലെ കഥ എന്താണെന്ന് അറിയില്ലെന്നും ഡിവില്ലിയേഴ്‌സ്

ഇന്ത്യന്‍ ടീമിലേക്ക് മുഹമ്മദ് ഷമിക്ക് ഇനി തിരിച്ചുവരവ് സാധ്യമായേക്കില്ലെന്നാണ് വിലയിരുത്തല്‍. ഓസീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്ക് താരത്തെ പരിഗണിച്ചില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലും ഷമിയില്ലായിരുന്നു (Image Credits: PTI)

നിലവില്‍ താരത്തിന് 35 വയസുണ്ട്. പരിക്കാണ് ഷമിയുടെ കരിയറില്‍ തിരിച്ചടിയായത്. ഇപ്പോള്‍ രഞ്ജി ട്രോഫിയില്‍ ബംഗാളിനായി കളിക്കുന്നു. ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ താരം ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു (Image Credits: PTI)

ഷമിയെ ഇനി ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍താരം എബി ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു. 2023 ജൂണില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലാണ് താരം അവസാനമായി ടെസ്റ്റില്‍ ഇന്ത്യയ്ക്കായി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിലൂടെ താരം തിരിച്ചുവരവിനായി ശ്രമിക്കുന്നുണ്ടെങ്കിലും മടങ്ങിവരവ് പ്രയാസകരമാകും (Image Credits: PTI)

ടീം ഇന്ത്യ വലിയൊരു തീരുമാനമാണ് എടുത്തതെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. അവര്‍ ഷമിയില്‍ നിന്ന് അകന്നതുപോലെ തോന്നുന്നു. ഇതിന് പിന്നിലെ കഥ എന്താണെന്ന് തനിക്ക് അറിയില്ലെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി (Image Credits: PTI)

പരിക്കായിരിക്കാം കാരണം. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ പാതയുടെ അവസാനമാണെന്ന് കരുതുന്നില്ലെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡിവില്ലിയേഴ്‌സ് ഇക്കാര്യങ്ങള്‍ അഭിപ്രായപ്പെട്ടത് (Image Credits: PTI)