Abhishek Sharma: ക്യാച്ചുകള്‍ കളഞ്ഞ് വില്ലനായി, പിന്നെ തകര്‍പ്പനടികളിലൂടെ ഇന്ത്യയുടെ ഹീറോ; ചരിത്രം രചിച്ച് അഭിഷേക് ശര്‍മ
Abhishek Sharma Batting Performance: ഫീല്‍ഡിങിലെ പിഴവ് ബാറ്റിങിലും അഭിഷേകിന് സമ്മര്‍ദ്ദമുണ്ടാക്കുമെന്നായിരുന്നു കമന്റേറ്റേഴ്‌സിന്റെ വിലയിരുത്തല്‍. എന്നാല്‍ ഒട്ടും സമ്മര്‍ദ്ദമില്ലെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ ബാറ്റിങ്

പാകിസ്ഥാന്‍ ബാറ്റിങിനിടെ വില്ലന്റെ പരിവേഷമാണ് അഭിഷേക് ശര്‍മയ്ക്ക് ആരാധകര്‍ ചാര്‍ത്തി കൊടുത്തത്. പാകിസ്ഥാന്റെ ടോപ് സ്‌കോററായ സാഹിബ്‌സാദ ഫര്‍ഹാന്‍ നല്‍കിയ രണ്ട് ക്യാച്ചുകളാണ് അഭിഷേക് താഴെയിട്ടത്. കിട്ടിയ അവസരം മുതലാക്കിയ ഫര്‍ഹാന്‍ 45 പന്തില്‍ 58 റണ്‍സെടുത്തു. ഫീല്‍ഡിങിലെ പിഴവ് ബാറ്റിങിലും അഭിഷേകിന് സമ്മര്‍ദ്ദമുണ്ടാക്കുമെന്നായിരുന്നു കമന്റേറ്റേഴ്‌സിന്റെ വിലയിരുത്തല്‍ (Image Credits: PTI)

എന്നാല്‍ ഒട്ടും സമ്മര്‍ദ്ദമില്ലെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ ബാറ്റിങ്. സ്വതസിദ്ധമായ ശൈലിയില്‍ തകര്‍പ്പനടിയാണ് അഭിഷേക് കാഴ്ചവച്ചത്. 39 പന്തില്‍ 74 റണ്‍സ്. അഞ്ച് സിക്‌സുകളും, ആറു ഫോറുകളും താരം അടിച്ചുപറത്തി (Image Credits: PTI)

ആദ്യം അഭിഷേകിനെ വില്ലനായി കണ്ടവര്‍ താരത്തെ പിന്നീട് ഹീറോയായി വാഴ്ത്തി. അതേസമയം, ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തിലെ പ്രകടനം അഭിഷേകിന് വമ്പനൊരു നേട്ടവും സമ്മാനിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ താരം സിക്‌സര്‍ പറത്തിയിരുന്നു (Image Credits: PTI)

ഷഹീന്‍ ഷാ അഫ്രീദി എറിഞ്ഞ ആദ്യ പന്താണ് താരം സിക്‌സടിച്ചത്. ഇതേ ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരെ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിലും ആദ്യ പന്തില്‍ താരം സിക്‌സ് നേടിയിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം രണ്ട് ടി20 ക്രിക്കറ്റില്‍ രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സടിക്കുന്നത് (Image Credits: PTI)

ടി20യില്‍ നേരിട്ട ആദ്യ പന്തില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ സിക്‌സടിച്ചിട്ടുണ്ട്. അഭിഷേക് ശര്‍മയെ കൂടാതെ സഞ്ജു സാംസണ്‍, രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍ എന്നിവരാണ് നേരിട്ട ആദ്യ പന്തില്‍ തന്നെ ഇതിന് മുമ്പ് സിക്‌സടിച്ച ഇന്ത്യന്‍ ബാറ്റര്‍മാര്‍. എന്നാല്‍ ഇതാദ്യമായാണ് ഒരു താരം രണ്ട് തവണ ഈ നേട്ടം ആവര്‍ത്തിക്കുന്നത് (Image Credits: PTI)