Krishnakumar: ‘മോദി-യോഗി സര്‍ക്കാരിന് അഭിനന്ദനം; മഹാകുംഭമേളയുടെ അപൂര്‍വനിമിഷത്തിനു സാക്ഷിയാകാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യം’; കൃഷ്ണകുമാർ
Actor Krishnakumar Attends Mahakumbh 2025: ഇത്രയും ഭംഗിയായി സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ മോദി-യോഗി സര്‍ക്കാരുകള്‍ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നുവെന്നും കുറിപ്പിൽ കൃഷ്ണകുമാർ പറയുന്നു.

മഹാകുംഭ മേളയിൽ പങ്കെടുത്ത് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാർ. ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ താരം പറയുന്നു. ഉത്തർ പ്രദേശിലെ പ്രയാഗ്രാജിലെ മഹാകുംഭമേളയുടെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. (image credits: instagram)

കോടിക്കണക്കിനു സാധാരണ ജനങ്ങൾ, വിദേശികൾ, വിഐപികൾ ഉൾപ്പടെ ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന മേളയിൽ അപകടങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ വളരെ ഉയർന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്രയും ഭംഗിയായി സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ മോദി-യോഗി സര്‍ക്കാരുകള്‍ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നുവെന്നും കുറിപ്പിൽ കൃഷ്ണകുമാർ പറയുന്നു. (image credits: instagram)

കുറിപ്പിന്റെ പൂർണരൂപ:"നമസ്കാരം സഹോദരങ്ങളെ .ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്. 144 വർഷത്തിന് ശേഷമാണ് മഹാകുംഭ മേള പ്രയാഗ് രാജിൽ സംഭവിക്കുന്നത്".

"പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് മഹാ കുംഭ മേള ആഘോഷിക്കുന്നത്. മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് ത്രിവേണി സംഗമം. ഇന്നലെ മകരസംക്രാന്തി ദിനത്തിൽ സംഗമത്തിലെ രാജകീയ സ്നാനത്തിൽ സ്നാനം ചെയ്തത് മൂന്നരക്കോടി ഭക്തജനങ്ങളാണ്".

"ഈ വർഷം 40 കോടിയിലേറെ ഭക്തരാണ് മഹാകുംഭമേളയിൽ പങ്കെടുക്കുന്നത് . ഇത്രയും ആളുകളെ ഉൾക്കൊള്ളുന്നതിന് മനോഹരങ്ങളായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. കോടിക്കണക്കിനു സാധാരണ ജനങ്ങൾ, വിദേശികൾ, വിഐപികൾ ഉൾപ്പടെ ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന മേളയിൽ അപകടങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ വളരെ ഉയർന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്രയും ഭംഗിയായി സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ മോഡി-യോഗി സർക്കാരുകൾ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു"