‘മോഹന്‍ലാലിനെ സൂക്ഷിക്കണം; അടുത്ത് തന്നെ നായകനാകും, എനിക്ക് ഭീഷണിയാകും’; മമ്മൂട്ടി ചില്ലറക്കാരനല്ല’
Mammootty's Surprising Prediction About Mohanlal: കരിയറിന്റെ തുടക്കകാലത്തെ മോഹന്‍ലാലിന്റെ കഴിവ് തിരിച്ചറിഞ്ഞ ആളാണ് മമ്മൂട്ടിയെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

മലയാളികളുടെ സ്വകാര്യ അഹങ്കരമാണ് നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ഇത്രത്തോളം കേരള സമൂഹം നെഞ്ചേറ്റിയ മറ്റ് താരങ്ങൾ വേറെയില്ലെന്ന് തന്നെ പറയാം. സിനിമ ആസ്വാദകർക്ക് മികച്ച സിനിമ നൽകാൻ ഇരുവർക്കും സാധിച്ചു. ഈ രണ്ട് സൂപ്പര്‍ താരങ്ങളുടെ കരിയറിലും ജീവിതത്തിലും നിര്‍ണായക സ്വാധീനമുള്ള ഒരാളാണ് ശ്രീനിവാസന്‍ (image credits: facebook)

തിരക്കഥാകൃത്തായും സുഹൃത്തായുമെല്ലാം മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കരിയറില്‍ ശ്രീനിവാസൻ ഏറെ നിർണായകമായിരുന്നു. ഇപ്പോഴിതാ നടൻ മോഹൻലാലിനെയും മമ്മൂട്ടിയെ കുറിച്ച് പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.(image credits: facebook)

കരിയറിന്റെ തുടക്കകാലത്തെ മോഹന്‍ലാലിന്റെ കഴിവ് തിരിച്ചറിഞ്ഞ ആളാണ് മമ്മൂട്ടിയെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. മമ്മൂട്ടി നായകനായി തിളങ്ങി നിൽക്കുന്ന കാലമായിരുന്നു അത് . അങ്ങനെ ഒരു ദിവസം മദിരാശിയിലെ ഹോട്ടലില്‍ വെച്ച് കണ്ടപ്പോള്‍ മമ്മൂട്ടി തന്നോട് മോഹൻലാലിനെ സൂക്ഷിക്കണമെന്ന് പറഞ്ഞുവെന്നാണ് നടൻ പറയുന്നത്.(image credits: facebook)

മോഹന്‍ലാലിനെ സൂക്ഷിക്കണം. അവന്‍ അടുത്ത് തന്നെ നായകനാകും എന്ന് മാത്രമല്ല തനിക്ക് ഒരു ഭീഷണിയാകാനും സാധ്യതയുണ്ടെന്നാണ് അന്ന് മമ്മൂട്ടി പറഞ്ഞത്. മോഹന്‍ലാല്‍ വില്ലനായി നില്‍ക്കുമ്പോള്‍ ആണ് മമ്മൂട്ടിയുടെ ഈ ദീര്‍ഘവീക്ഷണം. അതിനര്‍ത്ഥം മമ്മൂട്ടി ചില്ലറക്കാരനല്ല എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.(image credits: facebook)

അതേസമയം മോഹൻലാലിന്റെ ആദ്യ അഭിനയത്തെ കുറിച്ചും ശ്രീനിവാസൻ പറയുന്നുണ്ട്. മോഹന്‍ലാലിന് വലിയ നാടക അഭിനയ പാരമ്പര്യമില്ല. തന്നെപ്പോലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിട്ടുമില്ല. എന്നിട്ടും എന്തൊരു അഭിനയം. അതും ആദ്യ ചിത്രത്തില്‍ തന്നെയെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.(image credits: facebook)