Ishaani Krishna: ‘നമ്മൾ പിറകേ നടന്ന് താ, താ എന്ന് ചോദിക്കുമ്പോൾ കയ്യിൽ തരും, അല്ലെങ്കിൽ തരില്ല’; ഓമിയെക്കുറിച്ച് ഇഷാനി കൃഷ്ണ
Ishaani Krishna About Diya Krishna’s Son Omi: ഇപ്പോഴിതാ ഓമിയെക്കുറിച്ചും ഓമിയെ കൂടുതൽ ഓമനിക്കുന്നത് ആരാണ് എന്ന ചോദ്യത്തിനുമൊക്കെ മറുപടി നൽകുകയാണ് ദിയയുടെ സഹോദരി ഇഷാനി.

സോഷ്യൽ മീഡിയയിൽ ഏറെ സുപരിചിതരാണ് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ കുടുംബം. കുടുബത്തിൽ പുതിയൊരു കുഞ്ഞ് അംഗം കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് താരകുടുംബം. കഴിഞ്ഞ മാസമാണ് ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേഷിനും ആൺ കുഞ്ഞ് പിറന്നത്. (Image Credits:Instagram)

നിയോം എന്നാണ് ദിയ മകന് പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് വീട്ടിൽ വിളിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഇതിനു ശേഷം കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഇതുവരെ കുഞ്ഞിന്റെ മുഖം വ്യക്തമാക്കിയിട്ടില്ല.

ഇപ്പോഴിതാ ഓമിയെക്കുറിച്ചും ഓമിയെ കൂടുതൽ ഓമനിക്കുന്നത് ആരാണ് എന്ന ചോദ്യത്തിനുമൊക്കെ മറുപടി പറയുകയാണ് ദിയയുടെ സഹോദരി ഇഷാനി. ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.കുഞ്ഞിനെ എല്ലാവരും മാറി മാറി എടുക്കുമെന്നാണ് ഇഷാനി പറയുന്നത്.

അഹാനെയാണ് കൂടുതലും കുഞ്ഞിന് എടുത്തുകൊണ്ട് നടക്കുന്നത്. നമ്മൾ പിറകേ നടന്ന് താ, താ എന്ന് ചോദിക്കുമ്പോൾ നമ്മുടെ കയ്യിൽ തരുമെന്നും അല്ലെങ്കിൽ തരില്ലെന്നുമാണ് ഇഷാനി പറയുന്നത്. തനിക്ക് കുഞ്ഞിനെ എടുക്കാൻ ഭയങ്കര ഇഷ്ടമാണ്. പക്ഷേ, അഹാനയില്ലാത്ത സമയം നോക്കിയാണ് ഞങ്ങൾ മാക്സിമം എടുക്കുന്നത്. അഹാന ഉള്ളപ്പോൾ എപ്പോഴും ബേബിയുടെ കൂടെത്തന്നെ ആയിരിക്കുമെന്നും ഇഷാനി പറഞ്ഞു.

സഹോദരിമാരിൽ ആരാണ് ഓമിയെ ഏറ്റവും കൂടുതൽ കെയർ ചെയ്യുന്നത് എന്ന ചോദ്യത്തിന് മുൻപ് ദിയ കൃഷ്ണ മറുപടി നൽകിയിരുന്നു. എല്ലാവർക്കും ഒരുപോലെ അവനെ എടുക്കാനും കളിപ്പിക്കാനും കൂടെയിരിക്കാനുമൊക്കെ ഇഷ്ടമാണെന്നാണ് അന്ന് ദിയ പറഞ്ഞത്.