Anju Kurian: ഇത് ദൈവവുമായി ചെയ്ത ഉടമ്പടി, പങ്കാളിയെ ചേർത്തുപിടിച്ച് നടി അ‍ഞ്ജു കുര്യൻ! വിവാഹ ചിത്രങ്ങൾ കാണാം | Actress Anju Kurian Gets Married, Shares Beautiful Pictures With Husband From Wedding Ceremony Malayalam news - Malayalam Tv9

Anju Kurian: ഇത് ദൈവവുമായി ചെയ്ത ഉടമ്പടി, പങ്കാളിയെ ചേർത്തുപിടിച്ച് നടി അ‍ഞ്ജു കുര്യൻ! വിവാഹ ചിത്രങ്ങൾ കാണാം

Updated On: 

07 Nov 2026 | 10:18 PM

Actress Anju Kurian Marriage Photos: മലയാളികളുടെ പ്രിയ നടിയും മോഡലുമായ അഞ്ജു കുര്യൻ വിവാഹിതയായി. റോഷനാണ് അഞ്ജുവിന്റെ ജീവിത പങ്കാളി. നവംബർ 7 ന് ആണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹ ചിത്രങ്ങളും വൈകാരികമായ ഒരു കുറിപ്പും നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

1 / 5
ഇത് രണ്ട് ഹൃദയങ്ങൾ തമ്മിലുള്ള പരസ്പര വാഗ്ദാനം മാത്രമല്ല ദൈവവുമായി ചെയ്ത ഒരു ഉടമ്പടി കൂടിയാണ് എന്നാണ് അഞ്ചു കുര്യൻ വിവാഹത്തെക്കുറിച്ച് പറയുന്നത്.  തനിക്കുള്ളിൽ ഒരു കൊച്ചു കുട്ടിയുടെ ഏറെക്കാലമായ ഒരു സ്വപ്നം യാഥാർത്ഥ്യമായ നിമിഷമാണ് ഇതെന്നും അഞ്ജു പറയുന്നു. ( Image Credit Source - Social Media )

2 / 5
കോട്ടയം സ്വദേശിനിയായ അഞ്ജുവും റോഷനും തമ്മിലുള്ള വിവാഹനിശ്ചയം രണ്ടു വർഷങ്ങൾക്കു മുമ്പാണ് നടന്നത്.  ഏകദേശം ഒരു മാസം മുമ്പ്  തന്നെ  പ്രതിശ്രുത വരനായ റോഷൻ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും അഞ്ജു ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. സർപ്രൈസ് ആയി ഡയമണ്ട് മോതിരം  ലഭിച്ച സന്തോഷം ആരാധകർക്ക് ഒപ്പം പങ്കിടുകയായിരുന്നു നടി.

3 / 5
മോഡലിങ്ങിലൂടെയാണ് അഞ്ജു സിനിമയിലേക്ക് എത്തുന്നത്. 2013ൽ പുറത്തിറങ്ങിയ നേരം എന്ന സിനിമയിൽ  നിവിൻ പോളിയുടെ സഹോദരിയുടെ വേഷം അവതരിപ്പിച്ചു കൊണ്ടാണ് അഞ്ജു സിനിമയിലേക്ക് പ്രവേശനം നടത്തുന്നത്.

4 / 5
പിന്നീട് ഒരുപിടി  മികച്ച വേഷങ്ങൾ അഞ്ജു കുര്യൻ അവതരിപ്പിച്ചു. ഓം ശാന്തി ഓശാന, പ്രേമം, കവി ഉദ്ദേശിച്ചത്, ഞാൻ പ്രകാശൻ, ജാക്ക് ആൻഡ് ഡാനിയൽ, മേപ്പടിയാൻ, എബ്രഹാം  ഓസ്ലർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇതിൽ ഞാൻ പ്രകാശനിലെയും മേപ്പടിയാനിലേയും വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

5 / 5
ഇത് വിവാഹം മാത്രമല്ല, ജീവിതകാലം ഉടനീളം തുടരുന്ന ചെറിയ നിമിഷങ്ങളും  അവസാനിക്കാത്ത ചിരികളും ഒരുമിച്ചുള്ള ഉയർച്ചയും  പരസ്പരം തെരഞ്ഞെടുക്കലും  സ്നേഹമുള്ള ഒരിടം കെട്ടിപ്പിടിക്കുലുമെല്ലാം  ചേർന്ന യാത്രയാണെന്നും അഞ്ജു തന്റെ പോസ്റ്റിൽ പറയുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
ദീപാവലി ദിനത്തിൽ ഭാഗ്യം തുണയ്ക്കുന്ന അഞ്ച് രാശികൾ!
സമ്പാദ്യം കോടികള്‍; ഷമിയുടെ ആസ്തി
രാത്രി നന്നായി ഉറക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ഡയറ്റിലാണോ? ധൈര്യമായി കഴിക്കാം ഈ ചിക്കൻ ഫ്രൈഡ് റൈസ്
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി