IND U19 vs PAK U19: വീണ്ടും ഇന്ത്യ-പാക് പോരാട്ടം; ജൂനിയേഴ്‌സ് ഏറ്റുമുട്ടും; മത്സരം എപ്പോള്‍, എവിടെ കാണാം?
IND U19 vs PAK U19 Asia Cup 2026: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ഒമാനിലെ അൽ അമിറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇരു ടീമുകളും ഗ്രൂപ്പ് എ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.
അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ഒമാനിലെ അൽ അമിറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇരു ടീമുകളും ഗ്രൂപ്പ് എ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. യുഎഇക്കെതിരെ ഒമ്പത് വിക്കറ്റിന്റെ വിജയം നേടിയ പാകിസ്ഥാനും ആത്മവിശ്വാസത്തിലാണ്. ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, യുഎഇ എന്നീ ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ എന്നിവർ ഉൾപ്പെടുന്നു.
ലക്ഷ്യ റായ്ചന്ദാനിയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. യാഷ്ബർദ്ധൻ സിംഗ് ചൗഹാനാണ് ഉപനായകന്‍. ഫര്‍ഹാന്‍ യൂസഫാണ് പാകിസ്ഥാനെ നയിക്കുന്നത്. നവംബര്‍ 10-ന് യുഎഇയ്‌ക്കെതിരെയും ഇന്ത്യയ്ക്ക് മത്സരമുണ്ട്. നവംബര്‍ പത്തിന് പാകിസ്ഥാന്‍ നേപ്പാളുമായി ഏറ്റുമുട്ടും. ലൈവ് സ്ട്രീമിംഗ് സോണിലിവ് ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാകും.
ഇന്ത്യ-പാക് പോരാട്ടം
ഞായറാഴ്ച രാവിലെ 10.30-നാണ് ഇന്ത്യ-പാക് പോരാട്ടം ആരംഭിക്കുന്നത്. മത്സരത്തിന് അര മണിക്കൂര്‍ മുമ്പ് ടോസിടും. മത്സരം സോണി സ്പോർട്സ് ടെൻ 1 എസ്ഡി & എച്ച്ഡി, സോണി സ്പോർട്സ് ടെൻ 3 ഹിന്ദി എസ്ഡി & എച്ച്ഡി, സോണി സ്പോർട്സ് ടെൻ 4 (തമിഴ്, തെലുങ്ക്) എന്നീ ചാനലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. കഴിഞ്ഞ തവണ ഫൈനലില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പിച്ചിരുന്നു. പ്രതികാരം വീട്ടുകയാണ് ഇത്തവണ ഇന്ത്യയുടെ ലക്ഷ്യം.
Also Read: വെറും രണ്ട് സിക്സിൽ റെക്കോർഡ് തൂക്കി; അഫ്രീദിയുടെ വർഷങ്ങൾ പഴക്കമുള്ള റെക്കോർഡ് തകർത്ത് രോഹിത് ശർമ
സ്ക്വാഡുകൾ:
ഇന്ത്യ അണ്ടര്‍ 19: ലക്ഷ്യ റായ്ചന്ദാനി (ക്യാപ്റ്റൻ), ആര്യവീർ സെവാഗ്, വികെ വിനീത്, യാഷ്ബർദ്ധൻ സിംഗ് ചൗഹാൻ (വൈസ് ക്യാപ്റ്റൻ), കുശാഗ്ര ഓജ, അർജുൻ രാജ്പുത്, മനൽ ചൗഹാൻ, അൻവയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), രജത് ബാഗേൽ (വിക്കറ്റ് കീപ്പർ), വി. യഷ്വീർ, ആര്യൻ സാവ്സാനി, മോഹിത് ഉൽവ, കാവ്യ പട്ടേൽ, ഷവിൻ വിനോദ്, ഇഷാൻ സൂദ്.
പാകിസ്താൻ U19: ഫർഹാൻ യൂസഫ് (ക്യാപ്റ്റൻ), അബ്ദുൾ ഖാദിർ (വിക്കറ്റ് കീപ്പർ), അബ്ദുൾ സുബ്ഹാൻ, അഹമ്മദ് ഹുസൈൻ, അലി റാസ, ഹംസ സഹൂർ (വിക്കറ്റ് കീപ്പർ), ഹസ്നൈൻ അബ്ബാസ് ദാർ, ഹയാം ഖാൻ, ഹുസൈഫ അഹ്സാൻ, ജഹാംഗീർ ബിലാൽ, മുഹമ്മദ് ഹുസൈഫ, മുഹമ്മദ് സയ്യാം, നിഖാബ് ഷഫീഖ്, റിസ്‌വാനുല്ല, ഉസ്മാൻ ഖാൻ.
English Summary
India and Pakistan will clash in the U19 Asia Cup 2026 Group A match at Oman’s Al Amerat Cricket Ground. Both teams enter the blockbuster fixture after dominating wins in their opening games. The match will be broadcast live on Sony Sports channels and streamed on SonyLIV. The high-stakes contest is set to begin at 10:30 AM IST.