AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Diwali 2026: ദീപങ്ങളുടെ മഹോത്സവമായ ദീപാവലി നാളെ! ലക്ഷ്മി ദേവിയെ ആരാധിക്കാൻ അനുയോജ്യമായ സമയം ഇതാണ്

നവംബർ 8 ഞായറാഴ്ച അതായത് നാളെയാണ് ദീപാവലി ആഘോഷിക്കുന്നത്. നമ്മുടെ ജീവിതത്തിലേക്ക് സമ്പത്തും സമൃദ്ധിയും സ്വാഗതം ചെയ്യുന്നതിന് സഹായിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്.വൈകുന്നേരത്തെ പ്രദോഷസമയത്ത് ലക്ഷ്മി പൂജ നടത്തുന്ന ശുഭകരമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. പൂജയ്ക്ക് മുമ്പ് വീടും പൂജാമുറിയും വൃത്തിയായിട്ട് അലങ്കരിക്കണം. ലക്ഷ്മിദേവിയുടെ പ്രതിച്ഛായയിൽ പൂക്കൾ, പഴങ്ങൾ, മധുരപരഹാരങ്ങൾ എന്നിവ....

Diwali 2026: ദീപങ്ങളുടെ മഹോത്സവമായ ദീപാവലി നാളെ! ലക്ഷ്മി ദേവിയെ ആരാധിക്കാൻ  അനുയോജ്യമായ സമയം ഇതാണ്
Diwali 2026Image Credit source: PTI
Ashli C
Ashli C | Updated On: 07 Nov 2026 | 10:44 PM

ദീപങ്ങളുടെ മഹോത്സവമായ ദീപാവലി നാളെ. നമ്മുടെ ജീവിതത്തിലെ ഇരുട്ടായ അജ്ഞതയെ അകറ്റി ജീവിതത്തിൽ ജ്ഞാനവും സന്തോഷവും സമൃദ്ധിയും ചൊരിയുന്ന ദിവസമാണ് ദീപാവലി. ദീപാവലി ദിനത്തിൽ ലക്ഷ്മിദേവിയെ ആരാധിക്കുന്നത് വളരെ നല്ലതാണ്. നമ്മുടെ ജീവിതത്തിലേക്ക് സമ്പത്തും സമൃദ്ധിയും സ്വാഗതം ചെയ്യുന്നതിന് സഹായിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

വൈകുന്നേരത്തെ പ്രദോഷസമയത്ത് ലക്ഷ്മി പൂജ നടത്തുന്ന ശുഭകരമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. പൂജയ്ക്ക് മുമ്പ് വീടും പൂജാമുറിയും വൃത്തിയായിട്ട് അലങ്കരിക്കണം. ലക്ഷ്മിദേവിയുടെ പ്രതിച്ഛായയിൽ പൂക്കൾ, പഴങ്ങൾ, മധുരപരഹാരങ്ങൾ എന്നിവ അർപ്പിക്കാം.ലക്ഷ്മി ദേവിക്ക് മുൻപിൽ വിളക്ക് കൊളുത്താം. കുടുംബാംഗങ്ങളോടൊപ്പം ഭക്തിപൂർവ്വം പൂജ നടത്തുന്നത് സന്തോഷവും മനസ്സമാധാനവും നൽകുമെന്നുള്ള ഒരു ആത്മീയമായ വിശ്വാസവും ഉണ്ട്.

ALSO READ:ലക്ഷ്മി ദേവിയുടെ അനുഗ്രഹം വേണോ? ദീപാവലി രാത്രിയിൽ ഇക്കാര്യം ചെയ്യൂ

ലക്ഷ്മി പൂജയ്ക്ക് അനുകൂലമായ സമയം

നവംബർ 8 ഞായറാഴ്ച അതായത് നാളെയാണ് ദീപാവലി ആഘോഷിക്കുന്നത്. ഈ ദിവസം വൈകുന്നേരത്തെ പ്രദോഷകാലത്തെ ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.. ഏകദേശം വൈകുന്നേരം 6:30 മുതൽ 8:30 വരെ ഇടയിലുള്ള സമയത്ത് ദേവിയെ പൂജിക്കാവുന്നതാണ്.

പൂജയ്ക്ക് മുന്നോടിയായി ചെയ്യേണ്ട കാര്യങ്ങൾ

മഹാലക്ഷ്മിയുടെ പൂജ നടത്തുന്നത് വീടും പൂജാമുറിയും വൃത്തിയായി അലങ്കരിക്കണം. പൂജ വേദിയിൽ മഹാലക്ഷ്മിയുടെയും വിനായകന്റെയും ചിത്രങ്ങളോ വിഗ്രഹങ്ങളും സ്ഥാപിച്ച് പൂക്കൾ, കുങ്കുമം, മഞ്ഞൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ സമർപ്പിക്കാവുന്നതാണ്. കുടുംബത്തോടൊപ്പം ലക്ഷ്മി അഷ്ടോത്തരം മന്ത്രങ്ങൾ ആരതി എന്നിവ പൂജിക്കാം.

ലക്ഷ്മി പൂജയുടെ ആത്മീയ വിശ്വാസം

ദീപാവലി ദിനത്തിൽ ലക്ഷ്മിദേവിയെ ആരാധിക്കുന്നത് സാമ്പത്തിക അഭിവൃദ്ധി, തൊഴിൽ പുരോഗതി, മനസമാധാനം, കുടുംബത്തിന് നേട്ടങ്ങൾ എന്നിവ കൊണ്ടുവരുമെന്നാണ് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നത് അതിനാൽ ഭക്തിയോടെയും മനസ്സിൽ ശുദ്ധിയോടേയും പൂജ നടത്തുന്നതാണ് ഏറ്റവും നല്ലതെന്ന് കരുതപ്പെടുന്നു.

ENGLISH SUMMARY

Diwali, the grand festival of lights, falls tomorrow. It is a day that dispels the darkness of ignorance from our lives, bringing forth wisdom, happiness, and prosperity. Worshipping Goddess Lakshmi on this day is considered highly auspicious; it is believed to help welcome wealth and prosperity into our lives.

Follow Us