Arya Badai: ‘ബിഗ്ബോസിനു ശേഷം അവസരം കുറഞ്ഞു; രമേഷ് പിഷാരടിയുടെ സിനിമകളിൽ അവസരം കിട്ടിയിട്ടില്ല; അതിനൊരു കാരണമുണ്ട്’
Actress Arya Badai: അദ്ദേഹത്തിന്റെ സിനിമകളിലും അധികം അഭിനയിച്ചിട്ടില്ല. ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു. വിളിക്കാത്തതിനു കൃത്യമായ കാരണവും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ആര്യ. അവതാരികയായി എത്തിയ താരം ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായി. പിന്നാലെ സിനിമകളിലും തന്റെതായ സ്ഥാനം നേടാൻ ആര്യക്ക് സാധിച്ചു. ബിഗ് ബോസിലും ആര്യ പങ്കെടുത്തിട്ടുണ്ട്. (image credits:instagram)

ഇതിന് പുറമെ സംരംഭക എന്ന നിലയിലും ആര്യ വളരെ ശ്രദ്ധനേടി. ഇപ്പോഴിതാ സിനിമയിൽ അവസരം ലഭിക്കുന്നത് കുറവാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ബിഗ് ബോസിനു ശേഷം സിനിമയിൽ അവസരം കുറഞ്ഞെന്നും ആര്യ പറയുന്നുണ്ട്. (image credits:instagram)

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.സിനിമയിൽ ഹാസ്യ വേഷങ്ങൾ ചെയ്യുന്ന നടിമാർ പണ്ടും ഇന്നും കുറവാണ്. എന്നാൽ ഇപ്പോൾ സിനിമകളിലും ഹാസ്യ വേഷങ്ങൾ കുറവാണെന്നാണ് നടി പറയുന്നത്. (image credits:instagram)

സുകുമാരി അമ്മയും കൽപ്പന ചേച്ചിയും ചെയ്തിരുന്ന പോലുളള വേഷങ്ങൾ ഇപ്പോൾ ഒരു സിനിമയിലും കാണാനില്ല. ഇപ്പോഴുള്ള സിനിമകൾ റിയലിസ്റ്റക്ക് ആണെന്നാണ് താരം പറയുന്നത്. രമേഷ് പിഷാരടിയും താനും നല്ല സുഹൃത്തുക്കളാണ്. ഇടയ്ക്കിടെ തങ്ങൾ വിളിക്കാറുണ്ട്. (image credits:instagram)

എന്നാൽ അദ്ദേഹത്തിന്റെ സിനിമകളിലും അധികം അഭിനയിച്ചിട്ടില്ല. ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു. വിളിക്കാത്തതിനു കൃത്യമായ കാരണവും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. തനിക്ക് പറ്റിയ വേഷം വരുമ്പോൾ തരുമായിരിക്കുമെന്നും ആര്യ പറഞ്ഞു.(image credits:instagram)