Actress Assault Case: ദിലീപ് കാവ്യ വിവാഹ ശേഷം 3 മാസത്തിനുള്ളിൽ നടന്ന കൃത്യം; ഒരു സ്ത്രീ തന്ന ക്വട്ടേഷനെന്ന പൾസറിന്റെ വെളിപ്പെടുത്തൽ
Actress Assault Case: ഏത് സ്ത്രീ എന്ന് ചോദിച്ചപ്പോൾ... നിങ്ങൾക്ക് തന്നെ അറിയില്ലേ നിങ്ങളോട് വിരോധമുള്ള സ്ത്രീ ഏതാണ് എന്നായിരുന്നു പൾസറിന്റെ തിരിച്ചുള്ള മറുപടി. നിങ്ങൾക്ക് അവർ തരാം എന്ന് പറഞ്ഞ പണം

എട്ടു വർഷത്തെ നിയമ പോരാട്ടം. ഈ എട്ട് വർഷക്കാലം ആ യുവതി അനുഭവിച്ച വേദനകൾ. മാനസിക സമ്മർദ്ദം, അപഹാസ്യങ്ങൾ... ഇതിനെല്ലാം ഉത്തരം ആകുമോ ഇന്നത്തെ വിധി? കേരളം കാത്തിരിക്കുന്ന ദിവസമാണ് ഇന്ന്. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത മലയാള സിനിമയെ ആകെ ഉലച്ച ഒരു കേസ് ആയിരുന്നു . കേരള ചരിത്രത്തിൽ തന്നെ ഇതാദ്യമായിരിക്കും ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാനായി കൊട്ടേഷൻ നൽകുന്നത്. ഓടുന്ന കാറിൽ വച്ച്. കേസിന്റെ പ്രാരംഭം മുതൽ വിരൽ ചൂണ്ടുന്നത് ഒരു വ്യക്തിയിലേക്കും, ദിലീപ് എന്ന ഒരു കാലത്തെ മഹാനടൻ. (PHOTO: Instagram/Facebook)

നടി ആക്രമിക്കപ്പെട്ട ദിവസം അമ്മ സംഘടന ഒത്തുകൂടിയപ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽവെച്ച് മഞ്ജുവാര്യർ പറഞ്ഞ വാക്കുകളും ദിലീപിലേക്കുള്ള വഴിത്തിരിവായി മാറി. സംഭവം യാദൃശ്ചികമായി നടന്നതാണെന്ന് തോന്നുന്നില്ല എന്നും ഒരു ഗൂഢാലോചന ഇതിന് പിന്നിലുണ്ട് എന്നും മഞ്ജുവാര്യർ അന്നുതന്നെ പറഞ്ഞിരുന്നു. പിന്നീട് നടന്ന കാര്യങ്ങൾ എല്ലാം തന്നെ ദിലീപ് എന്ന വ്യക്തിയാണ് ഇതിന് പിന്നിൽ എന്നതിനെ ശക്തമാകുന്ന തെളിവുകളും മൊഴികളും ആയിരുന്നു. (PHOTO: Instagram/Facebook)

2016 നവംബർ 25നാണ് ദിലീപും കാവ്യാമാധവനും തമ്മിലുള്ള വിവാഹം നടന്നത്. ഇവര് ഇരുവരും തമ്മിലുള്ള ബന്ധം തന്നെയാണ് ഈ ആക്രമണത്തിന് പിന്നിൽ എന്നും അഭ്യൂഹങ്ങൾ ഉയർന്നു. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം അതിജീവിത മഞ്ജുവാര്യരെ അറിയിച്ചതിൽ ഇരുവർക്കും യുവതിയോട് വൈരാഗ്യം ഉണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ആദ്യം മഞ്ജുവിനെ അറിയിച്ചത് അതിജീവിതയാണ് എന്ന സംശയം ഇവർക്കും ഉണ്ടായിരുന്നു എന്ന് മൊഴിയും മഞ്ജു വാര്യറും കോടതിയിൽ നൽകിയിട്ടുണ്ട്. (PHOTO: Instagram/Facebook)

ദിലീപ് കാവ്യാ വിവാഹം കഴിഞ്ഞ് മൂന്നുമാസത്തിനുള്ളിൽ, കൃത്യം 2017 ഫെബ്രുവരി 17 നാണ് നടി ബലാത്സംഗത്തിന് ഇരയായത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ആക്രമിക്കുന്നതിനിടയിൽ നടിയോട് പറഞ്ഞത് ഇത് ഒരു സ്ത്രീ തന്ന ക്വട്ടേഷൻ ആണ് എന്നായിരുന്നു. നിസ്സഹായ നടി ഏത് സ്ത്രീ എന്ന് ചോദിച്ചപ്പോൾ... നിങ്ങൾക്ക് തന്നെ അറിയില്ലേ നിങ്ങളോട് വിരോധമുള്ള സ്ത്രീ ഏതാണ് എന്നായിരുന്നു പൾസറിന്റെ തിരിച്ചുള്ള മറുപടി. നിങ്ങൾക്ക് അവർ തരാം എന്ന് പറഞ്ഞ് പണം താൻ തരാമെന്നും വിവാഹം ഉറപ്പിച്ചതാണ് തന്നെ വെറുതെ വിടണമെന്നും നടി കേണപേക്ഷിച്ചിട്ടും തനിക്ക് മറ്റു വഴികളില്ല ഇത് ചെയ്തേ പറ്റൂ എന്നായിരുന്നു പൾസറിന്റെ മറുപടി. (PHOTO: Instagram/Facebook)

നിങ്ങളെ നഗ്നയാക്കി ദൃശ്യങ്ങൾ പ്രചരിപ്പിച്ച് എനിക്ക് അവിടെ എത്തിക്കണം അതാണ് തന്റെ ജോലി എന്നും പൾസർ ഉറപ്പിച്ചു പറഞ്ഞു. നടി ആക്രമിക്കപ്പെട്ടു. ദിലീപിനെ അതിജീവിതയോട് ദേഷ്യം ഉണ്ടായിരുന്നു എന്ന് പലരും മൊഴി നൽകിയിരുന്നു. എന്നാൽ വിചാരണ വേളയിൽ സിദ്ദിഖ് ഭാമ ബിന്ദു പണിക്കർ നാദിർഷ ഇടവേള ബാബു എന്നിവരുൾപ്പെടെ മൊഴി മാറ്റി പറഞ്ഞു. എങ്കിലും നടനെതിരെയുള്ള തെളിവുകളും ശക്തമായിരുന്നു. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിൽ ജൂലൈ 10 ആണ് ഇത് ദിലീപ് അറസ്റ്റിൽ ആയത്.. പിന്നീട് 85 ദിവസത്തെ ജയിൽവാസത്തിനുശേഷം 2017 ഒക്ടോബർ മൂന്നിന് ദിലീപിന് ജാമ്യം ലഭിച്ചു. പിന്നീട് നീണ്ടുനിന്ന വിചാരണയ്ക്ക് ഒടുവിൽ ഇന്ന് കേസിന്റെ വിധി വരും. ഇനി ദിലീപിന്റെ ഭാവി എന്താകും എന്നുള്ളത് മണിക്കൂറുകൾക്കകംഅറിയാൻ സാധിക്കും.(PHOTO: Instagram/Facebook)