മാങ്കുയിലെ പൂങ്കുയിലെ..! ആദ്യ നായകനെ തേടിയെത്തി നടി കനക, ആരാധകരും ആഹ്ലാദത്തിൽ | Actress kanaka and Ramarajan who acted in karakattakkaran movie reunite after 37 years photos goes viral Malayalam news - Malayalam Tv9

Actress Kanaka: മാങ്കുയിലെ പൂങ്കുയിലെ..! ആദ്യ നായകനെ തേടിയെത്തി നടി കനക, ആരാധകരും ആഹ്ലാദത്തിൽ

Published: 

14 Jan 2026 | 05:32 PM

Actress Kanaka: 37 വർഷങ്ങൾക്കിപ്പുറമാണ് ഈ നായികയും നായകനും ഇപ്പോൾ വീണ്ടും കണ്ടുമുട്ടിയത്. ഇരുവരുടെയും ഒത്തുചേരലിന്റെ ആഹ്ലാദത്തിലാണ് ആരാധകരും....

1 / 5
മാങ്കുയിലേ.. പൂങ്കുയിലേ സേതി ഒന്നു കേള്...ഉന്നൈ മാലയിട തേടി വരും നാള് എന്ത നാള്... ഈ പാട്ടിനും ഇതിലെ നായികാ നായകനും ഇന്നും ആരാധകർ ഏറെയാണ്. തമിഴ്നാട്ടിലെ പരമ്പരാഗത നാടൻ കലാരൂപമായ കരകാട്ടത്തെ പ്രമേയമാക്കി ഒരുക്കിയ ഒരു പ്രണയകഥയാണ് കരകാട്ടക്കാരൻ. പാട്ടിനൊപ്പം സിനിമയ്ക്കും ആരാധകർ ഏറെയാണ്. 1989 ആണ് ഈ സിനിമ റിലീസ് ചെയ്തത്. (PHOTO: FACEBOOK)

2 / 5
37 വർഷങ്ങൾക്കിപ്പുറമാണ് ഈ നായികയും നായകനും ഇപ്പോൾ വീണ്ടും കണ്ടുമുട്ടിയത്. ഇരുവരുടെയും ഒത്തുചേരലിന്റെ ആഹ്ലാദത്തിലാണ് ആരാധകരും. ഒരു വർഷത്തോളം തീയറ്ററുകളിൽ നിറഞ്ഞാടി ചിത്രം ആയിരുന്നു കനകയുടെ അരങ്ങേറ്റ ചിത്രമായ കരകാട്ടക്കാരൻ. ഗംഗൈ അമരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. അക്കാലത്തെ തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളും ആയിരുന്നു കനകയും രാമരാജനും. (PHOTO: FACEBOOK)

3 / 5
കനക തനിച്ചല്ല യുവ സംഗീത സംവിധായകൻ ധരൻ കുമാറിനൊപ്പം ആണ് കനക തന്റെ ആദ്യ നായകനെ വീണ്ടും കാണാനായി എത്തിയത്. ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ഇരുവർക്കും ഒപ്പം ഒരുപാട് പഴയകാല സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കും ചെയ്തുവെന്നും അദ്ദേഹം പ്രിയതാരങ്ങൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചു.  (PHOTO: FACEBOOK)

4 / 5
ഉച്ചഭക്ഷണം ഒരു ഓർമ്മ പുതുക്കലായി മാറുമ്പോൾ തന്റെ സഹോദരി കനകയോടും രാമരാജൻ സാറിനോടുമൊപ്പം 37 വർഷത്തെ സിനിമാ ഓർമകൾ അയവിറക്കുന്നു എന്നാണ് ചിത്രങ്ങൾക്കൊപ്പം ധരൻ കുമാർ എഴുതിയത്.കനകയുടെയും രാമരാജന്റെയും ഈ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്നതും ഈ ചിത്രങ്ങൾ തന്നെ. എന്നാൽ അതിനിടെ തങ്ങളുടെ ആദ്യ നായികയുടെ ഇപ്പോഴത്തെ രൂപമാറ്റം കണ്ടു ആളുകൾ അമ്പരന്നു.  (PHOTO: FACEBOOK)

5 / 5
ഈ ചിത്രങ്ങളിലൂടെ മാത്രമല്ല മലയാളികളെ സംബന്ധിച്ചും കനക എന്നത് ഒരു കാലഘട്ടത്തിലെ ഓർമ്മ നായികയാണ്. ഗോഡ് ഫാദർ വിയറ്റ്നാം കോളനി തുടങ്ങിയ സിനിമകളിൽ കനകയുടെ സാന്നിധ്യവും അഭിനയവും എല്ലാം ഇന്നും ആളുകൾ ഏറെ ഇഷ്ടപ്പെടുന്നു . എന്നാൽ അന്ന് കണ്ട കനകയല്ല ഇന്ന്. മട്ടിലും ഭാവത്തിലും എല്ലാം ഒരുപാട് മാറ്റങ്ങൾ ഉണ്ടായി എന്നും ആളുകൾ പറയുന്നു. (PHOTO: FACEBOOK)

കൊഴുപ്പ് കുറയ്ക്കാം ഈ സിമ്പിള്‍ ട്രെഡ്മില്‍ വ്യായാമത്തിലൂടെ
പ്രിയപ്പെട്ടവർക്ക് പൊങ്കൽ ആശംസകൾ കൈമാറാം
മകരവിളക്ക് ദർശിക്കാൻ ഈ സ്ഥലങ്ങളിൽ പോകാം
മകരവിളക്കും നായാട്ടുവിളിയും, ഐതിഹ്യം അറിയാമോ?
രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ല കോടതിയിൽ പുറത്തേക്ക് കൊണ്ടുവരുന്നു
വയനാട്ടിൽ കൂട്ടിൽ കുടുങ്ങിയ കടുവ
മകരവിളക്കിന് മുന്നോടിയായി സന്നിധാന തിരക്ക് വർധിച്ചു
മുൻ CPM MLA ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു