AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Meera Nandan Wedding: വിവാഹത്തിനെത്തിയത് സിംമ്പിളായി…; റിസപ്ഷൻ ലുക്കിൽ അതിസുന്ദരിയായി മീര നന്ദൻ

Meera Nandan Wedding Photos: റിസപ്ഷനും പേസ്റ്റൽ നിറമാണ് മീര തിരഞ്ഞെടുത്ത്. പേസ്റ്റൽ നിറത്തിലുള്ള കല്ലുകൾ വരുന്ന ലോങ് ചെയ്‌നും ചോക്കറും വീതിയുള്ള വളകളും നെറ്റിച്ചുട്ടിയുമാണ് ആഭരണങ്ങളായി ധരിച്ചിരിക്കുന്നത്.

Neethu Vijayan
Neethu Vijayan | Published: 29 Jun 2024 | 08:47 PM
ഇന്ന് പുലർച്ചെയാണ് ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദൻ ഗുരുവായൂരിൽ വിവാഹിതയായത്. ലണ്ടനിൽ അക്കൗണ്ടൻറായ ശ്രീജുവാണ് വരൻ. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിൻ്റെ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു.

1 / 5
ഗുരുവായൂർ വച്ച് നടന്ന വിവാഹത്തിന് സിംമ്പിളായാണ് മീര എത്തിയത്. എന്നാൽ അതിന് ശേഷം താരങ്ങൾക്കായി ഒരുക്കിയ റിസപ്ഷനിൽ അതിസുന്ദരിയായാണ് മീര എത്തിയത്. വൻ താരനിരയാണ് വിവാഹത്തിനെത്തിയത്. റിസപ്ഷനും പേസ്റ്റൽ നിറമാണ് മീര തിരഞ്ഞെടുത്ത്.  സിൽവർ സ്റ്റോൺ വർക്കുകൾ വരുന്ന വീതിയുള്ള ബോർഡറുള്ള സാരിക്ക് അതേ നിറത്തിലുള്ള ബ്ലൗസാണ് പെയർ ചെയ്തത്.

2 / 5
ബ്ലൗസിന്റെ സ്ലീവിലും നിറയെ സ്റ്റോൺ വർക്കുകൾ നൽകിയിട്ടുണ്ട്. ഇതിന് യോജിക്കുന്ന രീതിയിൽ പേസ്റ്റൽ നിറത്തിലുള്ള കല്ലുകൾ വരുന്ന ലോങ് ചെയ്‌നും ചോക്കറും വീതിയുള്ള വളകളും നെറ്റിച്ചുട്ടിയുമാണ് ആഭരണങ്ങളായി ധരിച്ചിരിക്കുന്നത്. ഒപ്പം മൾട്ടിലെയർ മാലയും ജിമിക്കി കമ്മലും അണിഞ്ഞിട്ടുണ്ട്. മീരയുടെ വസ്ത്രവുമായി യോജിക്കുന്ന കസവു മുണ്ടും ഫുൾ സ്ലീവ് ഷർട്ടുമായിരുന്നു ശ്രീജുവിന്റെ ഔട്ട്ഫിറ്റ്.

3 / 5
പ്രീ വെഡ്ഡിങ് ചടങ്ങുകളും മീര നന്ദൻ ആഘോഷമാക്കിയിരുന്നു. മെഹന്ദിയും ഹൽദിയും സംഗീതുമെല്ലാം വർണാഭമാക്കിയതിന്റെ ചിത്രങ്ങളും വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. നടിമാരായ നസ്രിയ, ശ്രിന്ദ, ആൻ അഗസ്റ്റിൻ തുടങ്ങിയവരെല്ലാം മീരയുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ നിറ സാനിധ്യങ്ങളായിരുന്നു.

4 / 5
പുതിയ മുഖം, കേരള കഫേ, പത്താംനിലയിലെ തീവണ്ടി, എൽസമ്മ എന്ന ആൺകുട്ടി, സീനിയേഴ്സ്, മല്ലു സിങ്, കടൽ കടന്നൊരു മാത്തുക്കുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് മീര നന്ദൻ അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങൾ.

5 / 5