Rambha: ‘അഞ്ച് കുട്ടികള്‍ വേണം എന്നായിരുന്നു എന്റെ ആഗ്രഹം, പക്ഷേ മൂന്നില്‍ നിര്‍ത്തേണ്ടി വന്നു’; നടി രംഭ
Actress Rambha Opens Up Her Family Plans: തനിക്ക് അഞ്ച് മക്കൾ വേണമെന്നായിരുന്നു ആഗ്രഹം. പക്ഷേ മൂന്നില്‍ നിര്‍ത്തേണ്ടി വന്നു, മൂന്നും സി സെക്ഷന്‍ ആയിരുന്നു, അതുകൊണ്ട് ഇനി പറ്റില്ല എന്ന് ഡോക്ടര്‍ പറഞ്ഞുവെന്നും രംഭ പറയുന്നു.

ചുരുങ്ങിയ സമത്തിൽ മലയാള സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് നടി രംഭ. സർഗം എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ രംഗപ്രവേശനം. പിന്നീട് ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വളർച്ചയായിരുന്നു. (image credits:instagram)

സൗത്ത് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര ഗ്ലാമര്‍ നായികയായി താരത്തിനു മാറാൻ സാധിച്ചു. എന്നാൽ വിവാഹം കഴിഞ്ഞതോടെ അഭിനയ ജീവിതം പൂർണമായും താരം ഉപേക്ഷിച്ചു. പിന്നീട് കാനഡയിൽ സ്ഥിരതാമസമായി. കാനഡിയിൽ കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരം ഇപ്പോൾ ചെന്നൈയിലേക്ക് തിരിച്ചെത്തി. (image credits:instagram)

ബിസിനസ്സും കാര്യങ്ങളുമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആണ്. തനിക്ക് കുടുംബ ജീവിതം അത്രയും പ്രധാനമാണെന്നും അഭിനയം നിര്‍ത്തിയതില്‍ ഒട്ടും കുറ്റബോധമില്ലെന്നും പറയുകയാണ് താരമിപ്പോൾ.കാനഡയിൽ താൻ തിരക്കിലായിരുന്നു. വീട്ടിലെ കാര്യങ്ങളൊക്കയായി സമയമേ ഉണ്ടായിരുന്നില്ലെന്നാണ് താരം പറയുന്നത്.(image credits:instagram)

വിവാഹത്തിനു ശേഷം അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിൽ അഭിനയിക്കാമെന്ന് ഭർത്താവ് പറഞ്ഞിരുന്നുവെന്നും എന്നാൽ തനിക്ക് മനോഹരമായ കുടുംബ ജീവിതം വേണമെന്നായിരുന്നു ആഗ്രഹമെന്നും താരം പറയുന്നു.(image credits:instagram)

തനിക്ക് അഞ്ച് മക്കൾ വേണമെന്നായിരുന്നു ആഗ്രഹം. പക്ഷേ മൂന്നില്‍ നിര്‍ത്തേണ്ടി വന്നു, മൂന്നും സി സെക്ഷന്‍ ആയിരുന്നു, അതുകൊണ്ട് ഇനി പറ്റില്ല എന്ന് ഡോക്ടര്‍ പറഞ്ഞുവെന്നും രംഭ പറയുന്നു.(image credits:instagram)