'കിച്ചുവും ഞാനും ഒരു കാലത്ത് ഒരുമിച്ചായിരുന്നു, ഇപ്പോൾ വഴിപിരിഞ്ഞു; ചിലര്‍ക്കു സന്തോഷമാകും': നടി റോഷ്ന ആൻ റോയ് | Actress Roshna Ann Roy and Actor Kichu Tellus Announce Divorce After Nearly 5 Years of Marriage Malayalam news - Malayalam Tv9

Roshna Ann Roy and Actor Kichu: ‘കിച്ചുവും ഞാനും ഒരു കാലത്ത് ഒരുമിച്ചായിരുന്നു, ഇപ്പോൾ വഴിപിരിഞ്ഞു; ചിലര്‍ക്കു സന്തോഷമാകും’: നടി റോഷ്ന ആൻ റോയ്

Updated On: 

30 Sep 2025 12:33 PM

Actress Roshna Ann Roy and Actor Kichu Tellus Announce Divorce: ഒരുമിച്ച് ചിലവഴിച്ച അഞ്ച് വർഷങ്ങൾക്ക് ശേഷം തങ്ങൾ സ്നേഹത്തോടും ബഹുമാനത്തോടും കൂടി വഴി പിരിയാൻ തീരുമാനിച്ചുവെന്നാണ് നടി കുറിപ്പിൽ പറയുന്നത്.

1 / 5ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് നടി റോഷ്ന. സോഷ്യൽ മീഡിയയിൽ സജീവമായ താരം പുതിയതായി പങ്കുവച്ച ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. താനും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹ മോചിതരായി എന്ന് പറഞ്ഞായിരുന്നു താരത്തിന്റെ പോസ്റ്റ്. (Image Credits:Instagram)

ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് നടി റോഷ്ന. സോഷ്യൽ മീഡിയയിൽ സജീവമായ താരം പുതിയതായി പങ്കുവച്ച ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. താനും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹ മോചിതരായി എന്ന് പറഞ്ഞായിരുന്നു താരത്തിന്റെ പോസ്റ്റ്. (Image Credits:Instagram)

2 / 5

ഒരുമിച്ച് ചിലവഴിച്ച അഞ്ച് വർഷങ്ങൾക്ക് ശേഷം തങ്ങൾ സ്നേഹത്തോടും ബഹുമാനത്തോടും കൂടി വഴി പിരിയാൻ തീരുമാനിച്ചുവെന്നാണ് നടി കുറിപ്പിൽ പറയുന്നത്. സോഷ്യൽ മീഡിയയിൽ ആഘോഷിക്കാൻ വേണ്ടിയല്ല താൻ ഇക്കാര്യം പറയുന്നതെന്നും എന്നാൽ ഇതു വെളിപ്പെടുത്താൻ ശരിയായ സമയം ഇതെന്നു തോന്നി എന്നാണ് നടി പറയുന്നത്.

3 / 5

രണ്ട് വ്യത്യസ്തമായ വഴികളിലൂടെ സമാധാനത്തോടെ തങ്ങൾക്ക് ജീവിതം തുടരേണ്ടതുണ്ട്. എല്ലാവർക്കും താൻ സമാധാനം ആശംസിക്കുന്നുവെന്നും തന്റെ ഈ പോസ്റ്റ് ചിലർക്ക് സന്തോഷമായേക്കാം. അവരുടെ ആ സന്തോഷം തുടരട്ടെ എന്ന് താൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നുവെന്നും താരം കുറിച്ചു.

4 / 5

ഇപ്പോഴും തങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇക്കാര്യം മറച്ചുവയ്ക്കാൻ താൻ ആ​ഗ്രഹിക്കുന്നില്ല. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാനും വേർപിരിഞ്ഞ് സമാധാനമായി ജീവിക്കാനും അനുവദിക്കണമെന്ന് അപേക്ഷിക്കുന്നതായും താരം കുറിപ്പിൽ പറയുന്നു.

5 / 5

ഒരു ആമുഖ കുറിപ്പിനൊപ്പമായിരുന്നു റോഷ്ന ഔദ്യോഗികമായി വേർപിരിയുന്ന വിവരം പങ്കുവച്ചത്. 2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം. അങ്കമാലി ഡയറീസ്’, ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും