Shubman Gill: ഗില്ലിന് ലഭിക്കുന്ന പ്രിവിലേജ് ഊഹിക്കാവുന്നതേയുള്ളൂ, ആനുകൂല്യങ്ങള്‍ കിട്ടുന്നതിന് പിന്നില്‍ മറ്റൊന്നുമല്ല
Ajay Jadeja about Shubman Gill: യശ്വസി ജയ്‌സ്വാളിനും, സഞ്ജുവിനും മുമ്പായി ഗില്ലിനെ തിരഞ്ഞെടുത്തെങ്കില്‍, അദ്ദേഹത്തിന് എത്രത്തോളം പ്രിവിലേജാണ് ലഭിക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്ന് ജഡേജ

എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ നിയമിക്കാനാണ് ബിസിസിഐയുടെ നീക്കം. നിലവില്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാണ് ഗില്‍. വൈകാതെ തന്നെ രോഹിത് ശര്‍മയെ നീക്കി ഗില്ലിനെ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കുമെന്നും റിപ്പോര്‍ട്ടുണ്ട് (Image Credits: PTI)

അടുത്ത ടി20 ലോകകപ്പോടെ സൂര്യകുമാര്‍ യാദവ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും. ഇതോടെ ഗില്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാകും. അതോടെ ബിസിസിഐയുടെ മോഹം പൂവണിയും. ഇതിന് മുന്നോടിയായാണ് ഏഷ്യാ കപ്പില്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയത് (Image Credits: PTI)

ഓപ്പണറായി നന്നായി കളിച്ചിരുന്ന സഞ്ജു സാംസണ് പകരം ഗില്‍ ആ സ്ഥാനത്തേക്കുമെത്തി. അത്ര പരിചിതമല്ലാത്ത അഞ്ചാം നമ്പറിലേക്ക് ഗില്ലിന് വേണ്ടി സഞ്ജുവിന് വഴി മാറേണ്ടിയും വന്നു. ഗില്ലിന് ഇന്ത്യന്‍ ടീം കൊടുക്കുന്ന പരിഗണനയെക്കുറിച്ച് പ്രതികരിച്ച് മുന്‍താരം അജയ് ജഡേജ രംഗത്തെത്തി (Image Credits: PTI)

ഗില്ലിനെക്കറിച്ച് എല്ലാവര്‍ക്കും വലിയ പ്രതീക്ഷകളുണ്ടെന്ന് അജയ് ജഡേജ പറഞ്ഞു. അദ്ദേഹത്തിന് പ്രത്യേകം ടാലന്റുണ്ട്. യശ്വസി ജയ്‌സ്വാളിനും, സഞ്ജുവിനും മുമ്പായി ഗില്ലിനെ തിരഞ്ഞെടുത്തെങ്കില്‍, അദ്ദേഹത്തിന് എത്രത്തോളം പ്രിവിലേജാണ് ലഭിക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്ന് ജഡേജ വ്യക്തമാക്കി (Image Credits: PTI)

ദീര്‍ഘകാലത്തേക്ക് അദ്ദേഹം ടീമിലുണ്ടാകുമെന്ന് ആളുകള്‍ കരുതുന്നു. അദ്ദേഹത്തിന് സ്ഥിരതയുണ്ട്. ഭാവി ക്യാപ്റ്റനായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതെന്നും അജയ് ജഡേജ പറഞ്ഞു. ടീമിലെ സ്ഥാനത്തതെക്കുറിച്ചല്ല, പദവിയെക്കുറിച്ചുള്ള സമര്‍ദ്ദം മാത്രമേ ഗില്ലിന് അനുഭവിക്കേണ്ടതുള്ളൂവെന്നും അജയ് ജഡേജ അഭിപ്രായപ്പെട്ടു (Image Credits: PTI)