AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Alphonse Puthren: ശരിക്കുള്ള മലര്‍മിസ്സ് ഇവിടെയുണ്ട്‌…; വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ

Alphonse Puthren About Malar’s Character in ‘Premam’: മലര്‍ മിസ്സ് എന്ന കഥാപാത്രത്തിനു വേണ്ടി തനിക്ക് പ്രചോദനമായത് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. അത് മറ്റാരുമല്ല, അല്‍ഫോണ്‍സിന്റെ ഭാര്യ അലീനയാണ്.

Alphonse Puthren: ശരിക്കുള്ള മലര്‍മിസ്സ് ഇവിടെയുണ്ട്‌…; വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ
Sai Pallavi
Sarika KP
Sarika KP | Updated On: 28 Dec 2025 | 07:51 PM

നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രേമം’. ചിത്രം പുറത്തിറങ്ങി പത്ത് വർഷം പിന്നിടുമ്പോഴും മലർ മിസും ജോർജും ഉണ്ടാക്കിയ ഓളം ഇന്നും മലയാളികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. വർഷങ്ങൾക്കിപ്പുറവും ആ കഥാപാത്രത്തിന് ഒട്ടേറെ ആരാധകരുണ്ട്. സാരിയുടുത്ത്, മേക്കപ്പിടാതെ മുഖക്കുരുവുള്ള മലർ എന്ന കഥാപാത്രത്തിന് ഇന്നും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

ഗസ്റ്റ് ലക്ചർ ആയി കോളജിൽ എത്തുന്ന മലർ എന്ന കഥാപാത്രത്തിനെ കുറിച്ച് അൽഫോൻസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മലര്‍ മിസ്സ് എന്ന കഥാപാത്രത്തിനു വേണ്ടി തനിക്ക് പ്രചോദനമായത് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. അത് മറ്റാരുമല്ല, അല്‍ഫോണ്‍സിന്റെ ഭാര്യ അലീനയാണ്. ബിഹൈൻഡ്സ്‍വുഡ് പുരസ്കാരവേദിയിലാണ് ഇക്കാര്യം അൽഫോൻസ് പങ്കുവച്ചത്. അലീനയും നല്ലൊരു നർത്തകിയാണ്.

Also Read: ‘ചേച്ചിയെ കണ്ടില്ലെങ്കിൽ ശ്രീനിയേട്ടന് വിഷമമാണ്, മരിച്ചിട്ടും ചേച്ചിക്ക് മനസിലായില്ല’

തങ്ങളുടേത് ഒരു പ്രണയവിവാഹമായിരുന്നു. ചെന്നൈയിൽ പഠിച്ചിരുന്നപ്പോൾ അലീന സ്റ്റെല്ല മേരീസിൽ പഠിക്കുകയായിരുന്നു. പ്രേമം സിനിമയ്ക്കു ശേഷമായിരുന്നു വിവാഹം. പ്രേമം സിനിമയിലെ മലർ എന്ന കഥാപാത്രത്തിന് പ്രചോദനമായത് അലീന ആയിരുന്നു. മുഴുവനായല്ല, അൽപം മാത്രമാണെന്നാണ് സംവിധായകൻ പറയുന്നത്.

‘നേരം’ സിനിമ ചെയ്യുന്ന സമയത്താണ് അലീനയെ കണ്ടുമുട്ടിയതെന്നും അൽഫോൻസ് പറഞ്ഞു. ആ സിനിമയ്ക്കു ശേഷമാണ് സംസാരിക്കാൻ തുടങ്ങിയതെന്നും പിന്നീട് വീട്ടിൽ പറയുകയായിരുന്നുവെന്നുമാണ് അല്‍ഫോണ്‍സ് പറയുന്നത്. 2025 ഓഗസ്റ്റിൽ ആയിരുന്നു വിവാഹം. ഈഥൻ, ഐന എന്നിങ്ങനെ രണ്ടു കുട്ടികളുണ്ട് ദമ്പതികൾക്ക്.