ജിഷിൻ ചേട്ടൻ എവിക്ടായിയോ? 'എവിക്ടായാൽ വീട്ടിൽ വരും ചിലരെപ്പോലെ വല്ലിടത്തോട്ടും പോവില്ല'; അമേയ | Ameya Nair reacts to speculation surrounding her husband Jishin Mohan’s Bigg Boss Season 7 Eviction Rumors Malayalam news - Malayalam Tv9

Bigg Boss Malayalam Season 7: ജിഷിൻ ചേട്ടൻ എവിക്ടായിയോ? ‘എവിക്ടായാൽ വീട്ടിൽ വരും ചിലരെപ്പോലെ വല്ലിടത്തോട്ടും പോവില്ല’; അമേയ

Published: 

28 Sep 2025 | 12:26 PM

Jishin Mohan’s Bigg Boss Season 7 Eviction Rumors: ഒരാൾ സ്നേഹത്തോടെ കാര്യം തിരക്കുമ്പോൾ അമേയ തർക്കുത്തരം നൽകിയത് ശരിയായില്ലെന്നായിരുന്നു ചിലരുടെ കമന്റുകൾ.

1 / 5
ബി​ഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് 56 ദിവസം പിന്നിടുമ്പോൾ വീണ്ടും ഒരു എവിക്ഷൻ കൂടി എത്തിയിരിക്കുന്നു. ഇത്തവണ വൈൽഡ് കാർഡായി എത്തിയ  സീരിയൽ താരം ജിഷിൻ മോഹനാണ് പുറത്ത് പോകുന്നത് എന്ന തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. (Image Credits:Instagram)

2 / 5
നടൻ എവിക്ടായി എന്നുള്ള പ്രചാരണം വന്നതോടെ ജിഷിനെ ഇഷ്ടമുള്ള ബിബി ആരാധകർ നടന്റെ പങ്കാളിയും നടിയുമായ അമേയ നായരുടെ ഇൻസ്റ്റ​ഗ്രാമിലേക്ക് ഓടിയെത്തുന്ന കാഴ്ചയാണ് കണ്ടത്. ഞങ്ങളുടെ ചെറിയ ലോകമെന്ന് പറഞ്ഞ് മകൾക്കും ജിഷിനും ഒപ്പമുള്ള ഒരു ഫാമിലി ഫോട്ടോ അമേയ പങ്കുവെച്ചിരുന്നു.

3 / 5
 അതിന് താഴെയാണ്  ജിഷിൻ എവിക്ടായോ എന്ന് ചോദിച്ച് ആരാധകർ എത്തിയത്.  ചേച്ചി ഭർത്താവ് എവിക്ടായിയെന്ന് കേട്ടല്ലോ... വീട്ടിൽ എത്തിയോ എന്നാണ് ഒരാൾ കമന്റിലൂടെ ചോദിച്ചത്.എന്നാൽ പ്രേക്ഷകരുടെ ഈ കമന്റ് ഒരു പരിഹാസമായാണ് അമേയയ്ക്ക് തോന്നിയത്. അതുകൊണ്ട് തന്നെ കുറിക്കുകൊള്ളുന്ന മറുപടിയാണ് അമേയ നൽകിയത്.

4 / 5
എവിക്ടായാൽ വീട്ടിലേക്ക് തന്നെ വരും വിഷമിക്കേണ്ട. അല്ലാതെ നാട്ടിലെ ചിലരെപ്പോലെ പുള്ളി വേറൊരിടത്തോട്ടും പോവില്ല. ഇവിടുന്ന് അവിടേക്ക് വിട്ടത് അവിടെ സ്ഥിരതാമസമാക്കാനല്ല. ഇറങ്ങിയാൽ ഇങ്ങോട്ട് വരാൻ വേണ്ടി തന്നെയാണ് എന്നാണ് അമേയ മറുപടി നൽകി കുറിച്ചത്.

5 / 5
ഇതോടെ അമേയയെ വിമർശിച്ച് നിരവധി പേർ രം​ഗത്ത് എത്തി. ഒരാൾ സ്നേഹത്തോടെ കാര്യം തിരക്കുമ്പോൾ അമേയ തർക്കുത്തരം നൽകിയത് ശരിയായില്ലെന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ. അവിടെയുള്ളവരിൽ നല്ല പ്ലയർ ആയിരുന്നു ജിഷിൻ എന്നും അതുകൊണ്ടാണ് പുറത്തായിയെന്ന് കേട്ടപ്പോൾ ഷോക്കായി. അതുകൊണ്ട് ചോദിച്ചതാണ് എന്നായിരുന്നു ആരാധകൻ അമേയയ്ക്ക് നൽകിയ മറുപടി.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ