AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AMMA Association Executive Committee: എം ജി സോമൻ മുതൽ മോഹൻലാൽ വരെ; ‘അമ്മ’യിലെ ഇതുവരെയുള്ള പ്രസിഡന്റുമാർ ഇവർ

AMMA Association Executive Committee Members: മലയാള സിനിമയുടെ താര സംഘടനയാണ് അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്. 'അമ്മ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ സംഘടന 1994ലാണ് രൂപീകരിച്ചത്. ഈ വരുന്ന 15ന് 'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുൻ ഭാരവാഹികൾ ആരെല്ലാമെന്ന് നോക്കാം.

Nandha Das
Nandha Das | Edited By: Jenish Thomas | Updated On: 11 Aug 2025 | 02:36 PM
'അമ്മയുടെ' ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി 1994 മുതൽ 1997 വരെയാണ് ഉണ്ടായിരുന്നത്. അന്ന് പ്രസിഡന്റ് സ്ഥാനം വഹിച്ചത് നടൻ എംജി സോമനാണ്. മമ്മൂട്ടിയും മോഹൻലാലുമായിരുന്നു വൈസ് പ്രസിഡന്റുമാർ. ടിപി മാധവൻ സെക്രട്ടറിയും വേണു നാഗവല്ലി ജോയിന്റ് സെക്രട്ടറിയുമായിരുന്നു. നടൻ ജഗദീഷായിരുന്നു ട്രഷറർ.

1 / 8
അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ (1997 -2000) മധുവായിരുന്നു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സുരേഷ് ഗോപിയും രാജൻ പി ദേവുമായിരുന്നു വൈസ് പ്രസിഡന്റുമാർ. ബാലചന്ദ്ര മേനോനും രാഘവനും സെക്രട്ടറിയായപ്പോൾ ജഗതി ശ്രീകുമാറും സുചിത്രയും ജോയിന്റ് സെക്രട്ടറിമാരായി. കെ ബി ഗണേഷ് കുമാറായിരുന്നു ട്രഷറർ.

2 / 8
2000 മുതൽ 2003 വരെ 'അമ്മ'യുടെ പ്രസിഡന്റ് നടൻ ഇന്നസന്റായിരുന്നു. മോഹൻലാലും സുരേഷ് ഗോപിയുമായിരുന്നു വൈസ് പ്രസിഡന്റുമാർ.  ടി പി മാധവൻ, ഇടവേള ബാബു, സുചിത്ര എന്നിവരയായിരുന്നു ജോയിന്റ് സെക്രട്ടറിമാർ. ജഗദീഷായിരുന്നു ട്രഷറർ.

3 / 8
അടുത്ത ഭാരവാഹി തിരഞ്ഞെടുപ്പിലും നടൻ ഇന്നസെന്റ് തന്നെയായിരുന്നു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2003 മുതൽ 2006 വരെയുള്ള കാലയളവിൽ നെടുമുടി വേണുവും കെ ബി ഗണേഷ് കുമാറുമായിരുന്നു വൈസ് പ്രസിഡന്റുമാർ. ടി പി മാധവനും ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിമാരായപ്പോൾ ജഗദീഷായിരുന്നു ട്രഷറർ.

4 / 8
2006 മുതൽ 2018 വരെയുള്ള കാലയളവിൽ നടൻ ഇന്നസെന്റ് തന്നെയായിരുന്നു 'അമ്മ'യുടെ പ്രസിഡന്റ്. ഈ കാലയളവിൽ ദിലീപ്, മുകേഷ്, നെടുമുടി വേണു, കെ ബി ഗണേഷ് കുമാർ തുടങ്ങിയവരാണ് വൈസ് പ്രസിഡന്റുമാരായി പ്രവർത്തിച്ചത്. ജനറൽ സെക്രട്ടറി മോഹൻലാലും സെക്രട്ടറി ഇടവേള ബാബുവുമായിരുന്നു. എന്നാൽ, 2015 മുതൽ 2018 വരെ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചത് മമ്മൂട്ടി ആയിരുന്നു.

5 / 8
2018 -2021 കാലയളവിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പിൽ 'അമ്മ'യുടെ പ്രസിഡന്റായി മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടു. മുകേഷും കെ ബി ഗണേഷ് കുമാറുമായിരുന്നു വൈസ് പ്രസിഡന്റുമാർ. ജനറൽ സെക്രട്ടറി ഇടവേള ബാബുവും സെക്രട്ടറി സിദ്ദിഖുമായിരുന്നു. ജഗദീഷായിരുന്നു ട്രഷറർ.

6 / 8
 2021 -2024ലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും മോഹൻലാൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ശ്വേതാ മേനോനും മണിയൻ പിള്ള രാജുവുമായിരുന്നു വൈസ് പ്രസിഡന്റുമാർ. ഇടവേള ബാബുവായിരുന്നു ജനറൽ സെക്രട്ടറി. ജോയിന്റ് സെക്രട്ടറി ജയസൂര്യയും ട്രഷറർ സിദ്ദിഖുമായിരുന്നു.

7 / 8
അടുത്ത ഭാരവാഹി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15നാണ് നടക്കുക. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് നടി ശ്വേതാ മേനോനും നടൻ ദേവനുമാണ്. ശ്വേതാ മേനോൻ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 'അമ്മയുടെ' ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സ്ത്രീ എന്ന പട്ടം നടി സ്വന്തമാക്കും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് കുക്കു പരമേശ്വരനും രവീന്ദ്രനുമാണ്.

8 / 8