Amoebic Meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കാം, ചെയ്യേണ്ടത് ഇതെല്ലാം
Amoebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ വ്യാപനം കണക്കിലെടുത്ത് ജാഗ്രത നിർദേശങ്ങൾ ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ചില പ്രതിരോധ മാർഗങ്ങൾ അറിഞ്ഞാലോ...

കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം പെരുകുകയാണ്. രോഗം ബാധിച്ച് രിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. രോഗവ്യാപനം കണക്കിലെടുത്ത് ജാഗ്രത നിർദേശങ്ങൾ ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ചില പ്രതിരോധ മാർഗങ്ങൾ അറിഞ്ഞാലോ... (Image Credit: Getty Images)

നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ മുങ്ങുന്നത് ഒഴിവാക്കുക. മൂക്കിൽ വെള്ളം കയറരുത്. നീന്തുമ്പോഴോ മുങ്ങുന്ന സാഹചര്യത്തിലോ നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കിൽ മൂക്ക് വിരലുകളാൽ മൂടുക. (Image Credit: Getty Images)

നീന്തൽക്കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷൻ ചെയ്ത്, ശരിയായ രീതിയിൽ പരിപാലിക്കണം. സ്പ്രിങ്കളറുകൾ, ഹോസുകൾ എന്നിവയിൽ നിന്നും വെള്ളം മൂക്കിനുള്ളിൽ കയറരുത്. (Image Credit: Getty Images)

ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോൾ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം. (Image Credit: Getty Images)

ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ചെളി /അടിത്തട്ട് കുഴിക്കുന്നത്, കലക്കുന്നത് തുടങ്ങിയവ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ജലാശയങ്ങൾ മലിനമാകാതെ സൂക്ഷിക്കുക. (Image Credit: Getty Images)