Amoebic Meningoencephalitis: തലവേദനയും കഴുത്ത് വേദനയും അവഗണിക്കരുത്; മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍
Amoebic Meningoencephalitis Symptoms: കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ മനുഷ്യന്റെ മൂക്ക് വഴിയാണ് അമീബ ശരീരത്തിലെത്തുന്നത് എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ നിലവില്‍ മൂക്ക് വഴിയല്ലാതെയും കുളിമുറിയില്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിലൂടെയും രോഗം പകരുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

മലയാളികളെ ആശങ്കയിലാഴ്ത്തി കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. കൂടുതലാളുകളിലേക്ക് രോഗം വ്യാപിക്കുന്നതിനാല്‍ എല്ലാവരും കനത്ത ജാഗ്രതയിലാണ്. രോഗത്തിന്റെ ഉറവിടം തിരിച്ചറിയാന്‍ സാധിക്കാത്തതും ആശങ്ക സൃഷ്ടിക്കുന്നു. (Image Credits: Getty Images)

തലച്ചോറിലേക്ക് പ്രവേശിച്ച് മസ്തിഷ്‌കത്തിലെ കോശങ്ങളെ നശിപ്പിക്കുന്ന അമീബയാണ് രോഗകാരി. രോഗം ഗുരുതരമാകുമ്പോള്‍ മരണം വരെ സംഭവിക്കുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ മനുഷ്യന്റെ മൂക്ക് വഴിയാണ് അമീബ ശരീരത്തിലെത്തുന്നത് എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ നിലവില്‍ മൂക്ക് വഴിയല്ലാതെയും കുളിമുറിയില്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിലൂടെയും രോഗം പകരുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പെട്ടെന്ന് തന്നെ തിരിച്ചറിയാനാകും. എന്നാല്‍ കുട്ടികളിലും മുതിര്‍ന്നവരിലും ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. കടുത്ത തലവേദന, കഴുത്ത് വേദന, പെട്ടെന്ന് വരുന്ന പനി, ഛര്‍ദി അല്ലെങ്കില്‍ ഓക്കാനം, വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ട്.

ചിലതരം അവസ്ഥകളില്‍ ശരീരത്തില്‍ ചെറിയ പാടുകളും പ്രത്യക്ഷപ്പെടാം. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധമുട്ടോ, അസാധാരണമായ ക്ഷീണമോ തോന്നുകയും ചെയ്യാം. എളുപ്പത്തില്‍ പ്രകോപിതാരുകയും കാരണില്ലാതെ കരയുകയും അസ്വസ്ഥ പ്രകടിപ്പിക്കുന്നതും ലക്ഷണമാണ്.

ഭക്ഷണം കഴിക്കാനോ പാല്‍ കുടിക്കാനോ മടി, എപ്പോഴും ഉറക്കം, കുട്ടികളുടെ തലയോട്ടിയില്‍ മുഴ പോലെ കാണാനാകുന്നത് എന്നിവയെല്ലാം അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണമാണ്.