Anaswara Rajan: മമിത ബൈജുവും അനശ്വര രാജനും അകല്‍ച്ചയിലാണോ? സത്യാവസ്ഥ ഇതാണ്
Anaswara Rajan About Mamitha Baiju: മമിത ബൈജുവും അനശ്വര രാജനും മലയാളത്തിലെ വളര്‍ന്നുവരുന്ന നായികമാരാണ്. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വലിയ രീതിയില്‍ തന്നെയാണ് ആരാധകര്‍ ആസ്വദിച്ചത്.

ഏറെ നാളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചയാണ് മമിത ബൈജുവും അനശ്വര രാജനും അകല്‍ച്ചയിലാണെന്നത്. ഇരുവരെയും ഒരുമിച്ച് കാണാത്തത് തന്നെയാണ് അതിനുള്ള പ്രധാന കാരണം. എന്നാല്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അനശ്വര. (Image Credits: Instagram)

തങ്ങളെല്ലാവരും ഒരു ഗ്രൂപ്പിലുള്ളവരും സുഹൃത്തുക്കളുമാണെന്നാണ് അനശ്വര പറയുന്നത്. തങ്ങള്‍ക്കിടയില്‍ മത്സരമില്ല. ഇരുവരും തമ്മില്‍ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്. ആരോഗ്യപരമായ മത്സരത്തിനപ്പുറത്തേക്ക് യാതൊന്നും തങ്ങള്‍ തമ്മിലില്ല. (Image Credits: Instagram)

മത്സരം ഉള്ളതായുള്ള ചിന്ത തങ്ങളുടെ ഗ്രൂപ്പില്‍ ആര്‍ക്കിടയിലും ഇല്ല. മാത്യു, നസ്ലിന്‍ എന്നിവരുടെ കാര്യമെടുത്താലും തങ്ങളുടേത് പോലെ തന്നെയാണ്. അവരും നല്ല സുഹൃത്തുക്കളാണ്. (Image Credits: Instagram)

ആരാണ് മികച്ചത് എന്ന മത്സരത്തിനല്ല നമ്മള്‍ ഇരിക്കുന്നത്. തങ്ങള്‍ക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാനാണ് ശ്രമിക്കുന്നതെന്നും അനശ്വര പറയുന്നുണ്ട്. മനോരമയാണ് അനശ്വര ഇക്കാര്യം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. (Image Credits: Instagram)

അതേസമയം, സംവിധായകന്‍ ദീപു കരുണാകരനുമായി ബന്ധപ്പെട്ടാണ് അനശ്വര ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തന്റെ പുതിയ ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന് അനശ്വര സഹകരിച്ചില്ലെന്നാണ് ദീപു കരുണാകരന്‍ പറയുന്നത്. (Image Credits: Instagram)