സഞ്ജുവിന് പുറമെ രാജസ്ഥാന്‍ വളര്‍ത്തിയെടുത്ത മറ്റൊരു സൂപ്പര്‍ താരവും ഫ്രാഞ്ചെസി വിടുന്നു | Apart from Sanju Samson, Dhruv Jurel is also likely to leave Rajasthan Royals, says report Malayalam news - Malayalam Tv9

Rajasthan Royals: സഞ്ജുവിന് പുറമെ രാജസ്ഥാന്‍ വളര്‍ത്തിയെടുത്ത മറ്റൊരു സൂപ്പര്‍ താരവും ഫ്രാഞ്ചെസി വിടുന്നു

Updated On: 

11 Oct 2025 14:08 PM

Dhruv Jurel Rajasthan Royals: ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ഫ്രാഞ്ചെസികള്‍ക്ക് സഞ്ജുവിനെ സ്വന്തമാക്കാന്‍ താല്‍പര്യമുണ്ടെന്നാണ് അഭ്യൂഹം

1 / 5സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചതായാണ് പുറത്തുവരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സഞ്ജുവോ, റോയല്‍സോ ഇക്കാര്യത്തെക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. ഫ്രാഞ്ചെസി വിടാനുള്ള തീരുമാനം സഞ്ജു മാനേജ്‌മെന്റിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട് (Image Credits: PTI)

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചതായാണ് പുറത്തുവരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സഞ്ജുവോ, റോയല്‍സോ ഇക്കാര്യത്തെക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. ഫ്രാഞ്ചെസി വിടാനുള്ള തീരുമാനം സഞ്ജു മാനേജ്‌മെന്റിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട് (Image Credits: PTI)

2 / 5

ഏറെ നാളായി ഇതുസംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അടുത്ത സീസണില്‍ മറ്റേതെങ്കിലും ഫ്രാഞ്ചെസിയില്‍ എത്തുകയാണ് സഞ്ജുവിന്റെ ലക്ഷ്യം. അങ്ങനെയെങ്കില്‍ റോയല്‍സിന് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും (Image Credits: PTI)

3 / 5

ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ഫ്രാഞ്ചെസികള്‍ക്ക് സഞ്ജുവിനെ സ്വന്തമാക്കാന്‍ താല്‍പര്യമുണ്ടെന്നാണ് അഭ്യൂഹം. എന്നാല്‍ സഞ്ജു മാത്രമല്ല മറ്റൊരു താരം കൂടി റോയല്‍സ് വിടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റാരുമല്ല, ധ്രുവ് ജൂറലാണ് ആ താരം (Image Credits: PTI)

4 / 5

റോയല്‍സ് വളര്‍ത്തിയെടുത്ത താരമാണ് ജൂറല്‍. ഫ്രാഞ്ചെസിയെ രണ്ടാം വിക്കറ്റ് കീപ്പറുമാണ്. എന്നാല്‍ ജൂറല്‍ റോയല്‍സ് വിടാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം വ്യക്തമല്ല. റെവ്‌സ്‌പോര്‍ട്‌സാണ് ജൂറല്‍ റോയല്‍സ് വിടുമെന്ന് റിപ്പോര്‍ട്ട് ചെയ്തത് (Image Credits: PTI)

5 / 5

യശ്വസി ജയ്‌സ്വാളിനെ ക്യാപ്റ്റനാക്കാനാണ് റോയല്‍സിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒരു സീസണ്‍ കൂടി കഴിഞ്ഞ ശേഷമാകും ജയ്‌സ്വാളിന് ക്യാപ്റ്റന്‍സി കൈമാറുന്നത്. അങ്ങനെയെങ്കില്‍ അടുത്ത സീസണില്‍ റിയാന്‍ പരാഗ് റോയല്‍സിനെ നയിച്ചേക്കും (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും