ആപ്പിൾ എയർപോഡ് ഫോർത്ത് ജനറേഷൻ ഇക്കൊല്ലം വിപണിയിലെത്തും; പുറത്തിറങ്ങുക രണ്ട് വേരിയെൻ്റുകൾ | Apple Airpods 4th Generation Model To Launch This Year With Two Variants Malayalam news - Malayalam Tv9

Apple Airpods : ആപ്പിൾ എയർപോഡ് ഫോർത്ത് ജനറേഷൻ ഇക്കൊല്ലം വിപണിയിലെത്തും; പുറത്തിറങ്ങുക രണ്ട് വേരിയെൻ്റുകൾ

Updated On: 

19 Aug 2024 21:21 PM

Apple Airpods 4th Generation : ആപ്പിൾ എയർപോഡ്സ് ഫോർത്ത് ജനറേഷൻ ഇക്കൊല്ലം വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. ഈ വർഷം സെപ്തംബറിൽ രണ്ട് വേരിയൻ്റുകൾ പുറത്തിറങ്ങുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

1 / 5ആപ്പിൾ എയർപോഡ്സ് ഫോർത്ത് ജനറേഷൻ ഇക്കൊല്ലം വിപണിയിലെത്തും. രണ്ട് വേരിയൻ്റുകളാണ് ഇക്കൊല്ലം സെപ്തംബറിൽ പുറത്തിറങ്ങുക. ഫോർത്ത് ജനറേഷൻ പുറത്തിറങ്ങുന്നതോടെ ഇന്ത്യയിൽ തേർഡ് ജനറേഷൻ എയർപോഡുകളുടെ വില കുറയും. നിലവിൽ 20,900 രൂപയാണ് തേർഡ് ജനറേഷൻ എയർപോഡുകളുടെ വില.

ആപ്പിൾ എയർപോഡ്സ് ഫോർത്ത് ജനറേഷൻ ഇക്കൊല്ലം വിപണിയിലെത്തും. രണ്ട് വേരിയൻ്റുകളാണ് ഇക്കൊല്ലം സെപ്തംബറിൽ പുറത്തിറങ്ങുക. ഫോർത്ത് ജനറേഷൻ പുറത്തിറങ്ങുന്നതോടെ ഇന്ത്യയിൽ തേർഡ് ജനറേഷൻ എയർപോഡുകളുടെ വില കുറയും. നിലവിൽ 20,900 രൂപയാണ് തേർഡ് ജനറേഷൻ എയർപോഡുകളുടെ വില.

2 / 5

ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം രണ്ട് മോഡലുകൾ ഇക്കൊല്ലം പുറത്തിറങ്ങും. ഇതിൽ ഒന്ന് എയർപോഡ്സ് രണ്ടിനും മറ്റൊന്ന് തേർഡ് ജനറേഷൻ എയർപോഡിനും പകരമാവും. 2021ലാണ് തേർഡ് ജനറേഷൻ എയർപോഡ് പുറത്തിറങ്ങിയത്. മാധ്യമപ്രവർത്തകൻ മാർക്ക് ഗുർമനാണ് ഈ വിവരം പുറത്തുവിട്ടത്.

3 / 5

സെക്കൻഡ് ജനറേഷനിലെ എയർപോഡ്സ് പ്രോ നിലനിർത്താനും ആപ്പിളിന് പദ്ധതിയുണ്ട്. നിലവിൽ നോയിസ് ക്യാൻസലിങ് ഉള്ളതും ആപ്പിളിൻ്റെ എച്ച്2 ചിപ്പ് ഉള്ളതുമായ ഒരേയൊരു എയർപോഡ് ആണിത്. അഡാപ്റ്റിവ് ഓഡിയോയും ഈ എയർപോഡ് മോഡലിൻ്റെ പ്രത്യേകതയാണ്. ഈ മോഡൽ പിൻവലിക്കില്ല.

4 / 5

പുതുതായി ഇറങ്ങുന്ന രണ്ട് എയർപോഡ് വേരിയൻ്റുകളും ഒരേ ഡിസൈനാവും. എൻട്രി ലെവൽ മോഡലിൽ നോയിസ് കാൻസലേഷൻ ഉണ്ടാവില്ല. എന്നാൽ, രണ്ടാമത്തെ വേരിയൻ്റിൽ ഈ സൗകര്യമുണ്ടാവും. ഓപ്പൺ ബാക്ക് ഡിസൈനാവുമോ ആപ്പിൾ ഈ ഡിവൈസുകളിൽ ഉപയോഗിക്കുക എന്നതിൽ വ്യക്തതയില്ല.

5 / 5

യുഎസ്ബി സി ടൈപ്പ് പോർട്ടാവും പുതിയ എയർപോഡുകളിൽ ഉള്ളത്. ആപ്പിളിൻ്റെ ചില എഐ ഫീച്ചറുകൾ ഇയർഫോണിൻ്റെ ഉയർന്ന മോഡലുകൾ ഉണ്ടാവുമെന്ന് സൂചനയുണ്ട്. ഗൂഗിൾ പിക്സൽ ബഡ്സ് പ്രോ ആവും പ്രധാന എതിരാളി. ഗൂഗിളിൻ്റെ ടെൻസർ എ1 ചിപ്പ് ആണ് ഈ ഇയർഫോണിലുള്ളത്.

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ