ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം; ബുക്ക് ചെയ്യുന്നത് എങ്ങനെ? | Aranmula Vallasadhya 2025 Begins On July 13th, How to book for sadhya, Here is complete details Malayalam news - Malayalam Tv9

Aranmula Vallasadhya 2025: ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം; ബുക്ക് ചെയ്യുന്നത് എങ്ങനെ?

Published: 

13 Jul 2025 08:03 AM

Aranmula Vallasadhya 2025 Begins: 82 ദിവസത്തെ വള്ളസദ്യ വഴിപാടിനായി മുൻകൂർ ബുക്കിങ്ങുകൾ സാധ്യമാണ്. ഇത്തവണ ഭക്തജനങ്ങൾക്കായി 15 സദ്യാലയങ്ങളാണ് അമ്പലത്തിൻ്റെ ചുറ്റോറും ക്രമീകരിച്ചിട്ടുള്ളത്. ഉത്തൃട്ടാതി ജലമേള സെപ്റ്റംബർ ഒമ്പതിനും അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14നും നടക്കും.

1 / 5തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഭക്ഷണമാങ്കത്തിന് ഇന്ന് മുതൽ തുടക്കം. വയ്പ്പിലും വിളമ്പിലും കേരളത്തിലെ സദ്യകളിൽ നിന്ന് എന്നും വേറിട്ട് നിൽക്കുന്ന ഒന്നുതന്നെയാണ് ആറന്മുള വള്ളസദ്യ. ഒക്ടോബർ രണ്ട് വരെയാണ് ഇത്തവണത്തെ വള്ളസദ്യ നടക്കുന്നത്. ആഗ്രഹ സഫലീകരണത്തിന് വേണ്ടി അന്നദാനപ്രഭുവായ പാത്ഥസാരഥിയ്‌ക്കുള്ള വഴിപാടായാണ് വള്ളസദ്യ സമർപ്പിക്കുന്നത്. (Image Credits: Getty Images)

തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഭക്ഷണമാങ്കത്തിന് ഇന്ന് മുതൽ തുടക്കം. വയ്പ്പിലും വിളമ്പിലും കേരളത്തിലെ സദ്യകളിൽ നിന്ന് എന്നും വേറിട്ട് നിൽക്കുന്ന ഒന്നുതന്നെയാണ് ആറന്മുള വള്ളസദ്യ. ഒക്ടോബർ രണ്ട് വരെയാണ് ഇത്തവണത്തെ വള്ളസദ്യ നടക്കുന്നത്. ആഗ്രഹ സഫലീകരണത്തിന് വേണ്ടി അന്നദാനപ്രഭുവായ പാത്ഥസാരഥിയ്‌ക്കുള്ള വഴിപാടായാണ് വള്ളസദ്യ സമർപ്പിക്കുന്നത്. (Image Credits: Getty Images)

2 / 5

എന്നാൽ പുറത്തുനിന്ന് വരുന്നവർക്ക് എങ്ങനെ വള്ളസദ്യ കഴിക്കാം എന്താണ് അവിടുത്തെ രീതികൾ എന്നതിനെക്കുറിച്ച് ധാരണയുണ്ടാവണമെന്നില്ല. 82 ദിവസത്തെ വള്ളസദ്യ വഴിപാടിനായി മുൻകൂർ ബുക്കിങ്ങുകൾ സാധ്യമാണ്. ഇത്തവണ ഭക്തജനങ്ങൾക്കായി 15 സദ്യാലയങ്ങളാണ് അമ്പലത്തിൻ്റെ ചുറ്റോറും ക്രമീകരിച്ചിട്ടുള്ളത്. (Image Credits: Getty Images)

3 / 5

പാസ് മുഖേനയാണ് സദ്യ കഴിക്കാൻ പ്രവേശനം അനുവദിക്കുക. സ്പെഷൽ പാസ് സദ്യ ഈ മാസം ആഴ്ചയിൽ അഞ്ച ദിവസം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു ദിവസം 120 പേർക്കു സദ്യ കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. www.aranmulaboatrace.com എന്ന വെബ്സൈറ്റിലോ 8281113010 എന്ന നമ്പരിലോ ബുക്കിങ്ങിനായി ബന്ധപ്പെടാവുന്നതാണ്.(Image Credits: Getty Images)

4 / 5

തിരുവോണത്തോണി വരവ് സെപ്റ്റംബർ അഞ്ചിനാണ് നടക്കുക. ഉത്തൃട്ടാതി ജലമേള സെപ്റ്റംബർ ഒമ്പതിനും അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14നും നടക്കും. 44 വിഭവങ്ങൾ ഇലയിൽ വിളമ്പുമ്പോൾ അതിൽ 20 വിഭവങ്ങൾ വഞ്ചിപാട്ട് പാടി ചോദിക്കുന്ന മുറയ്ക്കാണ് പരമ്പരാ​ഗത രീതി. (Image Credits: Getty Images)

5 / 5

ഇന്ന് രാവിലെ 11.30ന് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൻ്റെ പഞ്ചപാണ്ഡവ ക്ഷേത്രദർശന യാത്രയുടെ ഭാഗമായാണ് വള്ളസദ്യ ഒരുക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ വള്ളസദ്യയുടെ ഉദ്ഘാടനം നിർവഹിക്കും. രണ്ട് ജില്ലകളിലായി 52 പള്ളിയോട കരകളാണ് വള്ളസദ്യയുടെ ഭാഗമാകുന്നത്.(Image Credits: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും