Bad Breath: ഉള്ളി കഴിച്ചതിനു ശേഷം വായ്‌നാറ്റം അനുഭവപ്പെടുന്നുണ്ടോ? ഇതൊന്ന് പരീക്ഷിക്കൂ
Bad Breath After Eating Onion: ഉള്ളി കഴിച്ചതിനുശേഷം ഏലക്കായ ചവയ്ക്കുന്നത് തൽക്ഷണം വായ്‌നാറ്റം ഇല്ലാതാക്കുന്നു. ഏലയ്ക്കയുടെ സ്വാഭാവിക ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ശ്വസനത്തെ ശുദ്ധീകരിക്കുകയും, ദഹനവ്യവസ്ഥയെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. കൂടാതെ ഭക്ഷണത്തിന് ശേഷമുള്ള വയറു വീർക്കൽ ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും.

ഏത് ഭക്ഷണത്തോടൊപ്പവും ഉള്ളി ചേർക്കുന്നത് സാധാരണമാണ്. എന്നാൽ ചിലപ്പോൾ ഇവ പച്ചയ്ക്കും കഴിക്കാറുണ്ട്. സലാഡുകൾ, മീൻ അല്ലെങ്കിൽ ചിക്കൻ ഫ്രൈയുടെ കൂടെ നമ്മൾ പച്ചയ്ക്കും ഉള്ളി കഴിക്കും. സൾഫർ, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ ഇവ രക്തക്കുഴലുകൾക്കും കൊളസ്ട്രോൾ കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വളരെ നല്ലതാണ്. (Image Credits: GettyImages)

ഈ ആരോഗ്യ ഗുണങ്ങൾക്ക് ഉപരി, ഉള്ളി കഴിച്ചതിന് ശേഷം എത്ര വായ കഴുകിയാലും വായ്‌നാറ്റം ഒരു സാധാരണ പ്രശ്‌നമാണ്. പച്ച ഉള്ളി കഴിച്ചതിന് ശേഷമുള്ള രൂക്ഷഗന്ധം കാരണം മിക്കവരും അത് കഴിക്കാൻ മടിക്കാറുണ്ട്. പ്രത്യേകിച്ച് പുറത്തുപോകുകയാണെങ്കിൽ. ഈ പ്രശ്നം പരിഹരിക്കാനുള്ള ചില എളുപ്പവിദ്യകൾ എന്താണെന്ന് നോക്കാം. (Image Credits: GettyImages)

ഉള്ളി കഴിക്കുന്നതിനുമുമ്പ് നാരങ്ങാനീരിൽ അവ കുതിർക്കുക. നാരങ്ങ ഉള്ളിയിലെ രൂക്ഷഗന്ധത്തെ നിർവീര്യമാക്കുകയും ശക്തമായ ദുർഗന്ധം കുറയ്ക്കുകയും ചെയ്യുന്നു. ഇത് നിങ്ങൾക്ക് പെട്ടെന്ന് ചെയ്യാൻ പറ്റുന്ന ഒന്നാണ്. അതുപോലെ, ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പലപ്പോഴും കണ്ടുവരുന്ന ഒരു രീതിയായ വിനാഗിരിയിൽ ഉള്ളി കുതിർക്കുന്നത്. (Image Credits: GettyImages)

ഇങ്ങനെ ചെയ്യുന്നതിലൂടെ അവയുടെ രൂക്ഷഗന്ധം വളരെയധികം ഇല്ലാതാകുന്നു. വിനാഗിരി ദുർഗന്ധം കുറയ്ക്കുക മാത്രമല്ല, രുചി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇനി നിങ്ങൾക്ക് ഇതൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ, ഉള്ളി കഴിച്ചതിന് ശേഷം ഒരു സ്പൂൺ പെരുംജീരകം ചവയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് ദഹനത്തിനും നല്ലതാണ്. (Image Credits: GettyImages)

ഉള്ളി കഴിച്ചതിനുശേഷം ഏലക്കായ ചവയ്ക്കുന്നത് തൽക്ഷണം വായ്‌നാറ്റം ഇല്ലാതാക്കുന്നു. ഏലയ്ക്കയുടെ സ്വാഭാവിക ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ശ്വസനത്തെ ശുദ്ധീകരിക്കുകയും, ദഹനവ്യവസ്ഥയെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. കൂടാതെ ഭക്ഷണത്തിന് ശേഷമുള്ള വയറു വീർക്കൽ ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും. (Image Credits: GettyImages)