'ദിവസവും കുളിക്കാൻ തുടങ്ങി'; വിവാഹശേഷം ജീവിതത്തിൽ വന്ന പ്രധാന മാറ്റത്തെ കുറിച്ച് ആര്യ | Arya Badai Reveals the Biggest Change in Her Life After Marriage to Sibin Malayalam news - Malayalam Tv9

Arya: ‘ദിവസവും കുളിക്കാൻ തുടങ്ങി’; വിവാഹശേഷം ജീവിതത്തിൽ വന്ന പ്രധാന മാറ്റത്തെ കുറിച്ച് ആര്യ

Published: 

22 Sep 2025 10:07 AM

Arya Badai: ഇപ്പോഴിതാ സിബിന്റെ ഇൻസ്റ്റ​ഗ്രാം വഴി ആരാധകരുടെ ചോ​ദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ആര്യയും മകളും. സിബിന്റെ ഫോൺ കയ്യേറി എടുത്തശേഷമാണ് ഇരുവരുടെയും പ്രതികരണം.

1 / 5പുതിയ ദാമ്പത്യജീവിതം ആഘോഷിക്കുന്ന തിരക്കിലാണ് നടിയും അവതാരകയുമായ ആര്യ ബഡായി. ഉറ്റ സുഹൃത്തായ സിബിനെയാണ് ആര്യ വിവാഹം ചെയ്തത്. ഇതിനു ശേഷം ഭർത്താവും മകളുമായി സന്തോഷകരമായ കുടുംബജീവിതം ആസ്വദിക്കുകയാണ് താരം. (Image Credits:Instagram)

പുതിയ ദാമ്പത്യജീവിതം ആഘോഷിക്കുന്ന തിരക്കിലാണ് നടിയും അവതാരകയുമായ ആര്യ ബഡായി. ഉറ്റ സുഹൃത്തായ സിബിനെയാണ് ആര്യ വിവാഹം ചെയ്തത്. ഇതിനു ശേഷം ഭർത്താവും മകളുമായി സന്തോഷകരമായ കുടുംബജീവിതം ആസ്വദിക്കുകയാണ് താരം. (Image Credits:Instagram)

2 / 5

ഇതിന്റെ വിശേഷങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ സോഷ്യൽമീഡിയ വഴി ആരാധകരുമായി ആര്യ സംവദിക്കാറുണ്ട്. കുറച്ച് ​ദിവസം മുൻപ് വിവാഹവുമായി ബന്ധപ്പെട്ട ആരാധകരുടെ ചോദ്യത്തിന് ആര്യ മറുപടി നൽകിയിരുന്നു.

3 / 5

വിവാഹ വസ്ത്രങ്ങൾ, ആഭരണങ്ങൾ, താലി തുടങ്ങിയവയെ കുറിച്ചുള്ള ആളുകൾ ചോദ്യത്തിന് ആര്യ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ സിബിന്റെ ഇൻസ്റ്റ​ഗ്രാം വഴി ആരാധകരുടെ ചോ​ദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ആര്യയും മകളും.

4 / 5

സിബിന്റെ ഫോൺ കയ്യേറി എടുത്തശേഷമാണ് ഇരുവരുടെയും പ്രതികരണം. ഒരു ചെ‌യ്ഞ്ചിന് വേണ്ടി സിബിന്റെ ഇൻസ്റ്റ​ഗ്രാമിൽ ഇന്ന് താനും മകളുമാണുള്ളത് എന്ത് വേണമെങ്കിലും ചോദിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് ആര്യ ക്യു ആന്റ് എയ്ക്ക് മറുപടി നൽകി തുടങ്ങിയത്.

5 / 5

വിവാഹശേഷം വന്ന പ്രധാന മാറ്റമെന്താണ് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് ആര്യ നൽകിയ രസകരമായ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറാലുകുന്നത്. ദിവസവും കുളിക്കാൻ തുടങ്ങി എന്നാണ് ആര്യ പറഞ്ഞത്. ഒപ്പം കുളി കഴിഞ്ഞ് തലയിൽ തോർത്ത് കെട്ടി നിൽക്കുന്ന ഫോട്ടോയും പങ്കുവെച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും